Browsed by
Category: മോഹൻലാൽ

ഇതാണു വിപ്ലവം!! ഒറ്റയാൾ വിപ്ലവം!!

ഇതാണു വിപ്ലവം!! ഒറ്റയാൾ വിപ്ലവം!!

മലയാളസിനിമയെ അടിമുടി പിടിച്ചുലച്ചു കഴിഞ്ഞു പണ്ഡിതൻ! അതിന്റെ അനുരണനങ്ങൾ പലതായി പുറത്തു വന്നു തുടങ്ങിയിരിക്കുന്നു. ഒരു പക്ഷേ ഇതിൽ നിന്നും ഊർജം കൈക്കൊണ്ട് ഒരു ശുദ്ധികലശത്തിന് തുടക്കമാവാം ഇത്… എല്ലാറ്റിനും വഴിതുറന്ന പണ്ഡിതാ, താങ്കൾക്ക് നല്ല നമസ്‌ക്കാരം!! ഇനി എന്നെ സൂപ്പർ സ്റ്റാർ എന്നു വിളിക്കരുതെന്ന് മമ്മൂട്ടി പറഞ്ഞത്രേ!! അദ്ദേഹത്തിന്റെ സ്വതസിദ്ധമായ അഹന്തയോ എന്തോ ആവട്ടെ അത്,മോഹൻലാലിന്റെ ഡേറ്റ് ചോദിച്ച് ചെല്ലുന്ന പണ്ഡിതരൂപം കണ്ട് ലാലേട്ടനും ഇപ്പോൾ  ഞെട്ടിയുണരുന്നുണ്ടാവണം…അമ്മയുടെ ഭാരവാഹികളാകെ അങ്കാലപ്പിലായിരിക്കും… മെമ്പർഷിപ്പ് കൊടുക്കാനും വയ്യ; കൊടുക്കാതിരിക്കാനും വയ്യ എന്ന സ്ഥിതി…സിനിമ എടുക്കുന്ന ക്യാമറയിൽ വരെ നിയന്ത്രണം ഏർപ്പെടുത്തി പണ്ഡിതന്മാരെ മാറ്റി നിർത്താൻ മറ്റൊരുകൂട്ടം ശ്രമിക്കുന്നു…ലേഖനത്തേക്കാൾ വലിയ ചർച്ച നടത്തി വിക്കിപീഡിയരും നട്ടം തിരിയുന്നു…ഇനിയും പണ്ഡിതനെ അംഗീകരിക്കാതിരിക്കാൻ സുഹൃത്തുക്കളേ നിങ്ങൾ തന്നെ പറ…

Read More Read More

പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍

പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍

സൂപ്പര്‍താരങ്ങളെ ഹാസ്യാത്മകമായി വിമര്‍ശിച്ച ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗത്തിന് തുടക്കമായി. പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം വൈക്കത്ത് ആരംഭിച്ചു. നവാഗതനായ സജിന്‍ രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയ്‌ക്കൊപ്പം സൂപ്പര്‍താരമായി ശ്രീനിവാസന്‍ തന്നെ വീണ്ടുമെത്തുന്നു. ആദ്യഭാഗത്തെ അപേക്ഷിച്ച് സൂപ്പര്‍താരത്തിന്റെ വ്യക്തിജീവിതത്തിനും മറ്റുമാണ് ഇതില്‍ ഊന്നല്‍. നിലീമ എന്ന നായികയായി അഭിനയിക്കുന്നത് മംമ്തയാണ്. മാതൃഭൂമി വാർത്ത

വൈകിട്ടെന്താ പരിപാടി?

വൈകിട്ടെന്താ പരിപാടി?

ഇട്ടുമൂടാന്‍ പണം തരാമെന്ന് പറഞ്ഞാലും പരസ്യചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് കോളിവുഡ് സൂപ്പര്‍സ്റ്റാറുകളായ രജനീകാന്തും കമലഹാസനും. ലക്ഷങ്ങളും കോടികളും വാഗ്ദാനം നല്‍കി നാഷണല്‍, ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളും ഇവരുടെ വീടിനു മുന്നില്‍ ക്യൂനില്‍ക്കുന്ന സാഹചര്യത്തിലാണ് താരരാജാക്കന്‍മാരുടെ ഈ പ്രഖ്യാപനം. കോടികള്‍ വാദ്ഗാനം നല്‍കി പരസ്യചിത്രങ്ങളിലേക്ക് കരാര്‍ ചെയ്യാന്‍ വേണ്ടിയെത്തുന്നവരെ കാണാന്‍ പോലും ഇവര്‍ തയ്യാറാവുന്നില്ലെന്നാണ് അറിയുന്നത്. പഴയ കാലത്തെല്ലാം പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നത് മോഡലുകളായിരുന്നു. എന്നാല്‍ പരസ്യമാര്‍ക്കറ്റില്‍ താരങ്ങള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ്. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, അമിതാഭ് ബച്ചന്‍, അഭിഷേക് തുടങ്ങിയ പ്രമുഖരെല്ലാം കോടികളാണ് ഓരോ വര്‍ഷത്തിലും പരസ്യചിത്രങ്ങളിലൂടെ നേടുന്നത്. പരസ്യങ്ങളുടെ കാര്യത്തില്‍ നടിമാരും ഒട്ടും പിറകിലല്ല. സൂപ്പര്‍ താരങ്ങളെ ലഭിക്കാന്‍ എത്ര പൈസ വേണമെങ്കിലും എറിയാന്‍ കമ്പനികള്‍ തയ്യാറുമാണ്. ഈ സാഹചര്യത്തിലാണ് കമലും രജനിയും ആ പണം…

Read More Read More

ലാലേട്ടന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി തെറിക്കുന്നു!

