Browsed by
Category: നോക്കിയ സി7

നവംബറിന്റെ നഷ്ടം!!

നവംബറിന്റെ നഷ്ടം!!

യാദൃശ്ചികമായ പല സംഭവങ്ങള്‍ ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം… ഏതായാലും എനിക്കീ നവംബര്‍ അവിസ്മരണീയമാണ്‌.  ഈ മാസത്തിൽ എനിക്കു സംഭവിച്ച നഷ്ടങ്ങളുടെ കഥയാണിത്. മോഷണവും, അശ്രദ്ധയും, അലസതയും ഒക്കെ കടന്നാക്രമിച്ച മാസം. അതിലേറെ എന്റെ എല്ലാമെല്ലാമായ കാമുകി എന്നെ വിട്ടു പോയ മാസം. മാസം പകുതി ആയിട്ടില്ല; ഇന്നു പതിമൂന്നാം തീയതി.. ഇന്നു രാവിലെ ഉണർന്നപ്പോൾ അറിഞ്ഞ മറ്റൊരു നഷ്ടത്തിൽ മനം നൊന്ത് ചിരിച്ചുപോയ നിമിഷങ്ങൾ ഇതാ, ഇപ്പോൾ കഴിഞ്ഞതേ ഉള്ളൂ… ഓരോന്നായി പറയാം. ക്യാമറയുടെ ബാറ്ററി:ആദ്യം മുതൽ തുടങ്ങാം… നവംബര്‍ ഒന്ന്, ഇവിടെ കര്‍ണാടകയില്‍ അവധിദിവസമായതിനാല്‍ ഒക്‌ടോബര്‍ 31 -നും ലീവെടുത്ത് വീട്ടിൽ പോയിരുന്നു. വീട്ടിൽ കുട്ടികൾ ആരാധ്യയും അദ്വൈതയും നമുക്കു കടലുകാണാൻ പോവാം മാമാ എന്നു പറഞ്ഞപ്പോൾ അവരെ ഒന്നു…

Read More Read More

വീണിതല്ലോ കിടക്കുന്നു ധരണിയിൽ!!

വീണിതല്ലോ കിടക്കുന്നു ധരണിയിൽ!!

ആറ്റുനോറ്റു വാങ്ങിച്ചൊരു ഫോണായിരുന്നു, നോക്കിയ C7!!ഫോട്ടോ എടുക്കലും വീഡിയോ പിടിക്കലും ജി.പി.എസ് നോക്കലും…പറയുകയേ വേണ്ട – അർമ്മാദിച്ചു ആറേഴ് മാസം. കഴിഞ്ഞ ദിവസം കോൺഫിഡന്റ് അമൂണിലേക്ക് ഒരു വണ്ഡേ ട്രിപ്പിനു പോയതാ… അവിടെ വെച്ച് മൊബൈലിന്റെ ടച്ച് സ്ക്രീൻ പൊടിപൊടിയായി 🙁 സംഭവം ചുരുക്കിപ്പറയാം:ഉച്ചഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ കൂടെ വർക്കുന്ന ടാറ്റാ റാവൂ എന്ന തെലുങ്കൻ ഫോട്ടോ പാക്കറ്ക്കാക വേണ്ടി മൊബൈൽ ചോദിച്ചു. അവൻ ഫോട്ടോ നോക്കി ഹരം കൊണ്ട് എന്തൊക്കെയോ ഹിന്ദിയിൽ ചിലയ്ക്കുന്നുണ്ടായിരുന്നു. ഇതു കണ്ട ഒറീസക്കാരൻ മൊഹന്തി മൊബൈൽ ചോദിക്കുകയുണ്ടായി.  ചോദിക്കേണ്ട താമസം ടാറ്റാറാവു, ചെറ്റ എന്റെ ഫോൺ വായുമാർഗം അവന്റെ കയ്യിലേക്ക് ഇട്ടുകൊടുത്തു…അശ്രദ്ധ…മറ്റവന്റെ മൊബൈൽ ആണല്ലോ എന്നതിനാൽ ഉള്ള ഗൗരവമില്ലായ്‌മ…ഫോൺ വീണു…കല്ലു പാകിയ നിലത്ത് അത് ചിന്നിച്ചിതറി – ബാറ്ററി…

Read More Read More