Browsed by
Category: സ്വർണം

അക്ഷയത്രിതീയ

അക്ഷയത്രിതീയ

കുറച്ചു വർഷങ്ങളായി കേട്ടുവരുന്ന ഒരു മഹാ സംഭവമാണ് അക്ഷയത്രിതീയ! ഹിന്ദുക്കളുടെ മറ്റൊരു പുണ്യദിനമായി ഇത് കലണ്ടറിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു! ഈ വർഷത്തെ അക്ഷയത്രിതീയ മെയ് രണ്ട്, അതായത് ഇന്നാണ്! മേടമാസത്തിലെ കറുത്ത വാവിനു ശേഷം വരുന്ന ദിവസത്തോടെ ചാന്ദ്രരീതി പ്രകാരമുള്ള വൈശാഖമാസം ആരംഭിക്കുന്നു.

താലിയിൽ തൂങ്ങുന്ന ജീവിതങ്ങൾ

താലിയിൽ തൂങ്ങുന്ന ജീവിതങ്ങൾ

താലി മാല വാങ്ങിക്കുമ്പോൾ 5 പവനെങ്കിലും വേണ്ടേടാ എന്നമ്മ ചോദിക്കുന്നു… നീ ഒരു ഐറ്റിക്കാരനല്ലേ, ഇവിടെ കൂലിപ്പണിക്കാർ വരെ മൂന്നരപ്പവന്റെ മാലയിലാണു താലി കെട്ടുന്നത്! വെറുതേ ഒന്നു കൂട്ടിനോക്കിയപ്പോ തന്നെ തലയിൽ ഒരു വെള്ളിടി മിന്നി. ഒരുലക്ഷത്തിനു മേലെ വേണം സ്വർണത്തിനു തന്നെ – പണിക്കൂലി വേറെയും ഉണ്ടത്രേ… താലി നമുക്ക് നൂലിൽ കെട്ടിയാലോ അമ്മേ എന്നായി ഞാൻ. കെട്ടുന്നത് അങ്ങനെ മതി; പക്ഷേ, വീട്ടിൽ വന്നാൽ താലി മാലയിലേക്ക് മാറ്റണം എന്നായി അമ്മ… 5 പവൻ അപ്പോൾ നിർബന്ധം!! അമ്മ വിട്ടുപിടിക്കുന്ന ലക്ഷണമില്ല. ആട്ടെ നടക്കട്ടെ. ഉണ്ടാക്കിയല്ലേ പറ്റൂ. എടാ, അതുമാത്രം മതിയോ, ഈ അഞ്ചുപവൻ ഇട്ടോണ്ട് നടക്കാൻ പറ്റുമോ? ഈ അമ്മ എന്താ പറയുന്നത്?പിന്നെന്തിനാണ് അഞ്ചുപവൻ!! എടാ അഞ്ചുപവൻ കഴുത്തിൽ…

Read More Read More