Browsed by
Month: June 2018

വായനദിന ചിന്തകൾ

വായനദിന ചിന്തകൾ

പുസ്തകങ്ങളെപ്പറ്റി പ്രമുഖർ പറഞ്ഞത് ★ കുഞ്ഞുണ്ണി മാഷ് ■ വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും. ■ പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൾ അകത്തുള്ളത് പുത്തകം. ■ എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്. ★ ബെർതോൾഡ് ബ്രെഹ്ത് ■ വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ; അതൊരായുധമാണ്‌. ★ ക്രിസ്റ്റ്ഫർ മോർളി ■ പുസ്തകങ്ങൾ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്. ★ പ്രാങ്ക് സാപ്പ ■ ഒരു നല്ല നോവൽ അതിലെ നായകനെക്കുറിച്ച് നമ്മോട് സത്യങ്ങൾ പറയുന്നു. കൊള്ളരുതാത്ത നോവലാകട്ടെ അതിന്റെ രചയിതാവിനെക്കുറിച്ചും. ★ മാർക്ക് ട്വയ്ൻ ■ നല്ല…

Read More Read More

രതീഷിനെ കുറിച്ച്

രതീഷിനെ കുറിച്ച്

 അമ്മയുടെ അമ്മാവന്റെ മകനാണു രതീഷ്. അനിയത്തോടൊപ്പം നിൽക്കുന്ന പ്രായം. രതീഷിന്റെ ചേച്ചി അനിതയും അമ്മയുടെ മറ്റൊരു അമ്മാവന്റെ മകൾ ബിന്ദുവും ഞാനും സമപ്രായക്കാരാണ്. രതീഷും ബിന്ദുവിന്റെ അനിയൻ രാജേഷും എന്റെ അനിയത്തി രാജിയും ഒരേ പ്രായക്കാരും ആയതിനാൽ ഒന്നിച്ചു കളിച്ചു ചിരിച്ചു വളർന്നവരാണ് ഏവരും. ആണുങ്ങളായതിനാൽ സകല തോന്ന്യവാസങ്ങൾക്കും ഞങ്ങൾ മൂവരും ഒരുമിച്ചായിരുന്നു ചെറുപ്പകാലങ്ങളിൽ ഉള്ള സഹവാസം. അനുഗൃഹീതമായ ഗാനാലാപന ശൈലിയാൽ രതീഷ് യാതൊരു പരിശീലനവും ഇല്ലാതെ തന്നെ തെളിഞ്ഞു വരുന്ന കാഴ്ചയാണ് അടുത്ത കാലങ്ങളിൽ കാണാൻ സാധിച്ചത്. പാട്ടുപാടാനും നാടകങ്ങളിലും മറ്റും അഭിനയിക്കാനും ഏറെ താല്പര്യമുള്ളവർ കുടുംബത്തിൽ ഒട്ടേറെ പേരുണ്ടെങ്കിലും കൃത്യമായ പരിശീലനം ആർക്കും തന്നെ കിട്ടിയിരുന്നില്ല. പൊലീസുകാരനായ ബാബുദാസ് അടങ്ങാത്ത അഭിനയമോഹം വെച്ചു പുലർത്തിയ വ്യക്തിയായിരുന്നു. നിതാന്തപരിശ്രമത്തിലൂടെ നല്ലൊരു…

Read More Read More

പ്രണയബലി

പ്രണയബലി

കവിത കേൾക്കുക: പ്രണയം പറഞ്ഞെന്റെ അരികത്തണഞ്ഞവൻ പ്രാണൻ വെടിഞ്ഞിന്നകന്നു പോകുന്നേരം പ്രതിഭാഗമായി കഴിഞ്ഞൊരെൻ ബന്ധങ്ങൾ പ്രതികാര നൃത്തം ചവിട്ടുന്നു ചുറ്റിലും… നൊന്തു പെറ്റമ്മതൻ കണ്ണീരു കണ്ടില്ല നോക്കിത്തളർന്നോരച്ഛനേം ഓർത്തില്ല കൂടെപ്പിറപ്പിന്റെ നെഞ്ചിലെ കൂട്ടിൽ നിന്നെന്നോ പറന്നുപോയ് നിന്നെ പ്രണയിക്കാൻ… അന്ധയായ് പോയ ഞാൻ ബന്ധങ്ങൾ കണ്ടില്ല ബധിരമാം കാതുകൾ ശാസന കേട്ടില്ല നിൻ സ്നേഹഗംഗയിൽ മുങ്ങി അകലുവാൻ മൗനവാൽമീകത്തിൽ ഹോമം നടത്തി ഞാൻ… ബന്ധങ്ങൾ ബന്ധനമായങ്ങു മാറവേ ബന്ധുക്കൾ ശത്രുക്കളെപ്പോലിങ്ങെത്തവേ പ്രണയത്തിൻ ഉഷ്ണക്കാറ്റാദ്യമായേറ്റെന്റെ ഹൃദയത്തിൻ പൂക്കാലം എങ്ങോ മറഞ്ഞു പോയ്… (2) രക്ത ബന്ധത്തിന്നതുല്യത കാണാതെ ജാതിസംസ്കാരത്തിൻ അന്തരം നോക്കാതെ സമ്പന്നതയുടെ ബാന്ധവം പൊട്ടിച്ചു ഇന്നലെ കണ്ട നിൻ സ്നേഹം കൊതിച്ചു ഞാൻ… നിർമ്മല സ്നേഹത്തിൻ ചന്ദനച്ചോലയിൽ നിന്റെ സാമീപ്യമെന്നെ മയക്കവേ നിന്നനുരാഗ…

Read More Read More