ലാലേട്ടന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി തെറിക്കുന്നു!

പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ തന്നെ അതങ്ങ് തിരിച്ചുകൊടുത്തിരുന്നെങ്കിൽ ഈ പൊല്ലാപ്പ് ഉണ്ടാവുമായിരുന്നോ!! നടന്‍ മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റനന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ കേന്ദ്ര പ്രതിരോധനവകുപ്പ് അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ട്. സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ഒരു ബ്രിഗേഡിയര്‍ നല്‍കിയ പരാതിയാണ്. മോഹന്‍ലാല്‍ അഭിനയിച്ച ഒരു ടെലിവിഷന്‍ പരസ്യം ശ്രദ്ധയില്‍ പെട്ടതാണ് ഇദ്ദേഹം പരാതി നല്‍കാന്‍ കാരണം. ലെഫ്റ്റനന്റ് കേണല്‍ പദവിയുടെ പേരില്‍ സൈനിക യൂണിഫോം, മെഡലുകള്‍ എന്നിവ വാണിജ്യാവശ്യങ്ങള്‍ക്കോ മറ്റെന്തെങ്കിലും സന്ദര്‍ഭങ്ങളിലോ ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലെന്നിരിക്കെ മോഹന്‍ലാല്‍ ഗ്രാന്‍ഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവലിനും ഒരു സ്വര്‍ണ്ണക്കടയുടേയും പരസ്യത്തില്‍ ഇത്തരം രീതിയില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ സാന്നിധ്യത്തില്‍ കരസേനാ മേധാവി ജനറല്‍ ദീപക്…

Read More Read More

പണ്ടൊരു റെയ്‌ഡ് നടന്നിരുന്നു!

പണ്ടൊരു റെയ്‌ഡ് നടന്നിരുന്നു!

വരവിൽ കവിഞ്ഞ് സ്വത്തുവകകൾ സ്വന്തമാക്കി എന്നു പറഞ്ഞ് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും വീടുകളിലും ഓഫീസുകളിലും റെയ്‌ഡ് നടന്നിരുന്നുവല്ലോ! ആനക്കൊമ്പിന്റേയും പുരാവസ്തുക്കളുടേയും മൂല്യം തിട്ടപ്പെടുത്താൻ നടന്ന ഉദ്ദ്യോഗസ്ഥന്മാരിൽ ചിലർക്കൊക്കെ ഉദ്യോഗകയറ്റവും വകുപ്പുമാറ്റവും ഒക്കെ കിട്ടിയെന്നും കേട്ടു. എന്തായോ എന്തോ? ചാണ്ടിച്ചനും കൂട്ടർക്കും ഇടയിൽ പറന്നു നടന്ന് സേവനമനുഷ്ഠിക്കുന്ന ഒരു മൊബൈൽ കേരളത്തിൽ താരമായി മാറുമ്പോൾ അങ്ങനെ ചിലതൊക്കെ വിസ്‌മൃതമാവുന്നു.

ലാൽ സലാം!! 30 വർഷങ്ങൾ 300 സിനിമകൾ

ലാൽ സലാം!! 30 വർഷങ്ങൾ 300 സിനിമകൾ

മലയാളമനസ്സിന്റെ വാത്സല്യം മുഴുവൻ നേടിയെടുത്ത നടനാണു മോഹൻലാൽ. അഭിനയകലയെ ആത്മാവിൽ ആവാഹിച്ച മോഹൻലാൽ മലയാള സിനിമാ ലോകത്ത് വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്കു ജീവൻ പകർന്ന്  എക്കാലത്തേയും മികച്ച നടന്മാരിൽ ഒരാളായിത്തീർന്നു. അഭിനയലാളിത്യം തന്നെയാണ് മോഹൻലാലിന്റെ മുഖമുദ്ര. നൃത്തരംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലുമുള്ള ലാലിന്റെ അഭിനയവഴക്കം നിരവധി തവണ മലയാളം തൊട്ടറിഞ്ഞതാണ്. മോഹൻലാലിനെ കുറിച്ച് കൂടുതൽ ഇവിടെ കൊടുത്തിരിക്കുന്നു. 30 വർഷങ്ങൾ കൊണ്ട് 300 സിനിമകൾ പൂർത്തിയാക്കിയ മോഹൻലാൽ നല്ല കഥാപാത്രങ്ങളിലൂടെ ഇനിയും മലയാളമണ്ണിൽ ഉണ്ടാവട്ടേ എന്നാശംസിക്കുന്നു!! വാൽകഷ്ണം മോഹൻലാലിനെ മറ്റു പ്രമുഖതാരങ്ങളുമായി നമുക്കൊന്നു ഗൂഗിൾ വെച്ച് താരതമ്യം ചെയ്യാൻ ശ്രമിച്ചാൽ ഫലം ഇങ്ങനെയിരിക്കും 😉 ഇവിടെ ക്ലിക്കിയാൽ കാണാം!!ലാൽ സലാം ലാലേട്ടാ ലാൽ സലാം!!