അക്ഷയത്രിതീയ

അക്ഷയത്രിതീയ

അക്ഷയ ത്രിതീയ - സ്വർണവ്യാപാരത്തിന്റെ തട്ടിപ്പുകഥകൾകുറച്ചു വർഷങ്ങളായി കേട്ടുവരുന്ന ഒരു മഹാ സംഭവമാണ് അക്ഷയത്രിതീയ! ഹിന്ദുക്കളുടെ മറ്റൊരു പുണ്യദിനമായി ഇത് കലണ്ടറിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു! ഈ വർഷത്തെ അക്ഷയത്രിതീയ മെയ് രണ്ട്, അതായത് ഇന്നാണ്! മേടമാസത്തിലെ കറുത്ത വാവിനു ശേഷം വരുന്ന ദിവസത്തോടെ ചാന്ദ്രരീതി പ്രകാരമുള്ള വൈശാഖമാസം ആരംഭിക്കുന്നു. ഈ വരഷം വൈശാഖമാസം ആരംഭിച്ചത് ഏപ്രിൽ 30 നായിരുന്നു. അതുകൊണ്ട് മൂന്നാം ദിവസം മേയ് രണ്ടിനാണ് ത്രിതീയ! ഇത്തവണ അക്ഷയ ത്രിതീയ എത്തിയത് വെള്ളിയാഴ്ച കൂടിയാണെന്നത് ഈ ദിവസത്തിന്റെ മഹത്വം കൂട്ടുന്നു! ഹിന്ദുക്കളായ വിശ്വാസികൾക്ക് ഏറെ പ്രാധാന്യമുള്ള ദിവസമാണിത് എന്നു പറഞ്ഞുവല്ലോ! എന്താണിതിന്റെ പ്രത്യേകതകൽ എന്നു നോക്കാം!

പലരും പലപാടും യുക്തിക്കു നിരക്കാത്തതാണിത് എന്നൊക്കെ പരിഹസിക്കുന്നുണ്ടെങ്കിലും സത്യം അതല്ല! മലബാർഗോഡും ജോയി ആലുക്കാസെന്നും മറ്റും സ്വർണക്കടക്കൾ ലോകമെമ്പാടും തുറന്നുവെച്ച് മുസൽമാനും ക്രിസ്ത്യാനിയും ഹിന്ദുക്കളെ പറ്റിച്ച് കാശടിച്ചുമാറ്റുന്നു എന്നൊക്കെ അല്പബുദ്ധികൾ വിലപിക്കുകയും ഹൈന്ദവ വിശ്വാസസംഹിതകളെ ആകമാനം ചോദ്യം ചെയ്യാൻ ഇതുപയോഗിക്കുകയും ചെയ്തുവരുന്നുണ്ട്. എന്നാൽ ശാസ്ത്രീയമായി തെളിയിച്ച പല സത്യങ്ങളും പിന്നിലുണ്ട് എന്നുതന്നെയാണ് അമേരിക്കയിലേയും ബ്രിട്ടനിലേയും ജ്യോതിശാസ്ത്രജ്ഞർ സമ്യുക്തമായി നടത്തിയ ഗവേഷണങ്ങൾ വെളിച്ചം വീശുന്നത്!

ശാസ്ത്രം പറയുന്നതു കേൾക്കുക: ഏഴു നക്ഷത്രങ്ങള്‍ ഒരുമിച്ചു നേർരേഖയിൽ വരുന്ന ദിവസമാണ് വൈശാഖമാസത്തിലെ മൂന്നാം നാൾ. ഈ നക്ഷത്രങ്ങളില്‍ ­ നിന്നും വരുന്ന ഗാമാ റെയ്സ്, കോസ്മിക്‌ റെയ്സ്, തോന്ന്യവാസ് റെയ്സ്, എക്സ് റെയ്സ്, സുവർണറെയ്സ്, അള്‍ട്രാ വയലറ്റ് റെയ്സ്, ബൈക്ക് റെയ്സ് തുടങ്ങിയവ പരസ്പ്പരം കൂട്ടി മുട്ടുകയും ആംഗിള്‍ ഓഫ് റിഫ്ലക്ഷന്‍, കൊളിഷന്‍, ആംഗിള്‍ ഓഫ് ഇൻസിഡന്‍സ്, ആക്സിഡന്റ്സ്, രിഫ്രാക്ഷന്‍, ഹോസ്പിറ്റലൈസേഷൻ, ഡിവിയെഷൻ, ഡിസ്ചാർജ് , ഡിസ്പെറഷന്‍ തുടങ്ങിയ പല പ്രതി-ആഭാസങ്ങളുടെയും ഫലമായി ഒരൊറ്റ റേയായി ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്നു. ഈ റേയാണ് ഭൂമിയിലേക്ക് ഐശ്വര്യം കൊണ്ടുവന്നു നിറയ്ക്കുന്നത്. ഇതിനെ പലയിടത്തും ഐശ്വര്യറേയ്സെന്നു വിളിക്കുന്നുണ്ട്.

