Browsed by
Category: കേരളം

ഗോവിന്ദചാമിക്ക് വധശിക്ഷ!!

ഗോവിന്ദചാമിക്ക് വധശിക്ഷ!!

അപ്പോൾ നാടുവാഴുന്ന അഭിനവ ഗോവിന്ദ ചാമിമാർക്കോ?നിയമവ്യവസ്ഥയെ വരെ ലജ്ജിപ്പിച്ച് ഭരണം കയ്യാളുന്ന അഭിനവ ഗോവിന്ദചാമിമാർ ഒരു പക്ഷേ വിധി കേട്ട് പുഞ്ചിരിക്കുന്നുണ്ടാവും!! ന്യായാധിപനെ വരെ പണക്കെട്ടിൽ തൂക്കിയെടുത്ത് പെണ്ണരകൾ തേടി നടക്കുന്ന രാഷ്ട്രീയകോമരങ്ങൾ ഉള്ളിടത്തോളം രാഷ്ട്രീയ സ്വാധീനമില്ലാത്ത ചാമിമാർ മാത്രമേ നമ്മുടെ കേരളത്തിൽ ശിക്ഷിക്കപ്പെടുകയുള്ളൂ… അല്ലാത്തവർ ഇവിടെ എന്നും സുരക്ഷിതർ തന്നെ…

ഒരു കോടതിയലക്ഷ്യം കൂടി…

ഒരു കോടതിയലക്ഷ്യം കൂടി…

പെട്രോള്‍ വില വര്‍ധനവില്‍ ഉപഭോക്താക്കള്‍ പ്രതികരിക്കണം – ഹൈക്കോടതി!പാതയോരത്ത് പോതുയോഗം പാടില്ല…റോഡില്‍ പ്രകടനം പാടില്ല…പക്ഷേ പൊതു ജനം പ്രതികരിക്കണമത്രേ!! എവിടെവെച്ച്….? അടുക്കളയിൽ വെച്ചോ!!!

കർഷക ആത്മഹത്യകൾ വീണ്ടും…

കർഷക ആത്മഹത്യകൾ വീണ്ടും…

ഒരാഴ്ചയ്ക്കിടെ വയനാട്ടില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ കര്‍ഷകനാണ് വര്‍ഗീസ്. വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. തൃക്കൈപ്പറ്റ പുഴിമുക്ക് പുല്‍പ്പറമ്പില്‍ വര്‍ഗ്ഗീസ്(രാജു-48) ആണ് കൃഷിനാശമുണ്ടായതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഭൂമിപാട്ടത്തിനെടുത്ത് കൃഷി നടത്തിവരുകയായിരുന്നു. കുടകില്‍ ഇഞ്ചികൃഷിയും നാട്ടില്‍ വാഴകൃഷിയുമാണ് ചെയ്തിരുന്നത്. മൂന്നുലക്ഷത്തോളം രൂപയുടെ കടബാധ്യത വര്‍ഗീസിനുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച അര്‍ധരാത്രി 12 മണിയോടെ വിഷം അകത്തുചെന്ന് അവശനിലയിലായ വര്‍ഗ്ഗീസിനെ കല്‍പറ്റയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ചൊവ്വാഴ്ച രാവിലെയോടെ മരിച്ചു. യു.ഡി.എഫിന്റെ കാലം കർഷകർക്ക് കലികാലമോ!പിഴവുകൾ പറ്റുന്നത് എവിടെയാവും?ലോൺ, ബാങ്ക്, ഗവൺമെന്റ് ഇവയിൽ വരുന്ന മാറ്റങ്ങളിലെ പ്രതിഫലനം പഠിക്കേണ്ടിയിരിക്കുന്നു… മാതൃഭൂമി വാർത്തയിലേക്ക്…

മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റിക്കും സ്കോപ്പ്???

മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റിക്കും സ്കോപ്പ്???

മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റിക്കും സ്കോപ്പ് ഉണ്ടോ?കേട്ടുകേൾവി പോലും ഇല്ലാത്ത രോഗങ്ങൾ ജയരാജനുണ്ടാവുമോ?  കണ്ടറിയാം; വരും നാളുകളിൽ!! കോടതിയലക്ഷ്യക്കേസില്‍ സി.പി.എം നേതാവ് എം.വി ജയരാജന് ആറ് മാസം കഠിന തടവ്. പാതയോരത്ത് പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിട്ട ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ശുംഭന്‍ പരാമര്‍ശത്തിന്റെ പേരിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ 2000 രൂപ പിഴയും നല്‍കണം. 2000 പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. ശുംഭന്മാര്‍, മണ്ടത്തരം, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങളിലൂടെ ജഡ്ജിമാരേയും നീതിപീഠത്തേയും അവഹേളിക്കുന്ന നടപടിയാണ് ജയരാജന്‍ നടത്തിയതെന്ന് കണ്ട് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.  മാതൃഭൂമി വാർത്തയിലേക്ക്…

നാടകമേ ഉലകം – രണ്ടാം ഭാഗം!!

നാടകമേ ഉലകം – രണ്ടാം ഭാഗം!!

