Browsed by
Category: രാഷ്ട്രീയം

ജനരക്ഷായാത്ര

ജനരക്ഷായാത്ര

ബി. ജെ. പി. അധ്യക്ഷൻ അമിത് ഷാജി പിണറായിയിലെ “ജനരക്ഷാ” മാർച്ച് ഉപേക്ഷിച്ചത് ട്രോളുകൾ നിരന്നിറങ്ങുന്നതു പോലെ കുമ്മനത്തെ തേക്കാൻ വേണ്ടി ആയിരുന്നില്ല; പകരം, മകൻ ജെയ് ഷാജിയുടെ കമ്പനിയുടെ അഭൂതപൂർവ്വ വളർച്ചയെ പറ്റിയുള്ള വാർത്തകൾക്കായുള്ള അന്വേഷണം തുടങ്ങിയപ്പോൾ സ്വയരക്ഷയ്ക്കുള്ള വഴിയന്വേഷിച്ച് ഓടിയതായിരുന്നു. അല്ലെങ്കിൽ ജനരക്ഷായാത്രയേക്കാൾ വേറെന്ത് പുലിവാലാണ് ഭാരതം നേരിടുന്നത്??! എന്തായാലും ഷാജി പോയത് നന്നായി പാ പ്രശ്നങ്ങൾ പാരമ്യതയിലേക്ക് നീങ്ങുന്നുണ്ട്. കമ്പനിക്കെതിരായ വാർത്ത നൽകിയതിനു മാധ്യമസ്ഥാപനത്തിനെതിരെ ജെയ് ഷാജി മാനനഷ്ടക്കേസ് നല്‍കി. ജെയ് ഷാജിയുടെ ഉടസ്ഥതയിലുള്ള ടെംപിള്‍ എന്‍റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വരുമാനം ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധിച്ചതായി വാർത്ത പുറത്തുവിട്ട ‘ദ് വയർ’ എന്ന വാർത്താ വെബ്‌സൈറ്റിലെ ഏഴുപേർക്കെതിരെയാണ് കേസ്. അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി നാളെ…

Read More Read More

കണ്ണൂർ വിശേഷങ്ങൾ…

കണ്ണൂർ വിശേഷങ്ങൾ…

എം എ പരീക്ഷയുടെ കാലം… 2001 ലെയോ 2002 ലെയോ ഒരു ഏപ്രിൽ മാസം… കൂത്തുപറമ്പിനടുത്തുള്ള വേങ്ങാട് എന്ന സ്ഥലത്ത്, അവിടെ ടെക്‌സ്റ്റൈൽസ് നടത്തുന്ന രാജേട്ടന്റെ ഒരു വീട്ടിൽ താമസിക്കുന്ന സമയം. നടി കാവ്യാമധവന്റെ ഒരു റിലേറ്റീവാണു രാജേട്ടന്റെ ഭാര്യ.  പരീക്ഷ എഴുതാനായി മാത്രം എത്തിയതായിരുന്നു ഞങ്ങൾ അവിടെ… ഒരു ഹോട്ടലിൽ നിന്നായിരുന്നു എന്നും ഫുഡിങ്. വേങ്ങാട് ഒരു വലിയ പാർട്ടീഗ്രാമമാണ്; സുന്ദരമായ ഗ്രാമം. എന്റെ കൂടെ 8,10 കൂട്ടുകാരും ഉണ്ട്… രാജേട്ടനെ അറിയാവുന്നതുകൊണ്ട് പുള്ളി മൂപ്പന്റെ ഒരു വീട് തന്നെ ഞങ്ങൾക്ക് വിട്ടുതരികയായിരുന്നു. ഞങ്ങൾ ആ ഗ്രാമവുമായി പെട്ടന്നിണങ്ങി ചേർന്നു. ചിലരോടൊക്കെ നല്ല കമ്പനിയായി. വിഷുവിനു ഒരുദിവസം മുമ്പ് അവിടെ എവിടെയോ ഒരു കൊലപാതകം നടന്നു… കണ്ണൂരിൽ കൊലപാതകം പുത്തരിയല്ലല്ലോ!! ഒരു…

Read More Read More

രണ്ട് ജയിൽ വാസങ്ങൾ…

രണ്ട് ജയിൽ വാസങ്ങൾ…

കുറ്റം : മോഷണം, പൊതു ജനങ്ങളുടെ സ്വത്ത് കൊള്ളയടിച്ചു. കുറ്റം : പൗരാവകാശം നിഷേധിച്ച ജഡ്‌ജിയെ വിമർശിച്ചു ശിക്ഷ : ഏഴുവർഷം തടവ് – അത് പിന്നീട് ഒരുവർഷമായി കുറച്ചു. ശിക്ഷ : ഇന്ത്യയിൽ ഈ കുറ്റത്തിന് ഇതുവരെ ആരും നൽകാത്ത പരമാവധി ശിക്ഷ. അപ്പീൽ അനുവദിച്ചു അപ്പീൽ അനുവദിച്ചില്ല ജയിലിൽ പ്രത്യേക ഭക്ഷണം ജയിലിലെ പ്രത്യേക ഭക്ഷണം നിരസിച്ചു ജയിലിൽ എ. സി., കളർ ടിവി അടക്കമുള്ള സുഖ സൗകര്യങ്ങൾ ഇത്തരം സുഖ സൗകര്യങ്ങൾ നീക്കം ചെയ്യാനാവശ്യപ്പെട്ടു ജയിൽ നിയമങ്ങൾ ലംഘിച്ചു – യഥേഷ്ടം ഫോൺ വിളികൾ നടത്തി സ്വന്തം കണക്ഷൻ 6 മാസത്തേക്ക് റദ്ദാക്കാൻ BSNL മാനേജർക്ക് അപേക്ഷ നൽകി എട്ട് മാരക രോഗങ്ങൾ ഉണ്ടെന്നു നുണ പറഞ്ഞു. പൂർണ…

