Browsed by
Category: മൻമോഹൻ സിംങ്

നാണമില്ലേ ഈ മനുഷ്യന്?

നാണമില്ലേ ഈ മനുഷ്യന്?

മൗനിയായ ഇന്ത്യൻ പ്രധാനമന്ത്രി ഒരു ദുരന്തകഥാപാത്രം എന്ന് അമേരിക്കയിലെ പ്രഖ്യാപിതപത്രമായ വാഷിങ്‌ഡൺ പോസ്റ്റ് ഇന്നലെ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു!!നാട്ടുകാരൊക്കെ ഒന്നുചേർന്ന് പറഞ്ഞുമടുത്തു, ഇപ്പോൾ അന്യനാട്ടുകാരും പറഞ്ഞു തുടങ്ങിയിരിക്കുന്നു.. അണ്ടർ അച്ചീവർ എന്ന് ടൈം മാഗസിൻ പറഞ്ഞു നാക്കെടുത്തു വെച്ചതേ ഉള്ളൂ… ലണ്ടനിലെ ഇണ്ടിപെണ്ഡൻസ് എന്ന പത്രവും തത്തുല്യമായ പരാമാർശം പ്രധാനമന്ത്രിയെ പറ്റി നടത്തിയിട്ടുണ്ട്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പ്രാപ്തിയില്ലാത്ത പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിംങിനെ പത്രം വിലയിരുത്തിയിരിക്കുന്നത്. മന്ത്രിസഭാംഗങ്ങള്‍ അഴിമതിയിലൂടെ കീശ വീര്‍പ്പിക്കുമ്പോള്‍ ഇതൊക്കെ കണ്ടില്ലെന്നു നടിച്ച് നിശബ്ദത പാലിച്ചാണ് മന്‍മോഹന്‍ സിങ് സ്വന്തം പ്രശസ്തി നശിപ്പിക്കുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. മാഡത്തിന്റെ മൂടും താങ്ങി നടന്ന് സകല അഴിമതികൾക്കു നേരേയും കണ്ണടച്ച് അത്മാഭിമാനം പണയപ്പെടുത്തി ഈ മനുഷ്യൻ ഇനിയും എത്രനാൾ നമ്മളെ നയിക്കും?…

Read More Read More