Browsed by
Category: CPIM

വിസ്മയ വിലാപം

വിസ്മയ വിലാപം

കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകൾ – എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ? കൊന്നുവോ നിങ്ങളെൻ സ്നേഹഗന്ധത്തിനെ, കൊന്നുവോ നിങ്ങളെൻ ജീവിതത്തൂണിനെ? കൊന്നുവോ, കൈവിരൽ ചേർത്തു പിടിച്ചെന്നെ പിച്ചനടത്തിയ നേരാം നിലാവിനെ? കൊന്നുവോ, ജീവിതത്തിന്റെയില്ലായ്മയിൽ പോലും നിറഞ്ഞു തുളുമ്പിയോരച്ഛനെ ? കൊന്നുവോ, മുന്നിലെ ജീവിതപ്പാതയിൽ കൊന്നപോൽ പൂത്തു നിൽക്കേണ്ടൊരെൻ കനവിനെ? കൊന്നുവോ, പെണ്ണായ് പിറന്നോരെൻ മുഗ്ദമാം- മോഹങ്ങൾ നെഞ്ചേറ്റി നിന്ന മാനത്തിനെ? കൊന്നുവോ നിങ്ങളെന്നന്തരംഗത്തിനെ,- യുള്ളിലെപ്പച്ചയെ,ത്താരാട്ടു പാട്ടിനെ, ആത്മാവിനുള്ളിലെയാത്മസൗധങ്ങളെ, നാളേയ്ക്ക്, നീളേണ്ടൊരെൻ വഴിക്കണ്ണിനെ? കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകൾ- എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ? Your browser does not support the video tag. കണ്ണൂനീർ വിലാപം ഇതൊരു കവിതയാണ്. സംസ്ഥാന സ്കൂൾ കലോത്സവസമയത്ത് കണ്ണൂരിൽ രാഷ്ട്രീയകാര്യങ്ങളാൽ ഒരാൾ കൊലചെയ്യപ്പെട്ട സമയത്ത് മകൾക്ക് സമൂഹത്തോടു പറയാനുള്ളത് എന്ന പേരിൽ…

Read More Read More

രാമൻ, രാമൻ നായരായ കഥ

രാമൻ, രാമൻ നായരായ കഥ

രാമൻ, രാമൻ നായരായ കഥ ഒരു കാലഘട്ടത്തിന്റെ കൂടി കഥയാണ്. സഖാവ് അമ്പുവിന്റെ മകനാണ് രാമൻ. സഖാവ് അമ്പു അക്കാലത്തെ അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആദ്യകാല മുൻനിര നേതാക്കളിൽ ചിലരെങ്കിലും സഖാവ് അമ്പുവിന്റെ ആഥിധേയത്വം സ്വീകരിച്ചെത്തിയിട്ടുണ്ട്. നാട്ടിലെ ഏതൊരു പ്രശ്നപരിഹാരത്തിനും രാഷ്ട്രീയഭേദമന്യേ ആളുകൾ സമീപിക്കുന്നത് സഖാവ് അമ്പുവിനെയായിരുന്നു.

ശരി വി.എസ്സോ പാർട്ടിയോ?

ശരി വി.എസ്സോ പാർട്ടിയോ?

