Browsed by
Category: കുമാരനാശാന്‍

കുമാരനാശാൻ

കുമാരനാശാൻ

ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നീ പേരുകളിൽ അറിയപ്പെടുകയും, മഹാകാവ്യം എഴുതാതെ തന്നെ മഹാകവി ആവുകയും ചെയ്ത വ്യക്തിയാണ് കുമാരനാശാൻ (1873-1924). 1873 ഏപ്രിൽ 12-ന്‌ തിരുവനന്തപുരം ചിറയിൻകീഴ്‌ താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. അദ്ദേഹം ഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. മാതാവ്‌ കാളിയമ്മ. കമാരനാശാൻ ഒൻപത് കുട്ടികളിൽ രണ്ടാമനായിരുന്നു. അച്ഛൻ തമിഴ് – മലയാള ഭാഷകളിൽ വിശാരദനായിരുന്നു. കൂടാതെ കഥകളിയിലും ശാസ്ത്രീയസംഗീതത്തിലും അതീവ തൽപ്പരനുമായിരുന്നു. ഈ താൽപ്പര്യങ്ങൾ കുട്ടിയായ ആശാനും പാരമ്പര്യമായി കിട്ടിയിരുന്നു. കുമാരനാശാൻ എസ്. എന്‍. ഡി. പി. യോഗം സെക്രട്ടറിയായും യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു വന്നിരുന്നു. ‘പ്രതിഭ‘ എന്ന പേരില്‍‌ ഒരു മാസിക നടത്തിയിരുന്നു….

Read More Read More

കുട്ടിയും തള്ളയും

കുട്ടിയും തള്ളയും

കവിത കേൾക്കുക മറ്റു കവിതകൾ കാണുക ഈ വല്ലിയിൽ നിന്നു ചെമ്മേ — പൂക്കൾ പോവുന്നിതാ പറന്നമ്മേ! തെറ്റീ! നിനക്കുണ്ണി ചൊല്ലാം — നൽപ്പൂ – മ്പാറ്റകളല്ലേയിതെല്ലാം. മേൽക്കുമേലിങ്ങിവ പൊങ്ങീ — വിണ്ണിൽ നോക്കമ്മേ, എന്തൊരു ഭംഗി! അയ്യോ! പോയ്ക്കൂടി കളിപ്പാൻ — അമ്മേ! വയ്യേയെനിക്കു പറപ്പാൻ! ആകാത്തതിങ്ങനെ എണ്ണീ — ചുമ്മാ മാഴ്കൊല്ലാ എന്നോമലുണ്ണീ! പിച്ചനടന്നു കളിപ്പൂ — നീ ഈ – പിച്ചകമുണ്ടോ നടപ്പൂ? അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ- രുമ്മതരാം അമ്മ ചൊന്നാൽ… നാമിങ്ങറിയുവതല്പം — എല്ലാ – മോമനേ, ദേവസങ്കല്പം… രചന:കുമാരനാശാൻ പുഷ്പവാടി എന്ന കവിതാ സമാഹാരത്തിൽ നിന്നും ഏപ്രിൽ 1931 – ഇൽ എഴുതിയത് മലയാളകവിതയുടെ കാല്പ‍നിക വസന്തത്തിനു തുടക്കം കുറിച്ച ഒരു കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ…

Read More Read More

വീണപൂവ്‌

വീണപൂവ്‌

1 ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍? 2 ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍, പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ; ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ- ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍ 3 പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍ 4 ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി- ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താരാ- ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍ 5 ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ- മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍ ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു. 6 ആരോമലാമഴക്‌, ശുദ്ധി,…

Read More Read More

ചിന്താവിഷ്ടയായ സീത ഭാഗം‌ 01

ചിന്താവിഷ്ടയായ സീത ഭാഗം‌ 01

1 സുതര്‍ മാമുനിയോടയോദ്ധ്യയില്‍ഗതരായോരളവന്നൊരന്തിയില്‍അതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയില്‍. 2അരിയോരണിപന്തലായ് സതി-ക്കൊരു പൂവാ‍ക വിതിര്‍ത്ത ശാഖകള്‍;ഹരിനീലതൃണങ്ങള്‍ കീഴിരു-ന്നരുളും പട്ടു വിരിപ്പുമായിതു. 3രവി പോയി മറഞ്ഞതും സ്വയംഭുവനം ചന്ദ്രികയാല്‍ നിറഞ്ഞതുംഅവനീശ്വരിയോര്‍ത്തതില്ല, പോന്ന-വിടെത്താന്‍ തനിയേയിരിപ്പതും. 4പുളകങ്ങള്‍ കയത്തിലാമ്പലാല്‍തെളിയിക്കും തമസാസമീരനില്‍ഇളകും വനരാജി, വെണ്ണിലാ-വൊളിയാല്‍ വെള്ളിയില്‍ വാര്‍ത്തപോലെയായ്. 5വനമുല്ലയില്‍ നിന്നു വായുവിന്‍ –ഗതിയില്‍ പാറിവരുന്ന പൂക്കള്‍ പോല്‍ഘനവേണി വഹിച്ചു കൂന്തലില്‍പതിയും തൈജസകീടപംക്തിയെ 6പരിശോഭകലര്‍ന്നിതപ്പൊഴാ-പ്പുരിവാര്‍കുന്തളരാജി രാത്രിയില്‍തരുവാടിയിലൂടെ കണ്ടിടു-ന്നൊരു താരാപഥഭാഗമെന്ന പോല്‍. 7ഉടല്‍മൂടിയിരുന്നു ദേവി, ത-ന്നുടയാടത്തളിരൊന്നുകൊണ്ടു താന്‍വിടപങ്ങളൊടൊത്ത കൈകള്‍തന്‍തുടമേല്‍‌വെച്ചുമിരുന്നു സുന്ദരി. 8ഒരു നോട്ടവുമെന്നി നിന്നിതേവിരിയാതല്പമടഞ്ഞ കണ്ണുകള്‍,പരുഷാളകപംക്തി കാറ്റിലാ-ഞ്ഞുരസുമ്പോഴുമിളക്കമെന്നിയേ. 9അലസാംഗി നിവര്‍ന്നിരുന്നു, മെ-യ്യലയാതാനതമേനിയെങ്കിലും;അയവാര്‍ന്നിടയില്‍ ശ്വാസിച്ചു ഹാ!നിയമം വിട്ടൊരു തെന്നല്‍ മാതിരി. 10നിലയെന്നിയെ ദേവിയാള്‍ക്കക-ത്തലതല്ലുന്നൊരു ചിന്തയാം കടല്‍പലഭാവമണച്ചു മെല്ലെ നിര്‍-മ്മലമാം ചാരുകവിള്‍ത്തടങ്ങളില്‍. 11ഉഴലും മനതാരടുക്കുവാന്‍വഴികാണാതെ വിചാരഭാഷയില്‍അഴലാര്‍ന്നരുള്‍ചെയ്തിതന്തരാ-മൊഴിയോരോന്നു മഹാമനസ്വിനി. 12“ഒരു നിശ്ചയമില്ലയൊന്നിനുംവരുമോരൊ ദശ വന്നപോലെ പോംവിരയുന്നു…