Browsed by
Category: ബാംഗ്ലൂർ

ലാൽബാഗ്

ലാൽബാഗ്

ലാൽബാഗ് ആഗസ്റ്റ് 15 ലേക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാനായി ഒരുങ്ങുകയാണ്. പൂക്കളുടെയും ചെടികളുടെയും വര്‍ണക്കാഴ്ചകളുമായി ലാല്‍ബാഗ് ഉദ്യാനം അണിഞ്ഞൊരുങ്ങുകയാണിപ്പോൾ. ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു പൂന്തോട്ടം ആണ് ലാൽബാഗ്. ഇത് കമ്മീഷൻ ചെയ്തത് മൈസൂർ രാജാവായിരുന്ന ഹൈദർ അലിയായിരുന്നു. രണ്ടു പ്രധാന വാതിലുകളുള്ള ഈ പൂന്തോട്ടത്തിൽ ഒരു കായലുമുണ്ട്. കുറെ അധികം പക്ഷികളുടെ വാസസ്ഥലം കൂടിയാണിത്. ഞാറപ്പക്ഷിയാണ്(സ്പോട്ട് ബിൽഡ് പെലിക്കൺ) ഇതിൽ പ്രധാനം. ബാംഗ്ലൂരിലെ മുഴുവന്‍ പക്ഷിക്കുഞ്ഞുങ്ങളും പുമ്പാറ്റകളും തേനീച്ചകളും എത്തിച്ചേരുന്ന ഒരിടമാണ് ലാല്‍ ബാഗ് എന്നു പറയാം 🙂 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള വസന്തോത്സവത്തിലാണ് ലാല്‍ബാഗ് ഏറെ മനോഹരമായി അണിഞ്ഞൊരുങ്ങുന്നത്. കാഴ്ചകളുടെ സമൃദ്ധി കണ്ടറിയാനാവുന്ന സമയമാണത്; ജനനിബിഡവും 240 ഏക്കറിലായി ബാംഗ്ലൂർ നഗരത്തിന്റെ തെക്കു വശത്തായിട്ടാണ്‌ ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. നിരവധി പുഷ്പോത്സവങ്ങൾ ഇവിടെ…

Read More Read More

നമ്മ മെട്രോ ഇന്ന്!!

നമ്മ മെട്രോ ഇന്ന്!!

ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ എന്ന റെക്കോർഡുമായി ബാംഗ്ലൂരിൽ ഇന്ന് നമ്മ മെട്രോ ഉദ്‌ഘാടനം ചെയ്യുന്നു. 2006 ജൂണ്‍ 24ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആണിതിനു തറക്കല്ലിട്ടത്. ഇപ്പോൾ പൂർത്തിയായിരിക്കുന്നത് ഒന്നാം ഘട്ടമാണ്. ബാംഗ്ലൂരിലെ ട്രാഫിക് ബ്ലോക്ക് ഒരു പരിധിവരെ കുറയ്ക്കാനും നല്ല ഒരു ബാംഗ്ലൂർ യാത്രാനുഭവം നൽകാനും മെട്രോയ്‌ക്ക് സാധിക്കുമെന്നു കരുതാം. bmtc – ക്കാണു ക്രഡിറ്റ് മുഴുവൻ. രാഷ്ട്രീയം മറന്ന് വികസനത്തിനു വേണ്ടി കൈചേർക്കുന്ന ബി.എം.ടി.സിക്ക് അഭിനന്ദനങ്ങൾ!!