Browsed by
Category: അവൽമിൽക്ക്

അവൽമിൽക്ക്

അവൽമിൽക്ക്

പാചകങ്ങൾ ഓരോന്നായി പഠിച്ചുവരുന്നു. പെണ്ണുകെട്ടാൻ പോകുന്നതിന്റെ മുന്നോടിയായ് പാചകം പഠിക്കുകയാണെന്നൊന്നും കരുതിയേക്കരുത്. എന്തായാലും കഴിഞ്ഞ മൂന്നാലു മാസങ്ങളായി ചില പാചക പരീക്ഷണങ്ങൾ ഒക്കെ നടത്തുകയുണ്ടായി. അതിൽ മുഖമടച്ച് ഒരു അടിയെന്ന പോലെ ഒരിക്കൽ ഒരു അനുഭവമുണ്ടായത് ചോളം ഇട്ടിട്ട് ചോറ് വെച്ചതാണ്. ഓഫീസിൽ നിന്നും ഇടയ്ക്കൊക്കെ കിട്ടാറുള്ള ഒരു ഭക്ഷണമായതുകൊണ്ട് പരിചയക്കേടില്ലായിരുന്നു. ചോളമിട്ട് ചോറും വെച്ചു. പക്ഷേ, രണ്ട് ദിവസം ചർദ്ദിയും തൂറ്റലുമായി വീട്ടിൽ തന്നെ ഇരിക്കേണ്ടിവന്നു. സാരമില്ല; ഇതതുപോലെയുള്ളതല്ല. ആർക്കും ധൈര്യപൂർവം ചെയ്യാവുന്നതാണ്; ഞാൻ ഗ്യാരണ്ടി!!! അവൽമിൽക്ക് കാസർഗോഡ് ജില്ലയിൽ പലഭാഗത്തും കാണാറുള്ള നല്ലൊരു ടേസ്റ്റി വിഭവമാണ്. കേരളത്തിൽ മറ്റെവിടേയും കണ്ടതായി ഓർക്കുന്നില്ല. വഴിയോരങ്ങളിൽ വഴിവാണിഭക്കാർ സൈഡായി കൊണ്ടുപോകുന്ന ഒരു കുഞ്ഞുപരിപാടിയാണിത്. വീടുകളിലൊന്നും സാധാരണ ഇതുണ്ടാക്കാറില്ല. വലിയ കൂൾബാറുകളിലും കിട്ടില്ല. ഇത്…

Read More Read More