Browsed by
Category: വിക്കിപീഡിയ

മാതൃകയാവുന്ന മലയാളം വിക്കിപീഡീയ

മാതൃകയാവുന്ന മലയാളം വിക്കിപീഡീയ

മലയാളം വിക്കിപീഡിയയും മലയാളം വിക്കിസമൂഹവും മറ്റ് ഇന്ത്യൻ ഭാഷാ വിക്കിസമൂഹങ്ങൾക്ക് മാതൃകയായി തീർന്ന ചില മേഖലകൾ: ഓരോ ലേഖനങ്ങളിലും ഏറ്റവും അധികം മെച്ചപ്പെടുത്തലുകൾ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഭാഷാ വിക്കിപീഡിയ പുതിയ എഴുത്തുകാർക്കുവേണ്ടി വിക്കിപഠനശിബിരം, വിക്കിസംഗമങ്ങൾ എന്നിവ തുടർച്ചയായി നടത്തുന്ന ഇന്ത്യൻ വിക്കിസമൂഹം സൗജന്യമായി വിക്കിപീഡിയ സി.ഡി, വിക്കിഗ്രന്ഥശാല സി. ഡി തുടങ്ങിയവ നിർമ്മിച്ച് വിതരണം ചെയ്ത ഏക ഇന്ത്യൻ വിക്കി സമൂഹം ഭാഷാതലത്തിൽ സ്വതന്ത്രവും സമ്പൂർണ്ണവുമായി ഒരു വിക്കി കോൺഫറൻസ് നടത്തി വിജയിപ്പിച്ച ഏക ഇന്ത്യൻ വിക്കി സമൂഹം സംസ്ഥാന വിദ്യാഭ്യാസവകുപ്പ്, സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്, കേരളത്തിലെ വിവിധ സാംസ്കാരിക,സാമൂഹിക സംഘടനകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ വിശ്വാസവും സഹകരണവും ആർജ്ജിച്ച് ഉല്പാദനപരവും പരസ്പരപ്രായോജികവുമായി പ്രവർത്തിച്ച സന്നദ്ധസംഘം വിക്കിമീഡിയ ഫൗണ്ടേഷന്റെ ഏറ്റവും അധികം ഉപസംഘടനകളിലും ടീമുകളിലും…

Read More Read More

ഇരുപത്തയ്യായിരത്തിന്റെ നിറവിൽ!!

ഇരുപത്തയ്യായിരത്തിന്റെ നിറവിൽ!!

മലയാളം വിക്കിപീഡിയ 25,000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു മലയാളത്തിലെ സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ25,000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു. 2012 ജൂലൈ 23-നാണ് മലയാളം വിക്കിപീഡിയ 25000 ലേഖനങ്ങൾ പൂർത്തീകരിച്ചത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉയർന്ന സാങ്കേതികപദവികൾ വഹിക്കുന്നവർ മുതൽ കേരളത്തിലെ കൊച്ചുഗ്രാമങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾ വരെയുള്ള അറിവു് ആർജ്ജിക്കാനും പങ്കുവെക്കാനും തൽപ്പരരായ, അതോടൊപ്പം, മലയാളഭാഷയെ ആത്മാർത്ഥമായും സ്നേഹിക്കുന്ന നിരവധി പേർ കഴിഞ്ഞ പത്തോളം വർഷങ്ങൾ പ്രതിഫലേച്ഛയില്ലാതെ നടത്തിയ പ്രയത്നം ആണു് മലയാളം വിക്കിപീഡിയയെ ഈ നേട്ടത്തിനു അർഹമാക്കിയത്. സാധാരണ വലിപ്പത്തിൽ അച്ചടിച്ചു പുസ്തകമാക്കുകയാണെങ്കിൽ അര ലക്ഷം താളുകളെങ്കിലും വേണ്ടിവരുന്ന ഈ വിജ്ഞാനസാഗരം പരിപൂർണ്ണമായും സൗജന്യമായി ഇന്റർനെറ്റിൽ ആർക്കും ലഭ്യമാണു്. 2002 ഡിസംബർ 21-ന് സജീവമാകാൻ തുടങ്ങിയ മലയാളം വിക്കിപീഡിയ…

