ആരോട് തീർക്കും ഈ ആത്മരോഷം!!
എത്രയൊക്കെ പുരോഗമിച്ചിട്ടും ഐടി ഇത്രയൊക്കെ വളർച്ചനേടിയിട്ടും നമ്മുടെ നാട്ടിലെ അടിസ്ഥാന നികുതി പിരിവൊന്നും ഇനിയും കമ്പ്യൂട്ടറൈസ്ഡ് ആയിട്ടില്ല! ടെക്നോപാർക്കുകളും സ്മാർട് സിറ്റികളും ജില്ലതോറും കെട്ടാനുള്ള പുറപ്പാടിലാണ് മാറിവരുന്ന ഗവണ്മെന്റുകളുടെ ഉത്സാഹം. അത്യാവശ്യമായി കമ്പ്യൂട്ടറൈസ്ഡ് ചെയ്യേണ്ട നിരവധി മേഖലകൾ ഗവണ്മെന്റിന്റേതായിട്ടുണ്ട്. കറന്റ് ചാർജ് അടയ്ക്കാനുള്ള സംവിധാനം, വിവിധ നികുതികൾ അടയ്ക്കാനുള്ള സംവിധാനം എന്നിങ്ങനെ എണ്ണിയാൽ തീരില്ല. ഒരു ഇരുപതു സെന്റ് സ്ഥലമുണ്ട് അങ്ങ് നാട്ടിൽ. വീട്ടിപ്പോയപ്പോൾ അമ്മ “നികുതിയടച്ച കടലാസ്” – റെസിപ്റ്റ്- എടുത്തു തന്നിട്ടു പറഞ്ഞു പോയി നികുതി അടച്ചു വാ എന്ന്! ബാംഗ്ലൂരിൽ നിന്നും നാട്ടിൽ രണ്ടുദിവസത്തേക്കു മാത്രമായി എത്തുമ്പോളാണ് അമ്മ ഇത്തരം കൊനിഷ്ട് സംഗതിയുമായി വരിക. പിന്നെ പോകാൻ വേറെ ആരുമില്ലല്ലോ എന്ന ബോധം അലട്ടുമ്പോൾ വേഷം കെട്ടി ഓരോ…