Browsed by
Category: മലയാളം

മാതൃകയാവുന്ന മലയാളം വിക്കിപീഡീയ

മാതൃകയാവുന്ന മലയാളം വിക്കിപീഡീയ

മലയാളം വിക്കിപീഡിയയും മലയാളം വിക്കിസമൂഹവും മറ്റ് ഇന്ത്യൻ ഭാഷാ വിക്കിസമൂഹങ്ങൾക്ക് മാതൃകയായി തീർന്ന ചില മേഖലകൾ: ഓരോ ലേഖനങ്ങളിലും ഏറ്റവും അധികം മെച്ചപ്പെടുത്തലുകൾ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഭാഷാ വിക്കിപീഡിയ പുതിയ എഴുത്തുകാർക്കുവേണ്ടി വിക്കിപഠനശിബിരം, വിക്കിസംഗമങ്ങൾ എന്നിവ തുടർച്ചയായി നടത്തുന്ന ഇന്ത്യൻ വിക്കിസമൂഹം സൗജന്യമായി വിക്കിപീഡിയ സി.ഡി, വിക്കിഗ്രന്ഥശാല സി. ഡി തുടങ്ങിയവ നിർമ്മിച്ച് വിതരണം ചെയ്ത ഏക ഇന്ത്യൻ വിക്കി സമൂഹം ഭാഷാതലത്തിൽ സ്വതന്ത്രവും സമ്പൂർണ്ണവുമായി ഒരു വിക്കി കോൺഫറൻസ് നടത്തി വിജയിപ്പിച്ച ഏക ഇന്ത്യൻ വിക്കി സമൂഹം സംസ്ഥാന വിദ്യാഭ്യാസവകുപ്പ്, സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്, കേരളത്തിലെ വിവിധ സാംസ്കാരിക,സാമൂഹിക സംഘടനകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ വിശ്വാസവും സഹകരണവും ആർജ്ജിച്ച് ഉല്പാദനപരവും പരസ്പരപ്രായോജികവുമായി പ്രവർത്തിച്ച സന്നദ്ധസംഘം വിക്കിമീഡിയ ഫൗണ്ടേഷന്റെ ഏറ്റവും അധികം ഉപസംഘടനകളിലും ടീമുകളിലും…

Read More Read More

ഇരുപത്തയ്യായിരത്തിന്റെ നിറവിൽ!!

ഇരുപത്തയ്യായിരത്തിന്റെ നിറവിൽ!!

മലയാളം വിക്കിപീഡിയ 25,000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു മലയാളത്തിലെ സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ25,000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു. 2012 ജൂലൈ 23-നാണ് മലയാളം വിക്കിപീഡിയ 25000 ലേഖനങ്ങൾ പൂർത്തീകരിച്ചത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉയർന്ന സാങ്കേതികപദവികൾ വഹിക്കുന്നവർ മുതൽ കേരളത്തിലെ കൊച്ചുഗ്രാമങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾ വരെയുള്ള അറിവു് ആർജ്ജിക്കാനും പങ്കുവെക്കാനും തൽപ്പരരായ, അതോടൊപ്പം, മലയാളഭാഷയെ ആത്മാർത്ഥമായും സ്നേഹിക്കുന്ന നിരവധി പേർ കഴിഞ്ഞ പത്തോളം വർഷങ്ങൾ പ്രതിഫലേച്ഛയില്ലാതെ നടത്തിയ പ്രയത്നം ആണു് മലയാളം വിക്കിപീഡിയയെ ഈ നേട്ടത്തിനു അർഹമാക്കിയത്. സാധാരണ വലിപ്പത്തിൽ അച്ചടിച്ചു പുസ്തകമാക്കുകയാണെങ്കിൽ അര ലക്ഷം താളുകളെങ്കിലും വേണ്ടിവരുന്ന ഈ വിജ്ഞാനസാഗരം പരിപൂർണ്ണമായും സൗജന്യമായി ഇന്റർനെറ്റിൽ ആർക്കും ലഭ്യമാണു്. 2002 ഡിസംബർ 21-ന് സജീവമാകാൻ തുടങ്ങിയ മലയാളം വിക്കിപീഡിയ…

Read More Read More

മലയാള അക്ഷരം – fa | fa കാരം!

