Browsed by
Category: പ്രണയം

ഇന്ന് അനശ്വര പ്രണയഗായകന്റെ ജന്മദിനം!

ഇന്ന് അനശ്വര പ്രണയഗായകന്റെ ജന്മദിനം!

ഇന്ന് ആ അനശ്വര പ്രണയഗായകന്റെ ജന്മദിനം! മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി 1911 ഒക്ടോബർ 11-ന്‌ ജനിച്ചു. ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്‌. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. പിതാവ്‌ തെക്കേടത്തു വീട്ടിൽ നാരായണമേനോൻ…——————- ഒരു കവിത ——————————-എന്താണീജ്ജീവിതം? അവ്യക്തമാമൊരുസുന്ദരമായ വളകിലുക്കം.സംഗീതതുന്ദിലം,നൈമിഷികോജ്ജ്വലം-പിന്നെയോ?-ശൂന്യം! പരമശൂന്യം!എങ്കിലും മീതെയായ്‌ മര്‍ത്യ, നീ നില്‍ക്കുന്നതെന്തിനു?-നീയെത്ര നിസ്സഹായന്‍!ജീവിതാധ്യായമൊരിത്തിരി മാറ്റുവാ-നാവാത്ത നീയോ ഹാ, സര്‍വ്വഭൗമന്‍! എന്നെ, യിക്കാണും പ്രപഞ്ചത്തിലോക്കെയു-മെന്നില്‍ പ്രപഞ്ചം മുഴുവനുമായ്‌,ഒന്നിച്ചുകാണുന്ന ഞാനിനി വേണെങ്കി-ലൊന്നും നശിക്കില്ലെന്നാശ്വസിക്കാം!എന്നാലും-പൂങ്കുല വാടിക്കൊഴിയുമ്പോൾ‍;മിന്നലെന്നേക്കും പൊലിഞ്ഞിടുമ്പോൾ‍;മഞ്ഞുനീര്‍ത്തുൾളികൾ‍ മിന്നിമറയുമ്പോൾ‍;മഞ്ജുളമാരിവില്‍ മാഞ്ഞിടുമ്പോൾ‍;മന്ദഹസിതങ്ങൾ‍ മങ്ങുമ്പോൾ‍-എന്നാലു-മെന്മനമൊന്നു തുടിച്ചുപോകും!കേവലം ഞാനറിഞ്ഞീടാതെ തന്നെ,യെന്‍-ജീവനൊന്നയ്യോ, കരഞ്ഞുപോകും! ഓമനസ്വപ്‌നങ്ങൾ‍! ഓമനസ്വപ്‌നങ്ങൾ‍!നാമറിഞ്ഞി,ല്ലവയെങ്ങു പോയി? കവിയെ കുറിച്ചു കൂടുതൽ :http://ml.wikipedia.org/wiki/Changampuzha_Krishna_Pillai

നീയുറങ്ങിക്കൊള്‍ക

നീയുറങ്ങിക്കൊള്‍ക

നീയുറങ്ങിക്കൊള്‍ക, ഞാനുണര്‍ന്നിരുന്നീടാംതീവ്രമീ പ്രണയത്തിന്‍ മധുരം സൂക്ഷിച്ചീടാം,ഗാഢനിദ്രയില്‍ നിന്നു നിൻ കണ്‍തുറക്കുമ്പോള്‍ലോലചുംബനങ്ങളാല്‍ നിന്നെ ഞാന്‍ പൊതിഞ്ഞിടാം

