Browsed by
Category: മലയാളം കവിത

പി. കുഞ്ഞിരാമൻ നായർ

പി. കുഞ്ഞിരാമൻ നായർ

പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 – മേയ്‌ 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത. 1905 ഒക്ടോബർ 4 ന്‌ ( 1906 ഒക്റ്റോബർ 26- കൊ.വ. 1082 തുലാം 9, തിരുവോണം നക്ഷത്രം എന്നും ഒരു വാദമുണ്ട്) കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്, വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടുവക അടിയോടി വീട്ടിലാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്‌. അച്ഛൻ- പുറവങ്കര കുഞ്ഞമ്പുനായർ –…

Read More Read More

നന്ദി, തിരുവോണമേ നന്ദി

നന്ദി, തിരുവോണമേ നന്ദി

കവിത കേൾക്കുക: നന്ദി, തിരുവോണമേ നന്ദി, നീ വന്നുവല്ലേ? അടിമണ്ണിടിഞ്ഞു കടയിളകി- ച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍ ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ? നന്ദി, തിരുവോണമേ നന്ദി. ആട്ടം കഴിഞ്ഞു കളിയരങ്ങത്തു തനിച്ചു വെറുക്കനെ- പ്പടുതിരി കത്തിക്കരിഞ്ഞുമണത്ത കളിവിളക്കിന്‍ ചിരി ഇപ്പൊളോര്‍ക്കുന്നുവോ? ഇനിയൊരു കളിക്കിതു കൊളുത്തേണ്ട- യെന്നോര്‍ത്തിരിക്കെ, നീ വന്നുവല്ലേ? നന്ദി, തിരുവോണമേ നന്ദി. കുന്നിന്‍ കണിക്കൊന്ന പൂത്ത കൊടുംചൂടില്‍ പാല്ക്കുടം കൊണ്ടുപോം പക്ഷിയുടെ തേങ്ങല്‍ അന്തിമങ്ങൂഴത്തിലലിയവേ, അരുവിതന്‍ കണ്ഠം കരിഞ്ഞുണങ്ങിക്കീറി ദൂരതീരങ്ങള്‍ വെറും മോഹമെ- ന്നിടറുന്ന മൂവന്തിമൂര്‍ച്ഛിക്കവേ, ഇലകള്‍ കൊഴിഞ്ഞു കുനുചില്ലകളുണങ്ങി തൊലിവീണ്ടു തടികാഞ്ഞു വേരുകള്‍ തുരുമ്പിച്ചു കത്തുന്ന വിണ്ണിനെച്ചൂണ്ടി- ജ്ജരഠന്‍ കടമ്പ്, തന്‍പൂക്കാല- നോവുകളിറുത്തെറി, ഞ്ഞെത്തുമൊരു വേണു തേങ്ങുന്ന കാറ്റിന്റെ കൈകളില്‍ ചാഞ്ഞുറങ്ങാന്‍ കാത്തു കാതോര്‍ത്തുനിന്നതോര്‍ക്കുന്നുവോ? പോയ തിരുവോണഘനമൗനമോര്‍ക്കുന്നുവോ? ചെറിയൊരു വെളിച്ചം പിടഞ്ഞുകെട്ടാല്‍,…

Read More Read More

ഊഞ്ഞാലില്‍

ഊഞ്ഞാലില്‍

ഒരു വെറ്റില നൂറു തേച്ചു നീ തന്നാലുമീ- ത്തിരുവാതിര രാവു താംബൂല പ്രിയയല്ലോ.(2) മഞ്ഞിനാല്‍ ചൂളീടിലും മധുരം ചിരിക്കുന്നൂ മന്നിടം, നരചൂഴും നമ്മുക്കും ചിരിക്കുക! മാമ്പൂവിന്‍ നിശ്വാസത്താലോര്‍മ്മകള്‍ മുരളുമ്പോള്‍ നാം പൂകുകല്ലീ വീണ്ടും ജീവിതമധുമാസം! മുപ്പതുകൊല്ലം മുമ്പ് നീയുമീമന്ദസ്മിത- മുഗ്ദധയാം പൊന്നാതിരവരും പോലെ. ഇതുപോലൊരു രാവില്‍ത്തൂമഞ്ഞും വെളിച്ചവും മധുവുമിറ്റിറ്റുമാമുറ്റത്തെ മാവിന്‍ചോട്ടില്‍ ആരുമേ കാണാതിരുന്നുഴിഞ്ഞാലാടീലേ നാം നൂറു വെറ്റില തിന്ന പുലരി വരുവോളം? ഇന്നുമാ മൃതുമാവിന്നോര്‍മ്മയുണ്ടായീ പൂക്കാ,- നുണ്ണിതന്‍ കളിമ്പമൊരൂഞ്ഞാലു മതില്‍ക്കെട്ടീ. ഉറക്കമായോ നേര്‍ത്തേയുണ്ണിയിന്നുറങ്ങട്ടേ, ചിരിച്ചു തുള്ളും ബാല്യം ചിന്തവിട്ടുറങ്ങട്ടെ… പൂങ്കിളി കൗമാരത്തിന്നിത്തിരി കാലം വേണം, മാങ്കനികളില്‍ നിന്നു മാമ്പൂവിലെത്തിച്ചേരാന്‍… വീശുമീ നിലാവിന്‍റെ വശ്യശക്തിയാലാകാം ആശയൊന്നെനിക്കിപ്പോള്‍ തോന്നുന്നൂ, മുന്നേപ്പോലെ, വന്നിരുന്നാലും നീയീയുഴിഞ്ഞാല്‍പ്പടിയില്‍, ഞാന്‍ മന്ദമായ്ക്കല്ലോലത്തെ തെന്നല്‍ പോലാട്ടാം നിന്നെ… ചിരിക്കുന്നുവോ? കൊള്ളാം, യൗവനത്തിന്‍റേതായ്, കയ്യിരിപ്പുണ്ടിന്നും…

