Browsed by
Category: കേരളം

ചങ്ങായം ചോദിക്കൽ

ചങ്ങായം ചോദിക്കൽ

പൂരം, മീനഭരണി എന്നൊക്കെ കേട്ടാൽ ആദ്യം ഓർമ്മയിൽ എത്തുക തൃശ്ശൂർപൂരവും കൊടുങ്ങല്ലൂർ ഭരണിയും ഒക്കെയാവും. കാരണം മലയാളികൾക്കിടയിൽ അത്രകണ്ട് പബ്ലിസിറ്റി ഈ പരിപാടികൾക്ക് വന്നുചേർന്നിട്ടുണ്ട് എന്നതുതന്നെ. എന്നാൽ വടക്കേ മലബാറിൽ നിലേശ്വരം ചെറുവത്തൂർ ഭാഗങ്ങളിൽ ഇന്നും തനിമയോടെ കൊണ്ടാടുന്ന

കേരളം കണ്ടു പഠിക്കാൻ ചിലത്…

കേരളം കണ്ടു പഠിക്കാൻ ചിലത്…

കഴിഞ്ഞ ആറാം തീയതി (ഒക്ടോബർ 6) ഇവിടെ കർണാടകയിൽ ഹർത്താലായിരുന്നു. പ്രതീക്ഷിച്ച മഴ കിട്ടാതിരുന്ന അവസരത്തിലും, തമിഴ് നാടിന് കാവേരി നദീജലം ഒരു നിശ്ചിത അളവ് കർണാടകം വിട്ടുകൊടുക്കണം എന്ന കേന്ദ്ര നിലപാടിനെതിരെ ആയിരുന്നു ഹർത്താൽ.  ആ കേന്ദ്രനിലപാട് കർണാടകസർക്കാർ തലകുലുക്കി സമ്മതിച്ചതിന്റെ പ്രതിക്ഷേധമായിരുന്നു ആറാം തീയതി ഹർത്താലായി അലയടിച്ചത്. തീരുമാനം മാറ്റിയില്ലെങ്കിൽ ഇതിലും ശക്തമായ സമരമാർങ്ങളിലേക്ക് നീങ്ങുമെന്ന് സമരാനുകൂലികൾ മുന്നറിയിപ്പു നൽകി. അവരുടെ സമരം വിജയിച്ചു എന്ന് ഇപ്പോൾ പറയാം. കർണാടക ഒരു തുള്ളി വെള്ളം പോലും കണക്കിലധികമായി വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഇന്നു തീരുമാനിച്ചിരിക്കുന്നു. ആഴ്ചകൾ തോറും ഭരണപ്രതിപക്ഷ ഭേദമില്ലാതെ ഹർത്താലുകൾ നടത്തി ജനജീവിതം ദുസ്സഹമാക്കാനല്ലാതെ നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരു ഹർത്താലെങ്കിലും അവയുടെ ലക്ഷ്യം നേടിയെടുത്തിട്ടുണ്ടോ? വെറുതേ ഒരു വഴിപാടെന്ന പോലെ…

Read More Read More

കാസർഗോഡിനെന്ത്?

കാസർഗോഡിനെന്ത്?

മാണിച്ചന്റെ കേരള ബജറ്റ് 2012 നു സമ്മിശ്രപ്രതികരണമാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ആരാലും ഓർക്കപ്പെടാതെ പോകുന്ന ഒരു ജില്ലയുണ്ട് കേരളത്തിൽ, കാസർഗോഡ്! രാഷ്ട്രീയക്കാർ ആരുവന്നാലും അതുപോലെ ഉദ്യോഗസ്ഥരാലും എല്ലായ്‌പ്പോഴും പിന്തള്ളപ്പെട്ട് സിനിമകളിലും കോമഡിഷോകളിലും അപമാനിക്കപ്പെടാൻ മാത്രമായി കേരളത്തിന്റെ വടക്കേയറ്റത്ത് ഒരു ജില്ല! പാവപ്പെട്ട കുറേ കർഷകത്തൊഴിലാളികൾ ജീവിക്കുന്ന അവഗണനയുടെ ജില്ല…! പല പല പദ്ധതികൾക്കായി കേരളത്തിലെ വിവിധജില്ലകൾക്ക് നിരവധി കോടികൾ വകയിരുത്തിയപ്പോൾ കാാർഗോഡിനെ മാണിച്ചൻ പാടേ മറന്നു… പ്രതികരണ ശക്തി നഷ്ടപ്പെട്ട ഒരു വിഭാഗമാണോ കാസർഗോഡുകാർ!! പ്രതികരിക്കണം ഇതിനെതിരെ.. വളരെ ശക്തമായി തന്നെ!!!