അവസാനത്തെ പ്രണയകവിത

അവസാനത്തെ പ്രണയകവിത

ഇനിയുമെഴുതുവാനൊന്നുമേ ബാക്കിയില്ലി-തിനെയെഴുതി ഞാന്‍ നന്നേ മടുത്തുപോയ്പ്രണയമെന്നോരു വിരസ പ്രമേയത്തില്‍കവിതയേറെയും ശുഷ്കമായ്,നഷ്ടമായ്. എഴുതിവയ്ക്കാം പ്രണയിച്ച പെണ്ണിന്റെഹരിത വര്‍ണ്ണം തുടിക്കും ഞരമ്പിനെ,അതിനു മുകളിലെ കണ്‍കളെ, എന്റെ കൈ-വിരലുകള്‍ തൊട്ട പൊള്ളും കവിളിനെ. ഇരുളുകീറി മുറിച്ചുവരുന്നോരുമരണവണ്ടി പോലെന്റെ കാമങ്ങളും,തെരുവുപെണ്ണിന്‍ വിയര്‍പ്പു ഗന്ധം പോലെരതിമടുപ്പിച്ച നിന്‍ ചുംബനങ്ങളുംഎഴുതിവയ്ക്കാം മറന്നുപോകാതെ ഞാന്‍,പ്രണയമേ, വയ്യ നിന്നെക്കുറിക്കുവാന്‍. അതു വെറും കുറേ ഭ്രാന്തുകള്‍, ഓര്‍മ്മകള്‍,നിലവിളികള്‍, കടുത്ത നൈരാശ്യങ്ങള്‍.ഒരു മനോരോഗ ലക്ഷണം, വേദന-നിറയുവാന്‍ കുത്തിവയ്കുന്നൊരൗഷധം. വഴിമറന്നോരു കുട്ടിയെപ്പോലെ ഞാന്‍എഴുതുവാനൊന്നുമില്ലാതെ നില്കവേമഴനനഞ്ഞു കടന്നുപോകുന്നെന്റെപ്രണയജീവിതശവഘോഷയാത്രകള്‍. പകുതിവച്ചു മുറിഞ്ഞ ഭോഗത്തിന്റെഅതിനിരാശപോല്‍ നീറുന്ന നാളുകള്‍;പലകുറി കണങ്കാലില്‍ തറക്കുന്നമരണ ഗന്ധം വമിക്കുന്ന മുള്ളുകള്‍. തിരികെ യാത്രയായ്, ഈ കൊടുങ്കാറ്റിന്റെഗതിതിരിക്കുന്ന ഭിത്തികള്‍ തീര്‍ത്തിടും,ഇനിമതിയില്ലയീവഴി, നിര്‍ത്തി ഞാന്‍,ഒടുവിലത്തെ പ്രണയകവിതയും. പക്ഷേ,എഴുതിടാതിരിക്കുന്നു ഞാനെങ്കിലും,പ്രണയമൊറ്റക്കെഴുതി നിറക്കുന്നു;മുറിവിലെല്ലാം കടുത്ത ദുഃഖത്തിന്റെലിപികളില്‍ പേന കുത്തിനോവിക്കുന്നു കവി: ചിന്താഭാരം

എന്നിലെ നിനക്ക്!

എന്നിലെ നിനക്ക്!

എരിയും പകലുകള്‍, തുടുത്ത സായാഹ്നങ്ങള്‍,ഉറക്കം ചുംബിക്കാത്ത രാത്രികള്‍, പുലരികള്‍,നിനക്കായ് നല്കാം പെണ്ണേ ഇവയൊക്കെയും പിന്നെ,തിരിച്ചു ചോദിക്കാതെ എന്റെയീ സ്നേഹങ്ങളും. കരിന്തേള്‍ കുത്തും പോലെ വേദനിക്കുമ്പോള്‍ പോലുംപ്രണയം നിറയുന്നൊരെന്റെയീ ഹൃദയവും,വിയര്‍പ്പും, ചൂടും, എന്റെ രക്തവും, സ്ഖലിതവും,നിനക്കായ് തന്നേക്കാം ഞാന്‍ എന്നിലെ എന്നെപ്പോലും!

ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ

ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ

പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍ പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍ പ്രണയിക്കയാണ് നമ്മള്‍ ഇനിയും പിറക്കാത്ത ജന്മങ്ങളില്‍ പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍ പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍ ഈ ബന്ധം എന്നും അനശ്വരമല്ലയോ അകലുകയില്ലിനി നമ്മള്‍ ഈ ബന്ധം എന്നും അനശ്വരമല്ലയോ അകലുകയില്ലിനി നമ്മള്‍ പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം ഇണ പിരിയാതെ അലഞ്ഞു തമ്മില്‍ വേര്‍പിരിയാതെ അലഞ്ഞു നമ്മള്‍ വേര്‍പിരിയാതെ അലഞ്ഞു ഏത് വിഷാദം മഞ്ഞായ്‌ മൂടുന്നു കാതരം ഒരു കാറ്റായ് ഞാനില്ലേ ഏത് വിഷാദം മഞ്ഞായ്‌ മൂടുന്നു കാതരം ഒരു കാറ്റായ് ഞാനില്ലേ ആശകള്‍ പൂത്ത മനസ്സിലിന്നും ഞാന്‍ നിനക്കായ് തീര്‍ക്കാം മഞ്ചം എന്നും നിനക്കായ് തീര്‍ക്കാം മലര്‍ മഞ്ചം നമ്മള്‍ നമുക്കായ് തീര്‍ക്കും മണി മഞ്ചം ഇനി…

