Browsed by
Category: ചവറ

ഗ്രാമപാതകൾ തേടി മലയാളം വിക്കിപീഡിയ…

ഗ്രാമപാതകൾ തേടി മലയാളം വിക്കിപീഡിയ…

ഒരിക്കൽ ഓൺലൈൻ മീറ്റുകളിലും മെട്രോസിറ്റികളിലും മാത്രമായി നടന്നുവന്നിരുന്ന വിക്കിപ്രവർത്തകസംഗമം ഇന്നിപ്പോൾ ഗ്രാമാന്തരങ്ങൾ പിന്നിടുന്നു. അത്യധികമായ ബാലിരിഷ്ടതകളോടെ ശൈശവകാലം പിന്നിട്ട് മലയാളം വിക്കിപീഡിയ കഴിഞ്ഞ മൂന്നു നാലുവർഷങ്ങളിൽ അതിന്റെ നവതാരുണ്യത്തിൽ എത്തിനിൽക്കുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം വിക്കീപീഡിയ സൗഹൃദസംഗമങ്ങളും പഠനശിബിരങ്ങളും നടന്നുവരുന്നു. പത്രമാധ്യമങ്ങളും വിദ്യാർത്ഥികളും സമൂഹത്തിന്റെ വിവിധതുറകളിലുള്ള വിജ്ഞാനകുതുകികളും വിക്കിപീഡിയയെ വൻതോതിൽ ആശ്രയിച്ചുവരാനും തുടങ്ങിയിരിക്കുന്നു. വിക്കിപീഡിയയോടൊപ്പം വിക്കിഗ്രന്ഥശാല, വിക്കിചൊല്ലുകൾ പോലുള്ള സഹോദരസംരംഭങ്ങളും ശക്തിപ്രാപിക്കുന്നു. വിജ്ഞാനാന്വേഷകർക്ക് ഇന്ന് വിക്കിപീഡിയ സുപരിചിതമാണ്. സ്വതന്ത്രമായ വിജ്ഞാനത്തിന്റെ പങ്കുവയ്‌ക്കൽ മാത്രം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന ഒരുകൂട്ടം ആൾക്കാരുടെ പരിശ്രമം ഇതിന്റെ പുറകിലുണ്ട്. പരസ്പരം കാണാതെ ലോകത്തിന്റെ വിവിധകോണുകളിൽ ഇരുന്ന് അവരുടെ വിശ്രമവേളകൾ മലയാളത്തിനു വേണ്ടി ഉഴിഞ്ഞുവെച്ചതിന്റെ അനന്തരഫലമാണ് ഇന്നത്തെ മലയാളം വിക്കിപീഡിയ എന്നു പറയാം. മെട്രോടൗണുകൾ വിട്ട് വിക്കിപീഡിയ ഗ്രാമാന്തരങ്ങളിലേക്ക് കടന്നുചെല്ലുമ്പോൾ നമുക്കവരെ…

Read More Read More