ജ്വല്ലറികളില്‍ നിന്നും വാങ്ങുന്ന സ്വര്‍ണ്ണത്തിൽ അടങ്ങിയിരിക്കുന്ന ഗോൾഡ്, സില്വർ, കോപ്പർ, സിങ്ക്, കുപ്പിച്ചില്ല് എന്നിവയ്ക്ക് ഈ “Aiswarya Ray” റേയ്സിനെ ആഗിരണം ചെയ്യാനും ശരീരതിലുള്ള പോസിറ്റീവ് എനര്‍ജിയെ ഉദ്ദീപിപ്പിക്കുവാനും സാധിക്കുന്നു. അങ്ങനെയാണ് ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുന്നു. ശരീരത്തിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ വലരേ ബയോളജിക്കലായി തന്നെ പഠിച്ചു വരുന്നുണ്ട്. അന്നേ ദിവസം വാങ്ങിയ സ്വര്‍ണ്ണത്തിനു ­ മാത്രമേ ഈ കഴിവുള്ളൂ എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ! അതിനാൽ തന്നെ അന്ന് സ്വർണത്തിനല്പം വില കൂട്ടിയാലും ആരും തന്നെ വാങ്ങിക്കാതിരിക്കരുത്. വിയര്‍പ്പും ചെളിയും പിടിച്ച പഴയ സ്വര്‍ണ്ണത്തിന് ഈ കഴിവുണ്ടാകില്ല. പഴയ സ്വർണം പുതുക്കുന്നവർക്കും ഈ ദിനം പ്രമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. അന്നേ ദിവസം പുതിയ സ്വര്‍ണ്ണം ധരിക്കാത്ത പലര്‍ക്കും ഈ മാരക രശ്മികള്‍ മൂലം ചൊറിഞ്ഞു തടിക്കുക, തടിച്ചു പൊന്തുക, മാന്തിപ്പൊളിക്കുക മുതലായ അലര്‍ജികള്‍ ഉണ്ടാവുന്നതായി കാണുന്നു പലരും വിചാരിച്ചിരുന്നത് കുളിക്കാത്തത് മൂലം ആണ് ഈ ചൊറിച്ചില്‍ ഉണ്ടാകുന്നത് എന്നായിരുന്നു.

സ്വര്‍ണ്ണം വാങ്ങിയ ബില്‍ അന്നേ ദിവസം പോക്കറ്റില്‍ സൂക്ഷിക്കുന്നതും നല്ലതാണ്. ഈ ഐശ്വര്യാ റേയും ബാര്‍ കോഡും ബില്ലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കൂടുതല്‍ പഠനങ്ങള്‍ നമ്മുടെ ഇന്ത്യയിൽ തന്നെ നടന്നു വരുന്നുണ്ട് എന്നതും ആശാവഹമാണ്.

എന്തായാലും എല്ലാവർക്കും ഹൃദ്യമായ അക്ഷയത്രിതീയാശംസകൾ

പിൻ കുറിപ്പ്:
വെള്ളമടിച്ചെത്തിയ ജോസഫ് ഭാര്യ ആലീസിനോട്:
അവന്റമ്മേടെ അക്ഷയതൃതീയ… കേറിപ്പോടി #@8#$&*$* മോളേ അകത്ത്!

………..
പെട്ടെന്ന് പണമുണ്ടാക്കാന്‍ കഴിയുന്ന കുറുക്കു വഴികള്‍ തേടിയുള്ള മലയാളിയുടെ യാത്രകൾക്ക് ഒരു ദീർഘചരിത്രമുണ്ട്. ആട്, തെക്ക്, മാഞ്ചിയം, മണിചെയിന്‍ തുടങ്ങിയ നിരവധി തട്ടിപ്പുകള്‍ നമ്മള്‍ കണ്ടുകഴിഞ്ഞതാണ്. ആ വകുപ്പിലേക്ക് അവസാനമായി വന്നുനിൽക്കുന്ന ഒന്നാണ് ഈ അക്ഷയ ത്രിതീയ എന്നത്. വിശ്വാസവും, ജ്യോത്സ്യവും മറ്റും മുന്‍ നിര്‍ത്തി നടത്തുന്ന തട്ടിപ്പുകള്‍ മുമ്പു നടന്ന പല തട്ടിപ്പുകളെയും അപേക്ഷിച്ച് ശക്തി കൂടും – കൂടുതൽ അപകടകാരിയും ആവും. ആരാലും ചോദ്യം ചെയ്യപ്പെടാൻ അല്പം മടീച്ചുപോവും! പത്രങ്ങളും മറ്റു ദൃശ്യ മാധ്യമങ്ങളും കച്ചവട നേട്ടത്തിനായി ഇതിനെ ഉപയോഗിക്കുന്നുവെന്നത് ഭീകരമായ അവസ്ഥതന്നെയാണു സംജാതമാക്കുന്നത്! നിയമം മൂലം തന്നെ ഇതും തടയപ്പെടേണ്ടതുണ്ട്! കോടികളാണ് ഇന്നേ ദിവസം മാർക്കറ്റിൽ മറിയുന്നത്.

കടപ്പാട്: മനോരമ വാർത്തയും മെയിലിൽ കിട്ടിയ പഴയൊരു കഥയും

Leave a Reply

Your email address will not be published. Required fields are marked *