മലയാള അക്ഷരം – fa | fa കാരം!

അല്പം ചരിത്രം മലയാള അക്ഷരമാല ഇന്നും സ്ഥിരതയില്ലാതെ അമ്പത്തൊന്നിലും അമ്പത്തിയാറിലും ഒക്കെയായി തത്തിക്കളിക്കുന്നു. ഇതിനെ പറ്റി തോന്ന്യാക്ഷരങ്ങൾ എന്ന പേരിൽ ഒരു രസകരമായ കഥ ഞാൻ ഇവിടെ തന്നെ പോസ്റ്റ് ചെയ്തത് കാണുക. എനിക്കുതോന്നുന്നത് അക്ഷരങ്ങൾ എത്ര കൂടിയാലും അതു നല്ലതുതന്നെ എന്നാണ് എന്റെ പക്ഷം. മലയാള ദ്രാവിഡ ഭാഷാഗോത്രത്തിൽ പെട്ട ഒരു ഭാഷയാണ്. ദ്രാവിഡ ഭാഷയിൽ 12 സ്വരങ്ങളും 18 വ്യജ്ഞനങ്ങളും അടക്കം മുപ്പത് അക്ഷരങ്ങളേ ഉണ്ടായിരുന്നുള്ളൂ. സ്വരാക്ഷരങ്ങൾ: അ ആ ഇ ഈ ഉ ഊ എ ഏ ഐ ഒ ഓ ഔ വ്യഞ്ജനങ്ങൾ: ക ങ ച ഞ ട ണ ത ന ഩ പ മ യ ര റ ല ള ഴ…

Read More Read More

എന്തിനു ‘മൈരെ’ ഷേണി ആവണം??

എന്തിനു ‘മൈരെ’ ഷേണി ആവണം??

നാലാമിടത്തിലെ വാർത്തയിലേക്ക്… കാസര്‍കോട് അതിര്‍ത്തിയിലെ ഒരു സ്ഥലമാണ് മൈരെ. ആണ് എന്നല്ല ആയിരുന്നു എന്ന് ചിലപ്പോള്‍ പറയേണ്ടി വരും. കാരണം ആ സ്ഥലത്തിന്റെ പേര്, ഷേണി എന്നാക്കാന്‍ തകൃതിയായ ശ്രമം നടക്കുകയാണ്. ആ തുളു പദം മലയാള ഭാഷയില്‍ അശ്ലീലമാണ് എന്ന് പറഞ്ഞാണ് ഈ ശ്രമം. മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായതാണ് മൈരെ. പ്രകൃതിരമണീയമായ ഈ സ്ഥലത്തെയാണ് അവര്‍ക്ക് ഷേണിയെന്നാക്കി മാറ്റേണ്ടത്. നിന്റെ വാക്കുകള്‍ ഞങ്ങള്‍ക്കിഷ്ടമല്ലെങ്കില്‍ ഞങ്ങള്‍ തീരുമാനിക്കും നിന്റെ വാക്ക് എന്ന ഭാഷാ ഫാഷിസം തന്നെയല്ലേ ഇത്? അവര്‍ക്ക് ഇത് ഒരു തെറിവാക്കല്ല. തെളിനീരുപോലെ ഒരു കന്നട വാക്ക്. പ്രകൃതി എത്രത്തോളം സുന്ദരിയായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്ന പദം. ആ ഓര്‍മ്മയില്‍ തളിച്ച കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. ഭാഷയിലെ അശ്ലീലം തീരുമാനിക്കാന്‍…

Read More Read More

എന്റെ മലയാളം

എന്റെ മലയാളം

പുഞ്ചിരിതൂകി വരുന്നൂ നമ്മുടെസഞ്ചിത സുകൃതം മലയാളം മലരായി കതിരായ് പനിനീർകണമായികുളിരണിയും ശ്രുതിതൻ മലയാളം

മനോരോഗികൾ ആരൊക്കെ??