Read More Read More

ഗോവിന്ദചാമിക്ക് വധശിക്ഷ!!

ഗോവിന്ദചാമിക്ക് വധശിക്ഷ!!

അപ്പോൾ നാടുവാഴുന്ന അഭിനവ ഗോവിന്ദ ചാമിമാർക്കോ?നിയമവ്യവസ്ഥയെ വരെ ലജ്ജിപ്പിച്ച് ഭരണം കയ്യാളുന്ന അഭിനവ ഗോവിന്ദചാമിമാർ ഒരു പക്ഷേ വിധി കേട്ട് പുഞ്ചിരിക്കുന്നുണ്ടാവും!! ന്യായാധിപനെ വരെ പണക്കെട്ടിൽ തൂക്കിയെടുത്ത് പെണ്ണരകൾ തേടി നടക്കുന്ന രാഷ്ട്രീയകോമരങ്ങൾ ഉള്ളിടത്തോളം രാഷ്ട്രീയ സ്വാധീനമില്ലാത്ത ചാമിമാർ മാത്രമേ നമ്മുടെ കേരളത്തിൽ ശിക്ഷിക്കപ്പെടുകയുള്ളൂ… അല്ലാത്തവർ ഇവിടെ എന്നും സുരക്ഷിതർ തന്നെ…

ഒരു കോടതിയലക്ഷ്യം കൂടി…

ഒരു കോടതിയലക്ഷ്യം കൂടി…

പെട്രോള്‍ വില വര്‍ധനവില്‍ ഉപഭോക്താക്കള്‍ പ്രതികരിക്കണം – ഹൈക്കോടതി!പാതയോരത്ത് പോതുയോഗം പാടില്ല…റോഡില്‍ പ്രകടനം പാടില്ല…പക്ഷേ പൊതു ജനം പ്രതികരിക്കണമത്രേ!! എവിടെവെച്ച്….? അടുക്കളയിൽ വെച്ചോ!!!

മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റിക്കും സ്കോപ്പ്???

മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റിക്കും സ്കോപ്പ്???

മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റിക്കും സ്കോപ്പ് ഉണ്ടോ?കേട്ടുകേൾവി പോലും ഇല്ലാത്ത രോഗങ്ങൾ ജയരാജനുണ്ടാവുമോ?  കണ്ടറിയാം; വരും നാളുകളിൽ!! കോടതിയലക്ഷ്യക്കേസില്‍ സി.പി.എം നേതാവ് എം.വി ജയരാജന് ആറ് മാസം കഠിന തടവ്. പാതയോരത്ത് പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിട്ട ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ശുംഭന്‍ പരാമര്‍ശത്തിന്റെ പേരിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ 2000 രൂപ പിഴയും നല്‍കണം. 2000 പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. ശുംഭന്മാര്‍, മണ്ടത്തരം, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങളിലൂടെ ജഡ്ജിമാരേയും നീതിപീഠത്തേയും അവഹേളിക്കുന്ന നടപടിയാണ് ജയരാജന്‍ നടത്തിയതെന്ന് കണ്ട് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.  മാതൃഭൂമി വാർത്തയിലേക്ക്…

ചീമുട്ട എറിഞ്ഞതിൽ കടുത്ത പ്രതിഷേധം!!

ചീമുട്ട എറിഞ്ഞതിൽ കടുത്ത പ്രതിഷേധം!!

പെരുന്തൽമണ്ണയിൽ ഒരു ബ്യൂട്ടിപാർലർ ഉദ്ഘാടനം ചെയ്യാനെത്തിയ സന്തോഷ് പണ്ഡിറ്റിനെ ജനങ്ങൾ ചീമുട്ട എറിഞ്ഞു കൈകാര്യം ചെയ്തുവത്രേ!കഷ്ടം!!ഒരു സാധു മനുഷ്യജീവിക്കു നേരെ എന്തിന്റെ പേരിലാണെങ്കിലും ചീമുട്ട എറിഞ്ഞ മലയാളസംസ്‌ക്കാരത്തിൽ അതിയായി ലജ്ജിക്കുന്നു; കടുത്ത ഭാഷയിൽ പ്രതിഷേധിക്കുന്നു. ജനങ്ങളെ നാൾക്കുനാൾ കോമാളികളാക്കി പൊറാട്ട് നാടകം നടത്തുന്ന രാഷ്ട്രീയക്കാർക്കു നേരെ ഒന്നു കൈപൊക്കാൻ പോലും ഈ തെണ്ടികൾക്ക് കെൽപ്പില്ലല്ലോ!!