നാടകം : നിർമ്മലചരിതംജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുന്നതിന് മുമ്പ് അനുഗ്രഹം വാങ്ങാന്‍ നിര്‍മല്‍ മാധവ് മുഖ്യമന്ത്രിയുടെ അടുത്തെത്തി. തന്റെ ഓഫീസില്‍ കണ്ടപാടെ നിര്‍മലിനെ ആശ്ലേഷിച്ചു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി : ‘വലിയ താരമായല്ലോ. ഇതുകേട്ട് നാണിച്ചുനിന്ന നിര്‍മലിനോട് അദ്ദേഹം തുടര്‍ന്നു: ”മനസ്സില്‍ വിഷമം തോന്നേണ്ട കാര്യമില്ല. നിന്നെയാരും ഒന്നും ചെയ്യില്ല. നല്ല കുട്ടിയായി പഠിച്ച് ഉയരത്തില്‍ എത്തണം. എല്ലാ സഹായവും ഉണ്ടാകും.”നിർമ്മലൻ : ”എല്ലാ സഹായത്തിനും നന്ദി. പുറത്ത് മറ്റേതെങ്കിലും സംസ്ഥാനത്ത് പോകാന്‍ ഞാന്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് സാര്‍ ഇടപെട്ടത്. സാറിന്റെ സഹായമില്ലായിരുന്നെങ്കില്‍ എനിക്ക് പഠിക്കാന്‍ കഴിയുമായിരുന്നില്ല.’ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി : “ഇനി ആരും നിന്നെ വേട്ടയാടില്ല. എന്താവശ്യമുണ്ടെങ്കിലും വിളിക്കണം.” മാതൃഭൂമി വാർത്തയിലേക്ക് …

നാടകമേ ഉലകം…

നാടകമേ ഉലകം…

കേരളനിയമസഭയിൽ നടക്കുന്ന കാര്യങ്ങൾ നല്ല ക്വാളിറ്റിയുള്ള വീഡിയോകളാക്കി തീയേറ്ററുകളിലൂടെ പ്രദർശിപ്പിച്ചിരുന്നെങ്കിൽ നഷ്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സിനിമാകൊട്ടകക്കാരെങ്കിലും ഗതിപിടിച്ചേനെ… നിയമസഭയുടെ മേശപ്പുറത്തു ചാടിക്കയറാന്‍ ശ്രമിച്ച കൃഷി മന്ത്രി കെ പി മോഹനന്‍ രാജിവയ്‌ക്കേണ്ടിവരും. സഭയില്‍നിന്നു സസ്‌പെന്‍ഡ്‌ ചെയ്യേണ്ട സാഹചര്യമാണുണ്ടാവുക. അങ്ങനെവന്നാല്‍ മന്ത്രിയായി തുടരാന്‍ ധാര്‍മികമായി തടസമുണ്ടാകും. ഇക്കാര്യം മുന്‍കൂട്ടി മനസിലാക്കി മന്ത്രിയുടെ പാര്‍ട്ടിയായ സോഷ്യലിസ്‌റ്റ്‌ ജനത ഡെമോക്രാറ്റ്‌(എസ്‌ജെഡി) നീക്കം തുടങ്ങി വാർത്ത വായിക്കുക

ലാൽ സലാം സഖാക്കളേ!!

ലാൽ സലാം സഖാക്കളേ!!

നോക്കുവിൻ സഖാക്കളേ നിങ്ങൾ വന്ന വീഥിയിൽആയിരങ്ങൾ ചോരകൊണ്ടെഴുതി വെച്ച വാക്കുകൾ തെമ്മാടി കൂട്ടങ്ങൾ മുട്ടയിട്ടു പെരുകുകയാണെന്നു തോന്നുന്നു എസ്. എഫ്. ഐ. യിൽ. വിദ്യാർത്ഥി സമൂഹത്തിനോ പൊതു സമൂഹത്തിനോ വേണ്ടി ഒന്നു ചെയ്യാനില്ലാതെ ആരുടെയൊക്കെയോ നിയന്ത്രിതവലയത്തിൽ തുള്ളുന്ന മരപ്പാവകളായി കേരളത്തിലെ ചടുലമായ ആ വിദ്യാർത്ഥി പ്രസ്ഥാനം പണ്ടേ അധഃപതിച്ചതാണ്. ഇനി ഞങ്ങളിൽ നിന്നും ദ്രോഹമല്ലാതെ മറ്റൊന്നും നിങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കും പോലെയാണ് ആ കൂട്ടായ്‌മയുടെ സമീപകാല ചരിത്രങ്ങൾ വ്യക്തമാക്കുന്നത്.ലാൽ സലാം സഖാക്കളേ!!എല്ലാറ്റിനും കാലം സാക്ഷി; ചരിത്രം സാക്ഷി!!നിങ്ങൾ ചോരകൊണ്ട് തന്നെ ചുമരെഴുതുക…!! ഇന്നത്തെ മനോരമ വാർത്തയിലേക്ക് … സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ മുമ്പ് തലസ്ഥാനത്ത് നടത്തിയ സമരത്തിന്റെ ചിത്രങ്ങൾ മംഗളം പ്രസിദ്ധീകരിച്ചത് ഇന്നു കാണാനിടയായി!. നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടയില്‍…

Read More Read More