മനോരോഗികൾ ആരൊക്കെ??

ഇതാണു പണ്ഡിതൻ… പണ്ഡിതൻ പ്രതികരിക്കുന്നു: ഒരുകൂട്ടം ബുജികൾ പണ്ഡിതനെ വിളിച്ച് വരുത്തി അപമാനിക്കുന്ന ഈ ആഭാസത്തിന്റെ അത്ര വരില്ല പണ്ഡിതൻ ചെയ്തു എന്നു പറയുന്ന കുറ്റം. അദ്ദേഹത്തിന്റെ സിനിമയെ വിമർശിക്കാം, കുറ്റങ്ങൾ അല്പം ആക്ഷേപഹാസ്യത്തോടെ വിളിച്ചു പറയുന്നതിലും തെറ്റില്ല; അതേറെ പണ്ഡിതൻ കേട്ടുകഴിഞ്ഞിട്ടുണ്ട്. പക്ഷേ, സദസിൽ വിളിച്ചു വരുത്തി ഒരു വ്യക്തിയെ ഇങ്ങനെ പീഡിപ്പിക്കുന്നതിനോട് ഒരുതരത്തിലും യോജിക്കാനാവില്ല. മുഖ്യധാര സിനിമാ സമ്പ്രദായങ്ങളെ കുറിച്ച് അറിവില്ലാത്ത ഒരാൾ തനിക്കാവുന്ന വിധം ഒരു സാഹസത്തിനു മുതിർന്നു എന്നത് ഒരിക്കലും ഒരു കുറ്റമായി കാണാൻ കഴിയില്ല. ഇവിടെ സിനിമാ പ്രവർത്തകർ തന്നെ ഒത്തുകൂടി സന്തോഷ് പണ്ഡിറ്റിനെതിരെ വാളെടുക്കുമ്പോൾ കാണികൾക്ക് തോന്നുന്നത് കടുത്ത പുച്ഛമാണ്. എന്തധികാരമാണിവർക്ക് പണ്ഡിതനെ വിമർശിക്കാനുള്ളത്… ഇവിടെ മനോരോഗം പണ്ഡിതനു മാത്രമാണോ!!

ചീമുട്ട എറിഞ്ഞതിൽ കടുത്ത പ്രതിഷേധം!!

ചീമുട്ട എറിഞ്ഞതിൽ കടുത്ത പ്രതിഷേധം!!

പെരുന്തൽമണ്ണയിൽ ഒരു ബ്യൂട്ടിപാർലർ ഉദ്ഘാടനം ചെയ്യാനെത്തിയ സന്തോഷ് പണ്ഡിറ്റിനെ ജനങ്ങൾ ചീമുട്ട എറിഞ്ഞു കൈകാര്യം ചെയ്തുവത്രേ!കഷ്ടം!!ഒരു സാധു മനുഷ്യജീവിക്കു നേരെ എന്തിന്റെ പേരിലാണെങ്കിലും ചീമുട്ട എറിഞ്ഞ മലയാളസംസ്‌ക്കാരത്തിൽ അതിയായി ലജ്ജിക്കുന്നു; കടുത്ത ഭാഷയിൽ പ്രതിഷേധിക്കുന്നു. ജനങ്ങളെ നാൾക്കുനാൾ കോമാളികളാക്കി പൊറാട്ട് നാടകം നടത്തുന്ന രാഷ്ട്രീയക്കാർക്കു നേരെ ഒന്നു കൈപൊക്കാൻ പോലും ഈ തെണ്ടികൾക്ക് കെൽപ്പില്ലല്ലോ!!

