Browsed by
Category: black magic

മന്ത്രിപ്പണി

മന്ത്രിപ്പണി

കുഞ്ചൻ നമ്പ്യാരുടെ ചില കവിതാശകലങ്ങൾ ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന് കപ്പലകത്തൊരു കള്ളനിരുന്നാൽ എപ്പൊഴുമില്ലൊരു സുഖമറിയേണം തട്ടും കൊട്ടും ചെണ്ടയ്ക്കെത്ര കിട്ടും പണമത് മാരാന്മാർക്കും ഏമ്പ്രാനപ്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും പടനായകനൊരു പടയിൽ തോറ്റാൽ ഭടജനമെല്ലാമോടിയൊളിക്കും താളക്കാരനു മാത്ര പിഴച്ചാൽ തകിലറിയുന്നവൻ അവതാളത്തിൽ അമരക്കാരനു തലതെറ്റുമ്പോൾ അണിയക്കാരുടെ തണ്ടുകൾ തെറ്റും കാര്യക്കാരൻ കളവുതുടർന്നാൽ കരമേലുള്ളവർ കട്ടുമുടിക്കും ഓതിക്കോനൊരു മന്ത്രമിളച്ചാൽ ഒരു പന്തിക്കാരൊക്കെയിളയ്ക്കും അങ്ങാടികളിൽ തോൽവിപിണഞ്ഞാൽ അമ്മയോടപ്രിയം എന്നതുപോലെ ലക്ഷം കുറുനരി കൂടുകിലും ഒരു ചെറുപുലിയോടു അടുകിലേതും ലക്ഷം മാനുഷ്യർ കൂടും സഭയിൽ ലക്ഷണമൊത്തവർ ഒന്നോ രണ്ടോ സംസ്ഥാന ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഭൂരിപക്ഷ കക്ഷിയുടെ അഥവാ മുന്നണിയുടെ നേതാവിനെയാണ് മന്ത്രിയോ മുഖ്യമന്ത്രിവരേയോ ആയി തെരഞ്ഞെടുക്കുക. മന്തിമാരെല്ലാം മുഖ്യമന്തിയുടെ നിയന്ത്രണത്തിനു വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്….

Read More Read More

ഓജോബോർഡിന്റെ കഥ; അല്ല കാര്യം!

ഓജോബോർഡിന്റെ കഥ; അല്ല കാര്യം!

ഇന്നു മറ്റൊരു ആവശ്യത്തിനു വേണ്ടി ഗൂഗിൾ അനലിറ്റിക്സിൽ കേറിനോക്കിയതാ, ചായില്യത്തിലെ ഓജോബോർഡ് റീലോഡഡ് എന്ന ലേഖനം 23 ആൾക്കാർ ഇന്നു വായിച്ചിരിക്കുന്നതായി കണ്ടു! ഇത്തരം കഥകൾക്ക് എക്കാലത്തും നല്ല മാർക്കറ്റാണ്, വെറുതേ പെണ്ണിനേം പെടക്കോഴിയേം പിടിച്ച് ചായില്യത്തിലിട്ട് വെടക്കാക്കി 🙁 ആ കഥയിൽ നിന്നും: ഓജോബോര്‍ഡ് റീലോഡഡ്! ഞങ്ങളെല്ലാവരും മേശയ്‌ക്കു ചുറ്റുമിരുന്നു.  മെഴുകുതിരി കത്തിച്ചു ഒരുരൂപാനാണയത്തില്‍ ഉറപ്പിച്ചു. ഈശ്വരചൈതന്യത്തിന്റെ പ്രതിരൂപമായ ആ വെളിച്ചത്തെ ഒരു ഗ്ലാസുകൊണ്ടു മൂടി എല്ലാവരും കറുത്ത ശക്തിയെ ആവാഹിക്കാന്‍ തയ്യറായി. പെട്ടന്ന് ഒരു മണിശബ്ദം കേട്ടതുപോലെ! ആദ്യം കേട്ടത് വീട്ടുടമസ്ഥന്റെ മകന്‍ തന്നെ. കുറേ കഴിഞ്ഞപ്പോള്‍ വീണ്ടും കേട്ടു… സംഗതി സത്യമാണ്‌. ഗ്ലാസിനുള്ളിലെ നാണയം ഗ്ലാസില്‍ വന്നിടിക്കുന്ന ശബ്ദമാണത്. ഗ്ലാസ് ഒന്നനങ്ങിയോ..? അതേ! ഗ്ലാസ് മെല്ലെ ചലിക്കുന്നു!! എല്ലാവരുടെയും…

Read More Read More