Read More Read More

വിക്കിസംഗമോത്സവം 2012

വിക്കിസംഗമോത്സവം 2012

മലയാളം വിക്കിമീഡിയ സമൂഹത്തിന്റെ വാര്‍ഷിക കൂട്ടായ്മയായ വിക്കിസംഗമോത്സവം2012 ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം ജില്ലാപഞ്ചായത്ത് ഹാളില്‍ വെച്ച് നടക്കുകയാണ്. മലയാളം വിക്കിമീഡിയ സംരഭങ്ങളുടെ ഉപയോക്താക്കള്‍ അഥവാ എഴുത്തുകാര്‍ വിവിധ വിക്കി പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന  സോഫ്റ്റ്‌വെയര്‍ വിദഗ്ധര്‍ എന്നിവരുടെ വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം – 2012.  ഇവര്‍ക്ക്, പരസ്പരം നേരില്‍ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍ പങ്കുവെയ്കാനും  വിക്കി പദ്ധതികളുടെയും മറ്റും തല്‍സ്ഥിതി അവലോകനം ചെയ്യുന്നതിനും  ഭാവിപദ്ധതികളിലെ കൂട്ടായ പ്രവര്‍ത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു.വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര -സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക് വിക്കീമീഡിയന്മാരെ കാണുന്നതിനും  വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും  മെച്ചപ്പെടുത്തല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ താള്‍ കാണുക. …

Read More Read More

വിക്കിമീഡിയ വൈജ്ഞാനികപ്രബന്ധങ്ങൾ ക്ഷണിക്കുന്നു

വിക്കിമീഡിയ വൈജ്ഞാനികപ്രബന്ധങ്ങൾ ക്ഷണിക്കുന്നു

വിക്കിമീഡിയ പ്രവർത്തകരുടെ ഒരു കൂട്ടയ്മ വിക്കിസംഗമോത്സവം 2012 എന്ന പേരിൽ ഈ വരുന്ന ഏപ്രിൽമാസം 21, 22 തീയതികളിലായി കൊല്ലത്ത് നടക്കുന്നു. വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് വൈജ്ഞാനിക സ്വഭാവമുള്ള വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധാവതരണം നടക്കുന്നുണ്ട്. ഇതിനുള്ള  അപേക്ഷ ക്ഷണിച്ച വിവരം ഇതിനോടകം നിങ്ങലെല്ലാവരും അറിഞ്ഞിരിക്കുമല്ലോ.  അപേക്ഷ ക്ഷണിച്ച് ഇത്രയധികം ദിവസങ്ങൾ പിന്നിട്ടിട്ടും വളരെ കുറച്ച് അപേക്ഷകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യൻഭാഷാ വിക്കിപീഡിയകളിൽ വച്ച് ഏറ്റവും അധികം സജീവ ഉപയോക്താക്കൾ ഉള്ള വിക്കിപീഡിയ മലയാളമാണ്. ഏറ്റവും കൂടുതൽ വരിക്കാരുള്ള മെയിലിങ് ലിസ്റ്റും നമുക്കാണുള്ളത്. ഇത്രയധികം ജനപിന്തുണ നമുക്കുണ്ടായിട്ടും, മുന്നോട്ട് വന്ന് കാര്യങ്ങൾ സംസാരിക്കാനും, ചർച്ചകൾ നടത്താനും നാം വിമുഖത കാണിക്കുന്നു.  ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വിപുലമായ പരിപാടികളാണ് ഏപ്രിലിൽ കൊല്ലത്ത് വച്ച് നടക്കുന്ന വിക്കിസംഗമോത്സവത്തിനു വേണ്ടി നമ്മൾ ആസൂത്രണം…

Read More Read More

പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

വിക്കിസംഗമോത്സവം – 2012 ലേക്ക് പ്രബന്ധാവതരണത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.  മലയാളം വിക്കിമീഡിയ പദ്ധതികളിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കളുടേയും മലയാളം വിക്കിമീഡിയയുടെ പ്രവർത്തനത്തിൽ താല്പര്യമുള്ള മറ്റുള്ളവരുടേയും വാർഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം.  ഇവർക്ക്, പരസ്പരം നേരിൽ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങൾ പങ്കുവെയ്കാനും വിക്കി പദ്ധതികളുടെയും മറ്റും തൽസ്ഥിതി അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ കൂട്ടായ പ്രവർത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു. വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങൾക്കും ഇതിൽ പങ്കെടുക്കാം. വിദ്യാഭ്യാസ പ്രവർത്തകർ, ഗവേഷകർ, കമ്പ്യൂട്ടർ വിദഗ്ദർ, സ്വതന്ത്ര -സാംസ്കാരിക പ്രവർത്തകർ തുടങ്ങിയ വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകൾക്ക് വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും ഇതൊരവസരമാണ്. മലയാളം വിക്കിമീഡിയയുടെ ആദ്യത്തെ സംഗമോത്സവത്തിന് ആതിഥ്യമരുളുന്നത് കൊല്ലം നഗരമാണ്. ഏപ്രിൽ 21, 22 (അല്ലെങ്കിൽ ഏപ്രിൽ 27,28) …

Read More Read More

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു!!

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു!!

ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക!! മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 2011 എപ്രിൽ 02 മുതൽ 25 വരെയുള്ള കാലയളവിൽ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ ഒരു വിക്കിപദ്ധതിയാണു് മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നത്. ഈ പദ്ധതിയിലൂടെ 2155 സ്വതന്ത്രചിത്രങ്ങൾ വിക്കികോമൺസിൽ നമ്മുടെ വകയായി ചേർക്കാൻ നമുക്കായി. 2011 ലെ പദ്ധതിചിത്രങ്ങൾ  ഇവിടെ കാണാം. ഈ പദ്ധതിയുടെ രണ്ടാം ഭാഗം മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നപേരിൽ ഇന്നുമുതൽ രണ്ട് മാസത്തെ സമയ പരിധിവെച്ച് തുടങ്ങുകയാണ്. ഈ പദ്ധതിയുടെ ഭാഗമാവാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൈവശമുള്ള താങ്കൾ എടുത്ത മനോഹരചിത്രങ്ങളെ വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യുക. പദ്ധതിയെ കുറിച്ചുള്ള…

Read More Read More

വരൂ നമുക്കും വിക്കീമീഡിയയെ സ്നേഹിക്കാം!!

വരൂ നമുക്കും വിക്കീമീഡിയയെ സ്നേഹിക്കാം!!

വഴിയാത്രകളിൽ താങ്കൾക്ക് ഫോട്ടോ എടുക്കുന്ന സ്വഭാവം ഉണ്ടോ?അവയ്‌ക്ക് എന്തെങ്കിലും തരത്തിലുള്ള വൈജ്ഞാനികമൂല്യം ഉള്ളതായി തോന്നിയിട്ടുണ്ടോ?അവ സ്വതന്ത്യമായ ലൈസൻസിൽ ഷെയർചെയ്യുന്നതിൽ താങ്കൾക്ക് സന്തോഷമുണ്ടോ?എങ്കിൽ വരൂ… താങ്കൾ എടുത്ത ആ വിലമതിക്കാനാവാത്ത ചിത്രങ്ങൾ വിക്കിമീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യൂ… മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന ഒരു വിക്കിപദ്ധതിയാണു് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നത്. 2011 ൽ നടത്തിയ ഇതിന്റെ ഒന്നാം പതിപ്പ് വിജയകരമായി പൂർത്തിയായിരുന്നു.ഈ പദ്ധതി കുറച്ച് സ്ഥലത്തേക്ക് ഒതുങ്ങാതെ വിശാലമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ മലയാളം വിക്കിമീഡിയരേയും (മലയാളം വിക്കിയിൽ ഇപ്പോഴില്ലെങ്കിലും ഇതിന്റെ പ്രവർത്തനത്തിൽ താല്പര്യമുള്ള മറ്റുള്ളവരേയും), അവർ എവിടെ താമസിക്കുന്നവരായാലും, ഇതിന്റെ ഭാഗമാകത്തക്കവിധമാണു് ഈ പദ്ധതി വിഭാവനം…

Read More Read More

വിക്കിപീഡിയ – വിക്കിപഠനശിബിരം ബാംഗ്ലൂർ

വിക്കിപീഡിയ – വിക്കിപഠനശിബിരം ബാംഗ്ലൂർ

മലയാളം വിക്കി സംരംഭങ്ങളിൽ താല്പര്യമുള്ള ബാംഗ്ലൂരിലെ മലയാളികൾക്കായി 2012 ഫെബ്രുവരി 11-നു് ഉച്ചതിരിഞ്ഞ് 2 മണി മുതൽ 5 മണിവരെ വിക്കിപഠനശിബിരം നടക്കുന്നു. സൗജന്യ ഓൺ‌ലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പിൽ നിലവിൽ 22,000ൽ പരം  ലേഖനങ്ങളുണ്ട്. മലയാളം വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകൾ, വിക്കിപാഠശാല ഇവയൊക്കെ  മലയാള ഭാഷയെ സം‌ബന്ധിച്ച് പ്രാധാന്യമുള്ളതും വരുംതലമുറയ്ക്ക് വിജ്ഞാനം പകരുന്ന സ്രോതസ്സായി മാറികൊണ്ടിരിക്കുന്നതുമായ മലയാളം വിക്കി പദ്ധതികളാണ്. വിക്കിപീഡിയ കൂടുതൽ മലയാളികളിലേക്ക് എത്തിക്കുന്നതിനായി മലയാളം വിക്കിപീഡിയ പഠനശിബിരങ്ങൾ സംഘടിപ്പിച്ചു വരികയാണ്. ബാംഗ്ലൂരിലെ  നാലാമത്തെ   പഠനശിബിരം  2012 ഫെബ്രുവരി 11-നു് നടത്തുന്നു. മലയാളം വിക്കിസംരംഭങ്ങളുടെ പ്രവർത്തനത്തിൽ താല്പര്യമുള്ള ആര്‍ക്കും ഈ പരിപാടിയിൽ പങ്കെടുക്കാം.വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങൾ തുടങ്ങിയവയെ പരിചയപ്പെടുത്തൽ, വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം…

Read More Read More