Read More Read More

മലയാളത്തിലെ താരാട്ടുപാട്ടുകൾ

മലയാളത്തിലെ താരാട്ടുപാട്ടുകൾ

ഇതാ മലയാളത്തിലെ മികച്ച താരാട്ടുപാട്ടുകളുടെ ഒരു ശേഖരം. ഒരുപക്ഷേ, കുഞ്ഞുങ്ങൾ ഉള്ള ആരുംതന്നെ തേടിയലഞ്ഞു നടക്കുന്ന പാട്ടുകളാവും ഇവയിലേറെയും. ആമിക്കുട്ടിക്കു വേണ്ടി പലയിടത്തുനിന്നായി ഞാനിവ ശേഖരിക്കുകയായിരുന്നു. ആവശ്യക്കാർക്ക് ഉപകരിക്കുമെന്നു കരുതുന്നതിനാൽ ഷെയർ ചെയ്യുന്നു.

പൂവാങ്കുരുന്നില വാടിപ്പോയി ;)

പൂവാങ്കുരുന്നില വാടിപ്പോയി ;)

പൂക്കാത്ത മുല്ലക്ക് പൂവിടാന്‍ കാത്തെന്റെ പൂക്കാലമെല്ലാം പൊഴിഞ്ഞു പോയി…പൂവിളി കേള്‍ക്കുവാന്‍ കതോര്‍ത്തിരുന്നെന്റെപൂവാങ്കുരുന്നില വാടിപ്പോയീ…

ഇതു ബുക്ക്‌മാർക്ക് ചെയ്തില്ലെങ്കിൽ നഷ്ടമായിപ്പോകും!!

ഇതു ബുക്ക്‌മാർക്ക് ചെയ്തില്ലെങ്കിൽ നഷ്ടമായിപ്പോകും!!

പട്ടേരിയുടെ ബസ്സിലേക്ക് OHHHHHHHHHH GR88888 RENDERING!!!!!!!!!!! ……. .എല്ലാ മലയാളികളികും ഇത് കാണണം… എത്ര മനോഹരമായാണ് ഈ കുട്ടികള്‍ കവിത ചൊല്ലിയത് !! സൂപ്പർ!! പറയാതെ വയ്യ!! കുട്ടിക്കാലം വന്ന് മുന്നിൽ ഊഞ്ഞാലാടുന്ന പ്രതീതി… നമ്മുടെ റിയാലിറ്റി ഷോകളിൽ വന്ന് പെടാപാട് പെട്ട് കരഞ്ഞ് കണ്ണീർ വാർത്ത് നിങ്ങൾ എനിക്ക് SMS അയക്കുമോ, ഇല്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ല എന്നു കെഞ്ചുന്ന ബാല്യങ്ങളിൽ നിന്നെത്ര വ്യത്യസ്തം!! ഗൃഹാതുരതയുടെ നൊമ്പരമയി എന്റെ വിദ്യാലയം എന്ന ആ കവിത വീണ്ടും കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം! തിങ്കളും താരങ്ങളും, തൂവെള്ളിക്കതിര്‍ ചിന്നുംതുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയംഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന –മിന്നിതാ ചിരിക്കുന്നു പാലോളി ചിതറുന്നുമുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു –ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്‌ക്കുന്നുമധുവിന്‍ മത്താല്‍ പാറി, മൂളുന്നു മധുപങ്ങൾ,മധുരമീ ജീവിതം, ചെറുതാണെന്നാകിലുംആരെല്ലെന്‍…

Read More Read More