Browsed by
Category: കീരപാണി

തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം

തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം

ശശികല ചാര്‍ത്തിയ ദീപാവലയംനം തനനം തനനം തനനം നംനിശയൊരു കാര്‍ത്തിക വര്‍‌ണ്ണാഭരണംനം തനനം തനനം തനനം നംകളനൂപുരശിഞ്ചിതരഞ്ജിതമേളംതനനനനനന തനനംതൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമംതനനനനനന തനനംവരമരുളും പൊരുളുമുയിരുമുണരും ദേവീതനനം തനനം നം നം നം നംതം തനനനം തനാനന തം തനനനംനിസ നിസ ഗാസ മാഗ പാമ നിപ ഗാമപാ വരലക്ഷ്മിക്കോലം വരയുന്ന നേരംതളിരിളം ചുണ്ടില്‍ ഉയരുന്നു മന്ത്രംകാര്‍ത്തികരാവിന്‍ കന്മദഗന്ധംചാര്‍ത്തി ദേവിയെ നാമൊരുക്കിതാരണിത്താഴ്വര ചിരി തൂകിതഴുകി ഒഴുകീ ഇളംതെന്നല്‍പഞ്ചമരാഗം… സഞ്ചിതതാളം…നിന്‍ കാല്‍ച്ചിലങ്കകള്‍ നാദവീചികള്‍തെരുതെരെ കിലുകിലെ ചിലുചിലെ ദേവീതം തനനനം തനാനന തം തനനനം കല്‍മണ്ഡപങ്ങളില്‍ കളഭാഭിഷേകംകളിമണ്‍ചെരാതിന്‍ കനകാഭിഷേകംകാഞ്ചനരൂപം ദേവീപ്രസാദംകൈവല്യമേകുന്നൊരീ നേരംദര്‍ശനപുണ്യം പദമാടി…ലക്ഷ്മീഭാവം നടമാടി…ചഞ്ചലപാദം… മഞ്ജുളനാദം…മണിവര്‍‌ണ്ണക്കൊലുസ്സുകള്‍ രാഗരാജികള്‍തെരുതെരെ കിലുകിലെ ചിലുചിലെ ദേവീതം തനനനം തനാനന തം തനനനം

ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി

ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി

കരിവരിവണ്ടുകള്‍ കുറുനിരകള്‍കുളിര്‍നെറ്റി മുകരും ചാരുതകള്‍മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍നീലോല്പലങ്ങള്‍ നീള്‍മിഴികള്‍ മാന്തളിരധരം, കവിളുകളില്‍ചെന്താമരവിടരും ദളസൗഭഗംകുളിരണിച്ചോലകള്‍ നുണക്കുഴികള്‍മധുമന്ദഹാസത്തിന്‍ വാഹിനികള്‍ ശംഖോടിടഞ്ഞ ഗളതലമോകൈകളോ ജലപുഷ്പവളയങ്ങളോനിറമാറില്‍ യൗവ്വനകലശങ്ങള്‍മൃദുരോമരാജിതന്‍ താഴ്വരകള്‍ അരയാലിന്നിലകളോ അണിവയറോആരോമല്‍പ്പൊക്കിള്‍‌ചുഴി പൊയ്കയോപ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോനാഭീതടവനനീലിമയോ പിന്നഴകോ മണിത്തംബുരുവോപൊന്‍‌താഴമ്പൂമൊട്ടോ കണങ്കാലോമാഹേന്ദ്രനീലദ്യുതി വിടര്‍ത്തുംശ്രീമഹാലക്ഷ്മി നീ സുരസുന്ദരിനീ സുരസുന്ദരി.. നീ സുരസുന്ദരി…

ദേവരാഗം – ഒരു പ്രണയകാലത്തിലൂടെ…

ദേവരാഗം – ഒരു പ്രണയകാലത്തിലൂടെ…

പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്നു. കാവിലെ വള്ളിപ്പടർപ്പുകൾക്കിടയിലും തെക്കിനിയിലും വിടർന്ന പ്രണയം കസവുടുത്തും ദാവണിയിട്ടും ചുരിദാറിട്ടും വളർന്നു. വളർച്ചയുടെ വഴികൾ എന്തുതന്നെയാവട്ടെ, പ്രണയം ഒരനുഭൂതിയാണ്; ഹൃദ്യമായ സുഖാനുഭൂതി. ഒരു പ്രണയകാലത്തിലൂടെ… അന്നു മൊബൈൽ ഒന്നുംതന്നെ ഇല്ലായിരുന്നു… എഴുത്തു തന്നെ ശരണം. വലിയ പണക്കാരുടെ വീട്ടിൽ പോലും ഫോണില്ല… ക്ലാസ് കഴിഞ്ഞ് വന്ന ഉടനേ ഞാൻ അവളുടെ ലെറ്റർ എടുത്തു വായിക്കും. പിന്നെ പേപ്പർ എടുത്തുവെച്ച് എഴുതാൻ തുടങ്ങും… A4 ഷീറ്റിന്റെ രണ്ടുഭാഗത്തും കുനുകുനേ എഴുതും… സൂര്യനുകീഴിലുള്ള ഒട്ടുമിക്ക വിഷയങ്ങൾക്കും ഞങ്ങൾ എഴുത്തിലൂടെ ഉത്തരം തേടും… കരയുകയും ചിരിക്കുകയും ചെയ്യും… സ്വപ്നങ്ങൾ നെയ്യും… നാലഞ്ചു ഷീറ്റൊക്കെ മിനിമം കാണുമത്… പിന്നെ ആ എഴുത്ത്…

Read More Read More