Browsed by
Category: തെയ്യം

കടാങ്കോട്ട് മാക്കവും മക്കളും

കടാങ്കോട്ട് മാക്കവും മക്കളും

മാക്കവും മക്കളും കവിത കോലത്തുനാട്ടിലേ തമ്പുരാൻമാർ ചേലോടെ നാടുവാണിടും കാലം, ശ്രീ കുഞ്ഞിമംഗലമെന്ന നാട്ടിൽ കടാങ്കോടെന്നൊരു നായർവീട്ടിൽ ഏറിയവർഷങ്ങൾക്കപ്പുറത്ത് ഉണ്ടായൊരു പെണ്ണുണിച്ചെറിയ, ഒമ്പതാമത്തെ വയസ്സവൾക്ക്, മുക്കൻകുറ്റിവീട്ടിൽ കുഞ്ഞിക്കോമൻ, ഏഴണപ്പുടവ കൊടുത്തവൾക്ക് വല്ലഭനായി കഴിഞ്ഞീടുമ്പോൾ, ആടലില്ലാതെ വസിക്കും കാലം പെറ്റുതുടങ്ങിയിയുണിച്ചെറിയ, പന്ത്രണ്ട് പെറ്റവൾ, പെറ്റതെല്ലാം ആണ്‍മക്കളായി പിറന്നതിനാൽ പെണ്‍മകളൊന്നു ജനിക്കുവാനായ് പാരംകൊതിച്ചന്നുണിച്ചെറിയ, തിങ്കൾക്കലാധരപ്രീതിക്കായി, തിങ്കളാഴ്ചവ്രതം നോറ്റുപോലും, ഏകാദശിയും ദുവാദശിയും, ഏകാഗ്രതയോടെ നോറ്റതിനാൽ, ശ്രീമഹാദേവൻ കരുണകാട്ടി, ശ്രീമതി ഗർഭം ധരിച്ചു വീണ്ടും, ചേർച്ചകൾ നേർച്ചകൾ നോറ്റവള്, ഓർച്ചയിലിങ്ങനെ ചിന്തചെയ്തു, ഈ ജനിച്ചീടുന്ന സന്തതിയാൾ ഒരു കൊച്ചുപെണ്ണായ് ഭവിച്ചുവെന്നാൽ, വീരചാമുണ്ഡി തിരുനടയിൽ, വെള്ളിവിളക്കൊന്നാരുക്കി വെക്കാം, പറശിനി മുത്തപ്പനീശ്വരന്, ഊട്ടും വെള്ളാട്ടും കഴിപ്പിച്ചീടാം, തൃച്ചംമ്പരത്തൊരു നെയ്പായസം, തൃപ്രയാറപ്പനു പാൽപായസം, ചെറുകുന്നിൽ അന്നപൂർണേശ്വരിക്ക്, ചെന്നു നിവേദ്യം കഴിപ്പിച്ചോളാം, മാടായിക്കാവിലെൻ പൊന്നമ്മയ്ക്ക്,…

Read More Read More

ബപ്പിരിയൻ തെയ്യം

ബപ്പിരിയൻ തെയ്യം

പണ്ടുണ്ടായിരുന്നൊരു ആചാരവും ഇന്ന് അനുഷ്ഠാനത്തിനും ആഘോഷത്തിനും ഇടയിൽ പെട്ട് ശ്വാസം കിട്ടതെ വലയുകയും ചെയ്യുന്നൊരു കലാരൂപമാണു തെയ്യം. ഒരു വേർതിരിവിന്റെ കാലമെന്നു പറയാം. പഴമക്കാർ ഇന്നും കൂപ്പുകൈയ്യോടെ തെയ്യത്തെ കാണുമ്പോൾ പുതുതലമുറ മൊബൈൽ ക്യാമറയുമായി നേരിടുന്ന കാലം. വിദൂരസന്ദർശകർക്ക് ഫോട്ടോഗ്രാഫിയിൽ തന്റെ വൈദഗ്ധ്യം കാണിക്കാനുള്ള നല്ലൊരു അവസരം കൂടിയാണു തെയ്യം കെട്ട്. നെരിപ്പ് എന്നറിയപ്പെടുന്ന കൂറ്റൻ തീകനൽക്കൂനയും അരയ്ക്കു ചുറ്റും കെട്ടിയ തീപ്പന്തങ്ങളും വളർന്നിരിക്കുന്ന കൂറ്റൻ തിരുമുടിയും ഒക്കെയായി തികഞ്ഞ അഭ്യാസപ്രകടനങ്ങളിൽ മുഴുകിയ കലാകാരനും കാഴ്ച്ചക്കാരനെ ഏറെ ഇഷ്ടത്തിലാക്കുന്നുണ്ട്. അനുഷ്ഠാനരൂപമായ ഈ കലാരൂപം സാഹസികത കാണിക്കാനുള്ള മാർഗമായി കണ്ട് പുതുമുഖകലാകാരന്മാർ അഴിഞ്ഞാടാറുണ്ട് – പലസ്ഥലത്തും ഇതൊരു കുരുതിക്കളം തന്നെയാവുന്നുമുണ്ട് എന്നത് വേദനാജനകം തന്നെ. കൃത്യമായൊരു ബോധവത്കരണം ഈ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സമുദായങ്ങളെ…