Read More Read More

ദേവരാഗം – ഒരു പ്രണയകാലത്തിലൂടെ…

ദേവരാഗം – ഒരു പ്രണയകാലത്തിലൂടെ…

പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്നു. കാവിലെ വള്ളിപ്പടർപ്പുകൾക്കിടയിലും തെക്കിനിയിലും വിടർന്ന പ്രണയം കസവുടുത്തും ദാവണിയിട്ടും ചുരിദാറിട്ടും വളർന്നു. വളർച്ചയുടെ വഴികൾ എന്തുതന്നെയാവട്ടെ, പ്രണയം ഒരനുഭൂതിയാണ്; ഹൃദ്യമായ സുഖാനുഭൂതി. ഒരു പ്രണയകാലത്തിലൂടെ… അന്നു മൊബൈൽ ഒന്നുംതന്നെ ഇല്ലായിരുന്നു… എഴുത്തു തന്നെ ശരണം. വലിയ പണക്കാരുടെ വീട്ടിൽ പോലും ഫോണില്ല… ക്ലാസ് കഴിഞ്ഞ് വന്ന ഉടനേ ഞാൻ അവളുടെ ലെറ്റർ എടുത്തു വായിക്കും. പിന്നെ പേപ്പർ എടുത്തുവെച്ച് എഴുതാൻ തുടങ്ങും… A4 ഷീറ്റിന്റെ രണ്ടുഭാഗത്തും കുനുകുനേ എഴുതും… സൂര്യനുകീഴിലുള്ള ഒട്ടുമിക്ക വിഷയങ്ങൾക്കും ഞങ്ങൾ എഴുത്തിലൂടെ ഉത്തരം തേടും… കരയുകയും ചിരിക്കുകയും ചെയ്യും… സ്വപ്നങ്ങൾ നെയ്യും… നാലഞ്ചു ഷീറ്റൊക്കെ മിനിമം കാണുമത്… പിന്നെ ആ എഴുത്ത്…

Read More Read More

ശാരദേന്ദു കണ്ടെടുത്ത പെണ്മണി താരകങ്ങൾ കാത്തുവച്ച പൊൻ‌കണി

ശാരദേന്ദു കണ്ടെടുത്ത പെണ്മണി താരകങ്ങൾ കാത്തുവച്ച പൊൻ‌കണി

ഗോപീഹൃദയം യമുനാനദിയായ് സ്വരജതിയുണരും മുരളീരവമായ്നീയെൻ കനവിൽ ഏകാന്തതയിൽയവനിക ഞൊറിയുമൊരനുപമ സഖിയായ്കവിതയുണർത്തിയ കലമാനിണയായ് മിഴിയിണ കവരണ മഴവില്ലഴകായ്മധുകണമുതിരുമൊരസുലഭമലരായ്എന്നു നീ വരും… തോഴീ…! നീ ചാർത്തും പ്രേമത്തിൻ നീരല തഴുകിയുണർത്തിയ ഗാനംആനന്തഹിമഗംഗയായ്തൂടിതാളങ്ങൾ തേടും യാമങ്ങൾ തോറും കാലൊച്ച കാതോർത്തു ഞാൻശാരദേന്ദു കണ്ടെടുത്ത പെണ്മണിതാരകങ്ങൾ കാത്തുവച്ച പൊൻ‌കണിശ്രുതിയുണരും മനമിതിലരുളൂ മോഹനസംഗീതം ഗോപീഹൃദയം യമുനാനദിയായ് സ്വരജതിയുണരും മുരളീരവമായ്നീയെൻ കനവിൽ ഏകാന്തതയിൽയവനിക ഞൊറിയുമൊരനുപമ സഖിയായ് ഇന്നെന്നിൽ മോഹത്തിൻ ചാരുതതീർത്തൊരു ചന്ദന ലതയായ്ആശ്ലേഷ മധുരം തരൂഇനിയൊരു നാളും തമ്മിൽ പിരിയില്ല തോഴീ കരവീണ മൂളുന്നിതാതങ്കനൂപുരങ്ങൾ ചാർത്തി നീ വരൂരാസകേളിനൃത്തമാടി നീ വരൂകവിളിണകളിലധരമൊരുക്കും ചും‌ബനവർണ്ണങ്ങൾ ചും‌ബനവർണ്ണങ്ങൾ

ദുഃഖങ്ങൾ ഏതുവരെ; ഭൂമിയിൽ സ്വപ്നങ്ങൾ തീരും വരെ!

ദുഃഖങ്ങൾ ഏതുവരെ; ഭൂമിയിൽ സ്വപ്നങ്ങൾ തീരും വരെ!

പ്രണയലോലുപർ ദുഃഖങ്ങൾ ഏതുവരെഭൂമിയിൽ സ്വപ്നങ്ങൾ തീരും വരെഇരുളിനെ ഞാനറിയും വെളിച്ചത്തെ ഞാനറിയുംഇടയിൽ കടന്നുവരും നിഴലിന്റെ രൂപംനിർണ്ണയിക്കാൻ ആർക്കു കഴിയുംഅതു നിരന്തരം മാറിവരും എന്തിനു മനസ്സേ കൊടുങ്കാറ്റുയരുമ്പോൾചിന്തകൾ വെറുതെ കുട പിടിയ്ക്കുന്നുമരവിച്ച രഹസ്യത്തിൻ ശവമഞ്ചവും കൊണ്ടുമരണംവരെ ഞാൻ നടന്നോട്ടെ…മരണംവരെ ഞാൻ നടന്നോട്ടെ… എത്രയോ യുഗങ്ങളിൽ ഈശ്വരനെ അവതരിച്ചുഈ മണ്ണിൽ മനുഷ്യനെ തിരുത്താനായ് പ്രതിജ്ഞ ചെയ്തു…ഒളിയമ്പും കുരിശ്ശും ശിരസ്സിനു മുൾമുടിയുംപകരം നൽകിയില്ലേ മനുഷ്യാ നീ…പകരം നൽകിയില്ലേ മനുഷ്യാ നീ…

അവസാനത്തെ കവിത