Browsed by
Category: വിക്കികോൺഫറൻസ്

വിക്കികോൺഫറൻസ് ഇന്ത്യാ – മുബൈ

വിക്കികോൺഫറൻസ് ഇന്ത്യാ – മുബൈ

അങ്ങനെ അതു കഴിഞ്ഞു… നവംബർ 18, 19, 20 ദിവസങ്ങളിൽ മുംബൈയിൽ വിക്കി കോൺഫറൻസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മനസ്സിൽ ശേഷിക്കുന്നത് ഇത്രമാത്രം ഒരു ചെറിയ ഭാഗമാണെങ്കിലും ആദ്യമായി മുബൈ കണ്ടു… ഓട്ടോറിക്ഷകളില്ലാത്ത, ബൈക്കുകൾ പേരിനു മാത്രം ഓടുന്ന പൊടിയോ പുകയോ തിരക്കോ ഇല്ലാത്ത നഗരം, പഴയ കെട്ടിടങ്ങൾ കൗതുകങ്ങളായി… സംഘാടകരുടെ വീഴ്ചകൾ പലയിടങ്ങളിലും മുഴച്ചുനിന്ന ഒരു വിക്കി ഒത്തുചേരൽ… വിക്കന്മാരേക്കാൾ കൂടുതൽ വിക്കിപീഡിയയിൽ ഒരു എഡിറ്റിങ് പോലും ചെയ്യാത്തവരും മുബൈ  കറങ്ങാൻ വന്നവരും ആയിരുന്നു കൂടുതൽ… എന്തെങ്കിലുമൊക്കെ പറഞ്ഞ് അവസാനം വിക്കിപീഡിയയിൽ കൊണ്ടുവന്നു കെട്ടുന്ന തരത്തിലുള്ള പേപ്പേർസ് ഒഴിവാക്കാമായിരുന്നു എന്നു തോന്നി. നന്നായി കസറിയ പല പ്രസന്റേഷനുകളും കേൾക്കാനും കാണാനും ആളില്ലാതെ പോയി, അതിലൊന്നായിരുന്നു രമേശന്റെ സർവവിജ്ഞാനകോശവും മലയാളം വിക്കിപീഡിയയും എന്ന പ്രസന്റേഷൻ……

Read More Read More