Browsed by
Category: ഭാഷ

അക്ഷരങ്ങളുടെ കൂട്ടുകാരൻ!

അക്ഷരങ്ങളുടെ കൂട്ടുകാരൻ!

മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം ഏഷ്യാനെറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം ചെറുപ്പത്തിന്റെ ചടുലതയെ മലയാള ഭാഷാ സാങ്കേതിക മേഖലയിലേക്ക് തിരിച്ചുവിട്ട ചെറുപ്പക്കാരനായിരുന്നു രാഹുൽ വിജയ്. ഏഷ്യാനെറ്റ് ന്യൂസ് സോഷ്യൽ മീഡിയാ കോ-ഓർഡിനേറ്റർ എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു വയനാടു സ്വദേശിയായ രാഹുൽ. കൗമുദി പത്രവുമായി ബന്ധപ്പെട്ട് മലയാളം കമ്പ്യൂട്ടിങ്ങ് മേഖലയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ചുവടുവെയ്പ്പുകൾക്ക് രാഹുൽ നിമിത്തമായി തീർന്നിട്ടുണ്ട്. മലയാളഭാഷാ കമ്പ്യൂട്ടിങ്ങിൽ ഇനിയുമേറെ സംഭാവനകൾ ചെയ്യാൻ കഴിയുമായിരുന്ന യുവാവായിരുന്നു രാഹുൽ വിജയ്.  പക്ഷേ, ആ ലളിത ജീവിതത്തിനു മരണം അപ്രതീക്ഷിതമായി തിരശ്ശീല ഇടുകയായിരുന്നു. ഒക്ടോബർ 18, ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടടുത്ത് അവൻ ജീവിതത്തോട് വിട പറയാൻ തുനിയുമ്പോൾ വാട്സാപ്പിൽ അവന്റെ അടുത്ത മെസേജിനായി കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. അന്നു രാവിലെ 9:18 ന് അവസാന മെസേജും…

Read More Read More

കാരം വെടിഞ്ഞ രേഫം

കാരം വെടിഞ്ഞ രേഫം

എല്ലാ വർണങ്ങളേയും കാരം തൊട്ടു പറയുമ്പോൾ ര മാത്രമെന്തേ രേഫമായി? വർണങ്ങളിൽ രേഫത്തിനുള്ള പ്രത്യേകതയെന്താണ്? സംസ്കൃതത്തിൽ നിന്നും അതേപടി ഇറക്കുമതി ചെയ്ത കലാപരിപാടിയാണല്ലോ അകാരം, ഇകാരം, എന്നൊക്കെ കാരം ചേർത്ത് വർണ്ണങ്ങളെ സൂചിപ്പിക്കുക എന്നത്. അന്നത്തെ സംസാരഭാഷയെ കൃത്യമായ സൂത്രത്തിൽ ബന്ധിച്ചു ശാസ്ത്രീയവിശദീകരണം നൽകി പാണിനി പാണിനീയം ഉണ്ടാക്കി.

മലയാളത്തിലെ ടങ് ട്വിസ്റ്റേർസ്

മലയാളത്തിലെ ടങ് ട്വിസ്റ്റേർസ്

എത്ര നല്ല അക്ഷരാഭ്യാസിയേയും ഒട്ടൊന്നു വിഷമവൃത്തത്തിൽപ്പെടുത്താൻ പര്യാപ്തമാണ് ഭാഷയിലെ ചില കുഴയ്ക്കുന്ന വാക്കുകളും വാക്യങ്ങളും. ഇംഗ്ലീഷിൽ ടങ് ട്വിസ്റ്ററുകൾ എന്നറിയപ്പെടുന്ന ഇത്തരം നാക്കുളുക്കി വാക്കുകളും വാക്യങ്ങളും മറ്റുഭാഷകളിലും ലഭ്യമാണ്.

മലയാളം ഭാഷയും സംസ്കാരവും

മലയാളം ഭാഷയും സംസ്കാരവും

ഇന്നു കൈയിൽ കിട്ടിയ ഒരു പഴയ കുഞ്ഞു പുസ്തകം വായിച്ച് തീർത്തപ്പോൾ കിട്ടിയ കാര്യങ്ങൾ പങ്കുവെയ്ക്കുന്നു. പണ്ട് എം. എ. മലയാളം പഠിക്കുന്ന സമയത്ത് കോഴിക്കോട് ടൗണിലെ ഒരു പുസ്തകചന്തയിൽനിന്നും