പാർട്ടിയുടേയും പൊലീസിന്റേയും വാക്കു കേൾക്കാതെ വി. എസ്. നാളെ കൂടംകുളത്തേക്ക്…പാർട്ടിയോട് ആലോചിക്കാതെയാണെന്ന് കോടിയേരി.എനിക്കൊന്നും പറയാനില്ലെന്ന് കാരാട്ട്!————-15000 കോടി രൂപ ഇതിനു വേണ്ടി മുടക്കിയത്രേ! അതിനാൽ ഇത് ഉപേക്ഷിക്കാൻ വയ്യ എന്ന നിലപാട് ആണത്രേ CPIM ന്!!————-സീതാറാം യെചൂരി ആണവ നിലയങ്ങൾക്കെതിരെ ഒരു ലേഖനം എഴുതിയിരുന്നു.  അതിൽ പറയുന്നത് ആണവ നിലയങ്ങൾ നമ്മൾക്കു വേണ്ട എന്നാണ്. അതു നൽകുന്ന ഗുണഫലങ്ങളേക്കാൾ തലമുറകൾ നീണ്ടുനിൽക്കുന്ന ദുരിതങ്ങൾ ആയിരിക്കും എന്നതിൽ വിശദീകരിക്കുന്നു.————-ഫ്രാൻസ്, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുമാണ് ടെക്നോളജിയും ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നത്. അവർ ഈ പരിപാടി എന്നെന്നേക്കുമായി നിർത്തിവെയ്ക്കാൻ പോകുന്നു. അപ്പോൾ ഭാവിയിൽ ടെക്നോളജി അപ്ടേഷൻസ് വലിയൊരു പ്രശ്നമാവും————-ന്യൂക്ലിയർ വേസ്റ്റ്: ഇതിനെ പറ്റി യാതൊരു ധാരണയും ഇതുവരെ ഉണ്ടാക്കിയിട്ടില്ലത്രേ! ഇത് ഭൂമിയിൽ നൂറ്റാണ്ടുകളോളം നിൽക്കുമത്രേ!

പിണറായി അമേരിക്കൻ ചാരൻ!!

പിണറായി അമേരിക്കൻ ചാരൻ!!

കൊലപാതകരാഷ്ട്രീയത്തെ വളരെ തീഷ്ണമായിതന്നെ നമ്മുടെ രാഷ്‌ട്രീയക്കാർ ആഘോഷിച്ചു വരുന്നുണ്ട്. ഈയൊരു കാര്യത്തിൽ ഇരയായവരും വേട്ടക്കാരും ഒരുപോലെ അത് കൊണ്ടാടുന്നു. രഷ്ട്രീയക്കരുടെ അനാവശ്യ ഇടപെടൽ കാരണം നിയമവ്യവസ്ഥ തന്നെ നോക്കുകുത്തിയാവുന്ന അവസ്ഥ പലതവണ നമ്മൾ കണ്ടുകഴിഞ്ഞു.  കൊലപാതകികളെ സംരക്ഷിക്കാൻ അധികാരം കൈയാളുന്ന ശക്തമായ രാഷ്ട്രീയനേതൃത്വമുണ്ടാവുമ്പോൾ കൊലയാളികൾ രാജകീയസുഖത്തോടെ ജീവിതം ആസ്വദിക്കുന്നു. അവർക്ക് വിരുന്നുകൊടുത്തും അവർ നടത്തുന്ന വിരുന്നുകളിൽ പങ്കെടുത്തും അവരെ സുഖിപ്പിച്ചും രാഷ്ട്രീയ നപുംസകങ്ങൾ അധികാരസ്ഥാനങ്ങളിലിരുന്ന് അജയ്യരെന്നു കരുതി കാലം കഴിക്കുന്നു. സഖാവ് ടിപിയുടെ അറുകൊലയോടെ ഇതിനൊരു അവസാനം ഉണ്ടാകണം! ഇല്ലെങ്കിൽ ഉണ്ടാക്കണം! സഖാവ് ടിപിയുടെ കൊലപാതകത്തിന്റെ നടത്തിപ്പിൽ സിപിഎം നേതാക്കൾക്കുള്ള പങ്ക് വ്യക്തമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ അതിൽ നിന്നും ഒഴിഞ്ഞുമാറി കണ്ണടച്ചിരുട്ടാക്കാനാ ഉള്ള സിപിഎം നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണ്. റാലി നടത്തിയും…

