Browsed by
Category: ഗ്നു/ലിനക്സ്

ഉബുണ്ടുവിന് പിറന്നാളാശംസകൾ!!

ഉബുണ്ടുവിന് പിറന്നാളാശംസകൾ!!

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ഉബുണ്ടുവിന് ആശംസകൾ!! പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയൻ ആധാരമാക്കി നിർമ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു (ഇംഗ്ലീഷിൽ IPA: [ uːˈbuːntuː], സുലുവിൽ IPA: [ùbúntú]). വളരെ അധികം ജനപ്രീതിയാർജ്ജിച്ചൊരു ലിനക്സ് വിതരണമാണിത്. ദക്ഷിണാഫ്രിക്കൻ വ്യവസായിയായ മാർക്ക് ഷട്ടിൽവർത്തിന്റെ നേതൃത്വത്തിലുള്ള കാനോനിക്കൽ ലിമിറ്റഡ് എന്ന കമ്പനിയാണ്‌ ഉബുണ്ടു സ്പോൺസർ ചെയ്യുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ദക്ഷിണാഫ്രിക്കയിലെ ഉബുണ്ടു തത്ത്വചിന്തയിൽ നിന്നും സൃഷ്ടിച്ചതാണ്. ലളിതമായ ഇൻസ്റ്റലേഷനും ഉപയോഗക്ഷമതയുമുള്ള തുടർച്ചയായി നവീകരിക്കുന്ന, സ്ഥിരതയുള്ള ഓപ്പറേറ്റിങ് സ്റ്റിസ്റ്റമാണ് ഉബുണ്ടു. ജനപ്രിയങ്ങളായ ലിനക്സ് വിതരണങ്ങൾ കണ്ടെത്താനുള്ള സർ‌വേയിൽ desktoplinux.com 2006-ലും, 2007-ലും ഉബുണ്ടുവിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഡെസ്ക്ൿടോപ്പ് ഇൻസ്റ്റലേഷനിൽ ഏകദേശം 30 % പേരുപയോഗിക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2010…

Read More Read More