പാതിരി നൽകിയ പാഠം!

പാതിരി നൽകിയ പാഠം!

നമ്മുടെ ഗവണ്‍‌മെന്റിനെ സ്വാധീനിക്കാന്‍ ഒരു പാതിരിക്ക് പറ്റും എന്നു പറഞ്ഞപ്പോള്‍ ഇത്ര ഞെട്ടിത്തെറിക്കാന്‍ ഒന്നുമില്ല! കേരളം ഭരിക്കുന്നതുതന്നെ ക്രിസ്ത്യാനിയും മുസ്ലീമും നായരും നാടാരും ഈഴവനും ദളിതനുമൊക്കെയല്ലേ!! കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വീതം വെച്ച് കലഹിച്ചത് ഇത്രപെട്ടന്നെല്ലാവരും മറന്നോ? തന്റെ ജാതിയുടെ പേരുപറഞ്ഞ് മന്ത്രി സ്ഥാനം തട്ടിയെടുത്ത വിരുതനും ഒരു സീറ്റുകൂടി തന്നില്ലെങ്കില്‍ ബാക്കിയുള്ള തങ്ങളുടെ എം.എൽ. എ മാരേയും പിൻവലിക്കും എന്നു പറഞ്ഞവരും ഒക്കെ ഭരിക്കുന്ന നമ്മുടെ ഗവൺമെന്റിന്റെ ജനഹിതം ഊഹിക്കാവുന്നതേ ഉള്ളൂ. നമ്മുടെ യഥാർത്ഥ പ്രശ്നം ഇങ്ങനെ വർഗം തിരിങ്ങുള്ള പക്ഷപാതം തന്നെയല്ലേ, ക്രിസ്ത്യാനിയെന്നും മുസ്ലീമെന്നും നായരെന്നും ഈഴവനെന്നുമൊക്കെ പറഞ്ഞ് ഭിന്നിച്ചു നിൽക്കുന്നതല്ലേ ശരിക്കും പ്രശ്നം? ഇതിൽ നിന്നുള്ള ഒരു മോചനം ഇനി സാധ്യമാവുമോ? സാധ്യമാവാൻ എന്തെങ്കിലും മാർഗമുണ്ടോ? ഗവണ്മെന്റ് തന്നെയാണ് അതിനായി…

Read More Read More

ഉണരൂ ഉണരൂ ഭാരത ഹൃദയമേ…

ഉണരൂ ഉണരൂ ഭാരത ഹൃദയമേ…

ഉണരൂ ഉണരൂ ഭാരത ഹൃദയമേ… ദുരിതം പടരും മുമ്പേ തടയൂ…  ദൈവത്തിൽ സ്വന്തം നാടിൻ പൊന്നോമനമക്കൾ ഞങ്ങൾ പ്രളയത്തിൽ പൊലിയും മുമ്പേ ഉണരൂ…  save us, save us from this disaster… save us, save us from this disaster… ഉണരൂ ഉണരൂ ഭാരത ഹൃദയമേ… ദുരിതം പടരും മുമ്പേ തടയൂ…  ദൈവത്തിൽ സ്വന്തം നാടിൻ പൊന്നോമനമക്കൾ ഞങ്ങൾ പ്രളയത്തിൽ പൊലിയും മുമ്പേ ഉണരൂ…

സർവധർമാൻപരിത്യജ്യ മാമേകം ശരണം വ്രജ

സർവധർമാൻപരിത്യജ്യ മാമേകം ശരണം വ്രജ

രാഷ്ട്രീയക്കാർ പരസ്‌പരം പഴിചാരി നാടകം തുടരട്ടെ…നമുക്കിവിടിരുന്ന് കാലനെ ജപം ചെയ്യാം…അവന്റെ കാലടിയൊച്ചയ്‌ക്കായ് ഓരോ നിമിഷവും കാതോർക്കാം…എങ്കിലും അവൻസാന നിമിഷം വരെ നമുക്കു പോരാടണം… വരൂ കൈകോർത്തു പിടിക്കൂ… നമുക്കിവിടെയുരു തടയിണ പണിയാം…

മുല്ലപ്പെരിയാർ ഡാം നിരീക്ഷിക്കാൻ മൂന്നംഗ സമിതി

മുല്ലപ്പെരിയാർ ഡാം നിരീക്ഷിക്കാൻ മൂന്നംഗ സമിതി

മുല്ലപ്പെരിയാർ ഡാം നിരീക്ഷിക്കാൻ മൂന്നംഗ സമിതി കേരളം നിയോഗിച്ചെന്ന്!!

മുറവിളി… നാളത്തെ കേരളം!

മുറവിളി… നാളത്തെ കേരളം!

നമ്മളില്‍ ഒരാള്‍ വിജാരിച്ചാല്‍ ഒരു പക്ഷെ ഒന്നും നടക്കില്ലായിരിക്കാം.പക്ഷെ,” നമ്മള്‍ ” ഒരുപോലെ വിജാരിച്ചാല്‍ ജനിച്ചു വളര്‍ന്ന കേരളത്തിന്‌ വേണ്ടി പലതും ചെയ്യാനാവും.. ഉരുകിയുതിരുന്ന മുല്ലപെരിയാര്‍ ഡാം അധികാരികളുടെ കണ്ണില്‍ പെടുത്തിയില്ലെങ്കില്‍, നെടുമ്പാശ്ശേരി വിമാനത്താവളം, റെയില്‍ വെ , സ്കൂളുകള്‍ ഇതൊക്കെ ഓര്‍മകളില്‍ മാത്രമാകും.പിന്നെ ലുലു മാള്‍ , ഒബ്രോണ്‍ മാള്‍, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങള്‍ നാശോന്മുഘമാകും.എല്ലാത്തിലും പുറമേ, ഏകദേശം 30 ലക്ഷത്തിലധികം ആള്‍ക്കാര്‍ കൊല്ലപ്പെടും.ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍….;വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 20 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍…….. ഇടുക്കി മുതല്‍ അറബിക്കടല്‍ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന്‌ എത്തിച്ചേരാന്‍ വെറും 4.30 മുതല്‍ 5.30…

Read More Read More

രണ്ട് ജയിൽ വാസങ്ങൾ…

രണ്ട് ജയിൽ വാസങ്ങൾ…

കുറ്റം : മോഷണം, പൊതു ജനങ്ങളുടെ സ്വത്ത് കൊള്ളയടിച്ചു. കുറ്റം : പൗരാവകാശം നിഷേധിച്ച ജഡ്‌ജിയെ വിമർശിച്ചു ശിക്ഷ : ഏഴുവർഷം തടവ് – അത് പിന്നീട് ഒരുവർഷമായി കുറച്ചു. ശിക്ഷ : ഇന്ത്യയിൽ ഈ കുറ്റത്തിന് ഇതുവരെ ആരും നൽകാത്ത പരമാവധി ശിക്ഷ. അപ്പീൽ അനുവദിച്ചു അപ്പീൽ അനുവദിച്ചില്ല ജയിലിൽ പ്രത്യേക ഭക്ഷണം ജയിലിലെ പ്രത്യേക ഭക്ഷണം നിരസിച്ചു ജയിലിൽ എ. സി., കളർ ടിവി അടക്കമുള്ള സുഖ സൗകര്യങ്ങൾ ഇത്തരം സുഖ സൗകര്യങ്ങൾ നീക്കം ചെയ്യാനാവശ്യപ്പെട്ടു ജയിൽ നിയമങ്ങൾ ലംഘിച്ചു – യഥേഷ്ടം ഫോൺ വിളികൾ നടത്തി സ്വന്തം കണക്ഷൻ 6 മാസത്തേക്ക് റദ്ദാക്കാൻ BSNL മാനേജർക്ക് അപേക്ഷ നൽകി എട്ട് മാരക രോഗങ്ങൾ ഉണ്ടെന്നു നുണ പറഞ്ഞു. പൂർണ…

Read More Read More

ഗോവിന്ദചാമിക്ക് വധശിക്ഷ!!

ഗോവിന്ദചാമിക്ക് വധശിക്ഷ!!

അപ്പോൾ നാടുവാഴുന്ന അഭിനവ ഗോവിന്ദ ചാമിമാർക്കോ?നിയമവ്യവസ്ഥയെ വരെ ലജ്ജിപ്പിച്ച് ഭരണം കയ്യാളുന്ന അഭിനവ ഗോവിന്ദചാമിമാർ ഒരു പക്ഷേ വിധി കേട്ട് പുഞ്ചിരിക്കുന്നുണ്ടാവും!! ന്യായാധിപനെ വരെ പണക്കെട്ടിൽ തൂക്കിയെടുത്ത് പെണ്ണരകൾ തേടി നടക്കുന്ന രാഷ്ട്രീയകോമരങ്ങൾ ഉള്ളിടത്തോളം രാഷ്ട്രീയ സ്വാധീനമില്ലാത്ത ചാമിമാർ മാത്രമേ നമ്മുടെ കേരളത്തിൽ ശിക്ഷിക്കപ്പെടുകയുള്ളൂ… അല്ലാത്തവർ ഇവിടെ എന്നും സുരക്ഷിതർ തന്നെ…