Read More Read More

മുത്തപ്പൻ മടപ്പുര

മുത്തപ്പൻ മടപ്പുര

പറശ്ശിനിക്കടവിലെ പേരുകേട്ട തെയ്യമായ മുത്തപ്പനെ കുടുംബദൈവമായി അഥവാ കുലദൈവമായി പലരും ആരാധിച്ചു വരുന്നു. ഇതിനായി വീടിനോടു ചേർന്നു കെട്ടുന്ന താനങ്ങളാണു മടപ്പുര എന്നറിയപ്പെടുന്നത്. മുത്തപ്പന്റെ പ്രസാദവും കോലമഹോത്സവവും കൃത്യമായി ആരാദിക്കുന്നതും ഈ മടപ്പുരയിലാണ്, മുത്തപ്പന്റെ പ്രധാനവഴിപാട് പയങ്കുറ്റിയാണ്. പയറു പുഴുങ്ങി തേങ്ങ മുറിച്ചിട്ട് ഉണക്കമീനും മുറിച്ചിട്ട ഒരു മിശ്രിതം ആണിത്. മീൻ കറിയെങ്ങനെയാ ദൈവത്തിന്റെ ഇഷ്ടഭോജ്യമാവുന്നതെന്ന ധാരണവേണ്ട! മുത്തപ്പന്റെ യഥാർത്ഥ ചരിത്രം ദ്രാവിഡപ്പഴമയും ബുദ്ധമത കടന്നുകയറ്റവും ഒക്കെ നിലനിൽക്കുന്ന കാലത്തേ ഉള്ളതാണ്; എന്തോ ആവട്ട് കാര്യം – ബ്രാഹമണകൂട്ടായ്മ വന്ന് ശിവന്റെ ഭൂതഗണത്തിലൊരുവനായി മുത്തപ്പനെ താഴ്ത്തിക്കെട്ടിയിട്ടു പോലും മുത്തപ്പൻ ഉയർന്നു തന്നെ ഇന്നും നിൽക്കുന്നു. പേരുകേട്ട ആ നായാട്ടുനായകന്റെ ഒരു മടപ്പുര ഒടയഞ്ചാലിലും ഉണ്ട്. ഇവിടുത്തെ പ്രാരംഭകഥകൾ അല്പം വിശാലമാണ്! ഒടയഞ്ചാലിൽ പണ്ട്…

Read More Read More

ചായില്യം, മനയോല, ചെഞ്ചല്യം, മുഖത്തെഴുത്ത്

ചായില്യം, മനയോല, ചെഞ്ചല്യം, മുഖത്തെഴുത്ത്

ചായില്യവും മനയോലയുമൊക്കെ പ്രകൃതിദത്തമായ വർണകങ്ങളാണ്. വടക്കേമലബാറിലെ ദ്രാവിഡപഴമ വിളിച്ചോതുന്ന കലാരൂപമായ തെയ്യം എന്ന കലോത്സവത്തിൽ ഏറെ പ്രധാനപ്പെട്ടതാണ് കോലക്കാരുടെ മുഖത്തെഴുത്ത്. പ്രകൃതിദത്ത ചേരുവകളുപയോഗിച്ചായിരുന്നു ഇത്രയുംകാലം ഈ കലാവിരുത് നടത്തി വന്നിരുന്നത്. ഇവയിൽ പ്രമുഖമാണ് ചായില്യവും (Vermilion) മനയോലയും (Orpiment) ചെഞ്ചല്യവും (Shorea robusta). അരി അരച്ചെടുത്ത കുഴമ്പ്, കരി, മഞ്ഞൾ, ചുണ്ണാമ്പ് തുടങ്ങിയവ പ്രധാനം ചെയ്യുന്ന നിറങ്ങളും മുഖത്തെഴുത്തിൽ ഉപയോഗിച്ചു വരുന്നുണ്ട്. മാങ്കെണ്ണുവെച്ചെഴുത്ത്, നരികുറിച്ചെഴുത്ത്, വട്ടക്കണ്ണിട്ടെഴുത്ത്, കൂക്കിരിവാല്‌ വെച്ചെഴുത്ത്, കോയിപ്പൂവിട്ടെഴുത്ത്, കട്ടാരവും പുള്ളിയും, ഇരട്ടച്ചുരുളിട്ടെഴുത്ത്, മഞ്ഞയും വെള്ളയും, കട്ടാരപ്പുള്ളി, പ്രാക്കെഴുത്ത്, വെരദളം, അഞ്ചുപുള്ളി, വട്ടക്കണ്ണും പുള്ളിയും, കോയിപ്പൂവിട്ടേഴുത്ത്, അഞ്ചുപുള്ളിയും ആനക്കാലും, നാഗം താഴ്ത്തി എഴുത്ത് എന്നിങ്ങനെ പല രീതിയിലുള്ള മുഖത്തെഴുത്തുകൾ ഉണ്ട്. ഇതുകൂടാതെ മുഖത്ത് പാള വെച്ച് കെട്ടിയോ മുഖമൂടി വെച്ചോ കണ്ണുകാണാതിരിക്കാൻ…

Read More Read More

കാവുകൾ

കാവുകൾ

മലയാളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രകൃതിസ്നേഹത്തിന്റെ പരിച്ഛേദവും സാംസ്കാരിക മഹിമയുമാണ് കാവുകളെന്ന് അതിന്റെ ചരിത്രം പരിശോധിച്ചാൽ തെളിഞ്ഞുവരുന്നതാണ്. കാർഷികജീവിതത്തിന്റെ പൗരാണികസ്മൃതികൾ തന്നെയാണിവയൊക്കെയും. സ്വതസിദ്ധമായ ആവാസവ്യവസ്ഥ നിലനിർത്താനെന്നപോലെ പണ്ടുള്ളവർ വിശുദ്ധവനങ്ങളായി സംരക്ഷിച്ചു പോന്നിരുന്നു. ഒരു ചെറുജീവിക്ക് കഴിഞ്ഞുകൂടാനാവശ്യമായ എല്ലാ സംഗതികളും ഒത്തിണങ്ങയ ശരീരമാണത് എന്ന് ആലങ്കാരികമായി പറയാം… ദൈവീക ഭാഷയിൽ ശരീരം തന്നെയല്ലേ ക്ഷേത്രവും – ഇവിടേയും നമുക്കിന്ന് അങ്ങനെ കാണാം; ഇന്നത്തെ രീതിയിലെ ക്ഷേത്രങ്ങൾ തന്നെയാണവ. വമ്പൻ കാടുകളുടെ സ്പന്ദനങ്ങൾ അണുമാത്ര കളയാതെ കാത്തു സൂക്ഷിക്കുന്ന ചെറുകൂട്ടായ്മയാണിവ ഓരോന്നും. കാവിനു കൂട്ടമെന്നും അർത്ഥമുണ്ട്. വന്മരങ്ങളും ചുറ്റിലും വളർന്ന വള്ളിപ്പടർപ്പുകളും ചെറുകാടുകളും അവയിൽ ഇഴയുന്ന പാമ്പും പക്ഷികളും പുൽച്ചാടികൾവരെയുമായി സകലതും സുഖജീവിതം നയച്ചിരുന്ന സ്ഥലമായിരുന്നു കാവുകൾ എല്ലാം തന്നെ.  കൃഷിഭൂമിക്കുവേണ്ടി മണ്ണിനെ പരിവർത്തിപ്പിച്ചപ്പോൾ മറ്റുജീവജാലങ്ങൾക്കു വേണ്ടി സംരക്ഷിച്ചയിടം എന്നും…

Read More Read More

ചായില്യം – സിനിമ

ചായില്യം – സിനിമ

നിരവധി പുരസ്കാരങ്ങളുടെ പൊലിമയിൽ ഇന്ന് ജനസമക്ഷം എത്തുന്ന ഒരു ജനകീയ സിനിമയാണ് ചായില്യം.  ഈ വെബ് സൈറ്റുമായി സിനിമയ്ക്ക് യാതൊരു ബന്ധവും ഇല്ല എന്നകാര്യം ആദ്യം തന്നെ പറയുന്നു

കതിവനൂർ വീരൻ തെയ്യം

കതിവനൂർ വീരൻ തെയ്യം

കളിയാട്ടം സിനിമയിലെ ഗാനം (ആൺശബ്ദം) കളിയാട്ടം സിനിമയിലെ ഗാനം (പെൺശബ്ദം) കളിയാട്ടം എന്ന സിനിമയ്ക്കുവേണ്ടി കൈതപ്രം എഴുതിയ ഗാനം പൂവത്തറയിൽ പോന്നു വന്നവളേ ചെമ്മരത്തീയേ ദാഹിക്കുന്നൂ സംഭാരം തരുമോ ചെമ്മരത്തീയേ… കതിവനൂർ വീരനേ നോമ്പു നോറ്റിരുന്നു മാമയിൽപ്പീലി പോലഴകോലും ചെമ്മരത്തി പൂങ്കോഴി കരഞ്ഞു കളിത്തോഴിയുറങ്ങി അവൾ മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു വില്ലാളിവീരനെ ഒരുനോക്കു കാണുവാൻ നൊമ്പരം പൂണ്ടവൾ മനംനൊന്തു പിടഞ്ഞു കതിവനൂർ വീരനേ നോമ്പു നോറ്റിരുന്നു മാമയിൽപ്പീലി പോലഴകോലും ചെമ്മരത്തി. ചെമ്മരത്തീയാ വേർവെണീറ്റു കതിവനൂരമ്മ… കുടകു മലയിലെ കണ്ണേറാത്താരാഴ്‌വരയിൽ കളരികളേഴും കീഴടങ്ങി നിന്നു ഏഴാഴികളും പതിനേഴു മലയും കതിവനൂർ വീരനേ എതിരേറ്റു നിന്നു ഏഴിനും മീതെ മണിശംഖു മുഴങ്ങി വില്ലാളിവീരനെ മാളോരു വണങ്ങി കതിവനൂർ വീരനേ നോമ്പുനോറ്റിരുന്നു മാമയിൽപ്പീലിപോലഴകോലും ചെമ്മരത്തി… പൂങ്കോഴി കരഞ്ഞു കളിത്തോഴിയുറങ്ങി…

Read More Read More

ആട്ടക്കളം

ആട്ടക്കളം

തെയ്യങ്ങൾ നിരവധിയാണു  പ്രത്യേകിച്ചും കാസർഗോഡും കണ്ണൂരും. അതിൽ തന്നെ, എന്നും പാവപ്പെട്ടവന്റെ വിളിപ്പുറത്തെത്തുമെന്നു കരുതപ്പെടുന്ന തെയ്യമാണ് മുത്തപ്പൻ‍. സാന്ത്വനവാക്കുകളാൽ‍ ഭക്തന്റെ ദുഃഖം തലോടിമാറ്റാനും സുഖവിവരങ്ങളന്വേഷിച്ച് ആയൂരാരോഗ്യസൗഖ്യം നേരാനും ഉത്തരമലബാറുകാരൻ‌ മറ്റൊരു തെയ്യം വേറെയില്ല! പറശ്ശിനിക്കടാവാണു പ്രധാനമായും ആൾക്കാർ പോവുന്നതെങ്കിലും മുത്തപ്പന്റെ ആരൂഢസ്ഥാനം മുത്തപ്പന്റെ പൂങ്കാവനമായ കുന്നത്തൂർപാടിയാണ്.  കണ്ണൂർജില്ലയിൽ കർണാടക അതിർത്തിയിലുള്ള വനത്തിനാണ് കുന്നത്തൂർപാടി.  കനൽ‍ക്കണ്ണുരുട്ടി വിൽലെടെത്തു വേട്ടയാടി, വിധിയെവരെ തടഞ്ഞു നിർത്താൻ‍ പര്യാപ്തമായ സ്ഥൈര്യചിത്തതയും ശക്തിയുമാണ് ഓരോ തെയ്യവും ഭക്തനു നൽ‍കുന്നതുതന്നെ. എവിടേയും എന്നപോലെ അടിയുറച്ച ഭക്തിക്കുതന്നെ പ്രധാനം. അരയിൽ‍ പന്തം കുത്തി, ആള്‍‌വലിപ്പത്തിൽ‍ മേലരി ചാടിമറിഞ്ഞ്, തരിവളയും കാൽ‍‌ചിലമ്പുമണിഞ്ഞ് സവർ‌ണന്റെ മേൽ‍‌ക്കോയ്മയ്ക്കെതിരെ അടരാടി ജനമനസ്സിൽ‍ സ്ഥിരസ്ഥായിയായതാണ് ഓരോ തെയ്യങ്ങളും. പുറകിൽ ഓരോ കഥയുണ്ട്; കൂടെപ്പിറപ്പായും ഓരോ മിത്തുകളും ശേഷക്രിയയായി പിന്നീട് ചാർത്തിയ…

Read More Read More

അലാമിക്കളി

അലാമിക്കളി

അലാമിക്കളി Alamikkali കാസര്‍‌ഗോഡ്‌ ജില്ലയിലെ ചില പ്രദേശങ്ങളിലും‌ കര്‍‌ണാടകയിലെ മം‌ഗലാപുരം‌ പ്രദേശങ്ങളിലും‌ കണ്ടുവന്നിരുന്ന ഒരു നാടോടികലാരൂപമാണ് അലാമികളി. ഹിന്ദുമുസ്ലീം‌ മതസൗഹാര്‍‌ദത്തിന്റെ സ്നേഹപാഠങ്ങള്‍‌ ഉള്‍‌ക്കൊള്ളുന്ന ഉദാത്തമായൊരു

മുച്ചിലോട്ടുഭഗവതി

മുച്ചിലോട്ടുഭഗവതി

മുച്ചിലോട്ടുഭഗവതി… പീഢനത്തിനും അപമാനത്തിനുമിരയാകേണ്ടിവന്ന ഒരു പാവം കന്യകയുടെ കഥയാണിത്… പുരുഷമേല്‍ക്കോയ്‍മയുടെ കൊടുംതീയില്‍ ഒരുപിടിചാമ്പലായിമാറി, പിന്നീട് ഉഗ്രരൂപിണിയായി ഉയര്‍‌ത്തെണീറ്റ രായമംഗലത്തുമനയിലെ കൊച്ചുതമ്പുരാട്ടിയുടെ കഥ! അറിവുകൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍, അപമാനഭാരത്താല്‍ അഗ്നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രഹ്മണകന്യകയാണ് മുച്ചിലോട്ടു ഭഗവതി. പരശുരാമന്‍ സൃഷ്‍ടിച്ച അറുപത്തിനാലു ബ്രാഹ്മണഗ്രാമങ്ങളില്‍ ഏറെപ്രസിദ്ധിയാര്‍ജിച്ച പെരിഞ്ചെല്ലൂര്‍ ഗ്രാമം. ഇന്നത്തെ തളിപ്പറമ്പുദേശം. പാണ്ഡിത്യത്തില്‍ പേരും പ്രസിദ്ധിയുമുള്ള മഹാബ്രാമണരുടെ വിഹാരകേന്ദ്രം. അവിടെ രാജരാജേശ്വരക്ഷേത്രം കേന്ദ്രീകരിച്ച് അവര്‍ വേദവേദാന്ത‍‍ തര്‍ക്കശാസ്ത്രങ്ങളുടെ മാറ്റുരച്ചു. അവിടെ, വേദാന്ത തര്‍‌ക്ക ശാസ്ത്രങ്ങളില്‍ ഒരുപാടു പ്രഗത്ഭമതികളെ മലയാളഭൂമിക്കു സമ്മാനിച്ച ഒരു മനയാണ് രായമംഗലത്തുമന! തെയ്യവുമായി ബന്ധപ്പെട്ടവ ആസുരതാളങ്ങൾക്കൊരാമുഖം introduction to the Theyyam മുച്ചിലോട്ട് ഭഗവതി Parassinikadavu Muthappan പറശ്ശിനിക്കടവ് മുത്തപ്പൻ മുത്തപ്പൻ@ആട്ടക്കളം വീഡിയോസ്…

Read More Read More