Browsed by
Category: ജീവിതം

ഇതു ജീവിതം!

ഇതു ജീവിതം!

പിരിയുന്ന കൈവഴികള്‍ ഒരുമിച്ചു ചേരുന്ന വഴിയമ്പലത്തിന്റെ ഉള്ളിൽ, ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍ ഇടവന്ന സൂനങ്ങള്‍ നമ്മൾ… ഇതു ജീവിതം; മണ്ണിലിതു ജീവിതം…   അഹങ്കാരവും അഹംഭാവവും ഒക്കെ ഇല്ലാതാക്കുന്നു ഈ ചിത്രം 🙁

ദുഃഖങ്ങൾ ഏതുവരെ; ഭൂമിയിൽ സ്വപ്നങ്ങൾ തീരും വരെ!

ദുഃഖങ്ങൾ ഏതുവരെ; ഭൂമിയിൽ സ്വപ്നങ്ങൾ തീരും വരെ!

പ്രണയലോലുപർ ദുഃഖങ്ങൾ ഏതുവരെഭൂമിയിൽ സ്വപ്നങ്ങൾ തീരും വരെഇരുളിനെ ഞാനറിയും വെളിച്ചത്തെ ഞാനറിയുംഇടയിൽ കടന്നുവരും നിഴലിന്റെ രൂപംനിർണ്ണയിക്കാൻ ആർക്കു കഴിയുംഅതു നിരന്തരം മാറിവരും എന്തിനു മനസ്സേ കൊടുങ്കാറ്റുയരുമ്പോൾചിന്തകൾ വെറുതെ കുട പിടിയ്ക്കുന്നുമരവിച്ച രഹസ്യത്തിൻ ശവമഞ്ചവും കൊണ്ടുമരണംവരെ ഞാൻ നടന്നോട്ടെ…മരണംവരെ ഞാൻ നടന്നോട്ടെ… എത്രയോ യുഗങ്ങളിൽ ഈശ്വരനെ അവതരിച്ചുഈ മണ്ണിൽ മനുഷ്യനെ തിരുത്താനായ് പ്രതിജ്ഞ ചെയ്തു…ഒളിയമ്പും കുരിശ്ശും ശിരസ്സിനു മുൾമുടിയുംപകരം നൽകിയില്ലേ മനുഷ്യാ നീ…പകരം നൽകിയില്ലേ മനുഷ്യാ നീ…

ഒന്നൊന്നര തിരിച്ചറിവ്

ഒന്നൊന്നര തിരിച്ചറിവ്

 വിനീതയുടെ പോസ്റ്റിലേക്ക്… Death is not the Biggest loss in Life, The Biggest loss is …The Death of Relationship among us when we are alive. ഇതിലൊന്നും വല്യ കാര്യമില്ലെടോ….ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ വിചാരിച്ചിരുന്നു അന്നു തോളിൽ കൈയിട്ടു നടന്നവരൊക്കെ ജീവിതകാലം മുഴുവൻ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നെന്ന്…അഞ്ചിൽ പഠിക്കുമ്പോഴും പത്തിലായപ്പോഴും പ്രിഡിഗ്രിക്കു പഠിക്കുമ്പോഴും ഡിഗ്രിക്കു പഠിക്കുമ്പോഴും ഒക്കെ ഇതൊക്കെ തന്നെയായിരുന്നു ആഗ്രഹം.. എന്നാൽ ഇന്നു കൂടെ ഉള്ള പ്രിയപെട്ടവരാവട്ടെ  ഇവരാരുമല്ല എന്നുള്ള തിരിച്ചറിവ് ഒരുൊന്നൊന്നര തിരിച്ചറിവാണ്… കാലദേശങ്ങൾക്കനുസരിച്ച് എല്ലാറ്റിലും മാറ്റങ്ങൾ വരുന്നു…