Read More Read More

അതെന്നെ ഉദ്ദേശിച്ചാണ്;എന്നെ തന്നെ ഉദ്ദേശിച്ചാണ്‌; എന്നെ മാത്രം ഉദ്ദേശിച്ചാണ്

അതെന്നെ ഉദ്ദേശിച്ചാണ്;എന്നെ തന്നെ ഉദ്ദേശിച്ചാണ്‌; എന്നെ മാത്രം ഉദ്ദേശിച്ചാണ്

സി.പി.എം. സെക്രട്ടറിമാര്‍ക്ക് ഇനി മൂന്ന് ഊഴം മാത്രം : പിണറായി വിജയന്റെ അജയ്യതയെ ചോദ്യം ചെയ്യാന്‍ പലപ്പോഴും കേന്ദ്രനേതൃത്വത്തിനു ശക്തി പോരാതെ വന്നതും, വഴിമുട്ടി അദ്ദേഹത്തെ അനുസരിക്കേണ്ടി വന്നതും കേരളം കണ്ടതാണ്‌. എങ്കിലും, പാര്‍ട്ടിയില്‍ രാജാധിരാജനായി അദ്ദേഹം വളരുന്നതില്‍ പാര്‍ട്ടിക്കുള്ള പ്രതിഷേധം ഒളിഞ്ഞും തെളിഞ്ഞും പിബി പ്രകടിപ്പിച്ചതും കാണാം. മൂന്നുവര്‍ഷം തുടര്‍ച്ചയായി സെക്രട്ടറിയായി ഇരുന്നവര്‍ക്ക് തുടര്‍ന്നു ആ സ്ഥാനം വഹിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുന്നതിലൂടെ പിണറായിക്ക് കടിഞ്ഞാണിടുകയല്ലേ പാര്‍ട്ടി ചെയ്യുന്നത്? അങ്ങനെ വേണം കരുതാൻ… വാർത്ത: മാതൃഭൂമിയിൽമനോരമയിൽ

മാർക്‌സിസ്റ്റ് പാർട്ടിക്ക് ഇനി പുതിയ പ്രത്യയശാസ്ത്രം!!

മാർക്‌സിസ്റ്റ് പാർട്ടിക്ക് ഇനി പുതിയ പ്രത്യയശാസ്ത്രം!!

മാറിവരുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പാർട്ടിലും മാറ്റങ്ങൽ വരുത്താൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പറ്റയൊരുക്കം തുടങ്ങി. പാട്ടിയുടെ പ്രത്യയശാസ്ത്രം തന്നെ തിരന്ത്തിക്കൊണ്ടാവും ഇത്. എന്താണു പ്രത്യയശാസ്ത്രം? പാർട്ടിയുടെ ലക്ഷ്യങ്ങളേയും, പ്രതീക്ഷകളേയും, പ്രവർത്തനങ്ങളേയും കുറിച്ച് പ്രതിപാദിക്കുന്ന ഒരു കൂട്ടം ആശയങ്ങളുടെ സംഹിതയാണു പ്രത്യയശാസ്ത്രം എന്നു ചുരുക്കി പറയാം. ഒരേ വിശ്വാസപ്രമാണങ്ങൾ അനുസരിച്ച് ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നവരുടെ മാർഗരേഖ! തൊഴിലാളിവർഗസർവാധിപത്യം ഉറപ്പു നൽകുന്ന ജനകീയ ജനാധിപത്യവിപ്ലവം എന്ന ആശയമായിരുന്നു പാർട്ടിയുടെ ഇത്രനാളത്തെ മുഖ്യ അജണ്ട. അതിനനുസരിച്ച് കാലാകാലങ്ങളിൽ പാർട്ടി ചില നയങ്ങൾ എടുത്തു വന്നിരുന്നു. പ്രഖ്യാപിതനയത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി ഇടയ്‌ക്കു കൈക്കൊള്ളുന്ന ഈ കുറുക്കുവഴികളെ അടവുനയം എന്ന ഓമനപ്പേരിട്ടു വിളിച്ചിരുന്നു… എന്തായാലും മാറുകയാണ് എല്ലാം. പുതിയ ലക്ഷ്യവും മാർഗവും ഒക്കെ മാറ്റി ഡിഫൈൻ…

Read More Read More

പന്തങ്ങൾ – ചോര തുടിക്കും ചെറുകയ്യുകളേ

പന്തങ്ങൾ – ചോര തുടിക്കും ചെറുകയ്യുകളേ

കവിത കേൾക്കുക മറ്റു കവിതകൾ കാണുക ചോര തുടിക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങൾ ഏറിയ തലമുറയേന്തിയ പാരിൻ വാരൊളി മംഗള കന്ദങ്ങൾ