കാക്കനാടന് ബാഷ്‌പാഞ്ജലി

കാക്കനാടന് ബാഷ്‌പാഞ്ജലി

പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍ ( ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ)  അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആസ്പത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. ആദ്യകാല കമ്യൂണിസ്റ്റുകാരിൽ ഒരാളായ വർഗ്ഗീസ് കാക്കനാടന്റെ മകനായി 1935 ഏപ്രിൽ 23ന് കൊല്ലത്തിനടുത്ത് ജനിച്ചു. അമ്മ റോസമ്മ. പ്രിപ്പറേറ്ററി ക്ളാസ് മുതൽ ഇ.എസ്.എൽ.സി വരെ കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിൽ. ഇന്റർമീഡിയറ്റ് മുതൽ ബി.എസ്.സി.വരെ കൊല്ലം ശ്രീനാരായണ കോളെജിൽ. 1955-ൽ കെമിസ്‌ട്രി (മെയിനും) ഫിസിക്‌സും (സബ്‌സിഡിയറി) ഐച്‌ഛിക വിഷയങ്ങളായെടുത്ത് ബി.എസ്.സി. പാസായി. കലാലയവിദ്യാഭ്യാസത്തിനു ശേഷം സ്കൂൾ അദ്ധ്യാപകനായും ദക്ഷിണ റെയിൽ‌വേയിലും റെയിൽ‌വേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്. പ്രശസ്ത ചിത്രകാരനായ രാജൻ കാക്കനാടൻ, പത്രപ്രവർത്തകരായ ഇഗ്നേഷ്യസ് കാക്കനാടൻ, തമ്പി കാക്കനാടൻ എന്നിവർ സഹോദരങ്ങളാണ്. രണ്ടുവർഷം രണ്ട് പ്രൈവറ്റ് സ്‌കൂളുകളിലും നാലുവർഷം സതേൺ റെയിൽവേയിലും ആറ്…

Read More Read More

ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി

ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി

കരിവരിവണ്ടുകള്‍ കുറുനിരകള്‍കുളിര്‍നെറ്റി മുകരും ചാരുതകള്‍മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍നീലോല്പലങ്ങള്‍ നീള്‍മിഴികള്‍ മാന്തളിരധരം, കവിളുകളില്‍ചെന്താമരവിടരും ദളസൗഭഗംകുളിരണിച്ചോലകള്‍ നുണക്കുഴികള്‍മധുമന്ദഹാസത്തിന്‍ വാഹിനികള്‍ ശംഖോടിടഞ്ഞ ഗളതലമോകൈകളോ ജലപുഷ്പവളയങ്ങളോനിറമാറില്‍ യൗവ്വനകലശങ്ങള്‍മൃദുരോമരാജിതന്‍ താഴ്വരകള്‍ അരയാലിന്നിലകളോ അണിവയറോആരോമല്‍പ്പൊക്കിള്‍‌ചുഴി പൊയ്കയോപ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോനാഭീതടവനനീലിമയോ പിന്നഴകോ മണിത്തംബുരുവോപൊന്‍‌താഴമ്പൂമൊട്ടോ കണങ്കാലോമാഹേന്ദ്രനീലദ്യുതി വിടര്‍ത്തുംശ്രീമഹാലക്ഷ്മി നീ സുരസുന്ദരിനീ സുരസുന്ദരി.. നീ സുരസുന്ദരി…

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍…

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍…

സുന്ദരീ…ആ.. സുന്ദരീ… സുന്ദരീ…. നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍തുളസി തളിരില ചൂടീതുഷാര ഹാരം മാറില്‍ ചാര്‍ത്തിതാരുണ്യമേ നീ വന്നുനിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ സുതാര്യ സുന്ദര മേഘങ്ങള്‍ അലിയുംനിതാന്ത നീലിമയില്‍സുതാര്യ സുന്ദര മേഘങ്ങള്‍ അലിയുംനിതാന്ത നീലിമയില്‍ ഒരു സുഖ ശീതള ശാലീനതയില്‍ഒഴുകീ.. ഞാനറിയാതേഒഴുകീ ഒഴുകീ ഞാനറിയാതേ മൃഗാംഗ തരളിത വിണ്മയ കിരണംമഴയായ്‌ തഴുകുമ്പോള്‍മൃഗാംഗ തരളിത വിണ്മയ കിരണംമഴയായ്‌ തഴുകുമ്പോള്‍ ഒരു സരസീരുഹ സൗപര്‍ണികയില്‍ഒഴുകീ.. ഞാനറിയാതേഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ..