Browsed by
Month: March 2018

സ്റ്റീഫൻ ഹോക്കിംങ്ങ്

സ്റ്റീഫൻ ഹോക്കിംങ്ങ്

ശാസ്ത്രജ്ഞരിൽ എന്തുകൊണ്ടും ഏറ്റവും പ്രസിദ്ധനും പ്രമുഖനുമാണ് ബ്രിട്ടീഷ് പ്രപഞ്ച ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിംങ്. ഗുരുതരമായ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് ശാരീരിക അവശത നേരിടുകയായിരുന്നു ഹോക്കിംങ്ങ്. എന്നാൽ അപ്പോഴും അദ്ദേഹം പഠനത്തിലും ഗവേഷണത്തിലും ഗ്രന്ഥരചനയിലും മുഴുകി വൈദ്യ ലോകത്തെ അത്ഭുതപ്പെടുത്തികൊണ്ടും അമ്പരപ്പിച്ച് കൊണ്ടും ശാസ്ത്രലോകത്ത് സജീവ സാന്നിധ്യമായി നിലകൊണ്ടിരുന്നു. നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന രോഗബാധിതനായ പിതാവ് 2018 മാർച്ച് 14 നു തന്റെ 76-ാം വയസ്സിൽ അന്തരിച്ച വിവരം മക്കളായ ലൂസി, റോബർട്ട് എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ആധുനിക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗലീലിയോ ഗലീലി മരിച്ച് കൃത്യം 300ാം വര്‍ഷമാണ് സ്റ്റീഫന്‍ ഹോക്കിങിന്റെ ജനനം. 1642 ജനുവരി എട്ടിനാണ് ഗലീലിയോ അന്തരിച്ചത്‌. പ്രപഞ്ചത്തെ കുറിച്ചും ബഹിരാകാശത്തെ…

Read More Read More

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ

കുമരകം കീരിപ്പുഴ ഷാപ്പിൽ നിന്നും ചേർത്തല സ്വദേശി മധു പാടുന്ന പാട്ട്… ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ സുഹൃത്തേ ആശ്വസിക്കുക നാം… ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍!! സുഹൃത്തേ ചുറ്റും ശത്രുക്കള്‍… സൌഖ്യം നുകരുമ്പോള്‍ അരുതേ ചതഞ്ഞ വേദാന്തം… ഓരോ മനുജനുമോരോ ദിനമുണ്ടാറടി മണ്ണിനു ജന്മികള്‍ നാം!! എന്തിനു ജന്മം എന്തിനു ജീവിതം എന്തിനു നാം വ്യഥാ… അരങ്ങൊഴിഞ്ഞു പോകാന്‍ വെറുതെ നാടകമാടുന്നു! ഇന്നലെ നമ്മള്‍ കണ്ടവരില്‍ ചിലര്‍ എങ്ങോ മറയുന്നു… കാലം കാട്ടും ജാലമതില്‍ നാം മണ്ണായ് മാറുന്നൂ… ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ, സുഹൃത്തേ ആശ്വസിക്കുക നാം! ഈ ലോക ഗോളത്തില്‍ വീണ്ടും പുലരികളുണരുമ്പോള്‍, ആരാര് നമ്മില്‍ കാണാന്‍ എല്ലാമൊരു വിധി വിളയാട്ടം; ഈ ലോക ഗോളത്തില്‍ വീണ്ടും പുലരികളുണരുമ്പോള്‍,…

Read More Read More

കഥ കേൾക്കേണ്ട കുഞ്ഞേ

കഥ കേൾക്കേണ്ട കുഞ്ഞേ

കവി മുരുകൻ കാട്ടാക്കട നിലേശ്വരത്തിനടുത്ത് ചായ്യോത്ത് ഗവണ്മെന്റ് സ്കൂളിൽ വന്നപ്പോൾ ചൊല്ലിയ കവിതകളിൽ ഒന്ന്. ആരാധ്യയും അദ്വൈതയും അവിടെ സ്കൂൾ പഠനം ആരംഭിച്ച സമയമായിരുന്നു അത്. #കവിത, കഥ കേൾക്കേണ്ട കുഞ്ഞേ കുട്ടി: “അപ്പുറം വീട്ടിലെ അപ്പൂപ്പനിന്നലെ കാക്കേടേം പൂച്ചേടേം കഥ പറഞ്ഞു തത്തമ്മപെണ്ണിന്റെ, താറാക്കോഴീടെ, തക്കിടി മുണ്ടന്റെ കഥ പറഞ്ഞു… മുത്തങ്ങൾ തന്നെന്നെ മാറോടു ചേർത്തു കൊണ്ടൊത്തിരി നേരം കഥ പറഞ്ഞു. തൂക്കണാം കുരുവീടെ കഥ കേൾക്കുവാനമ്മേ പോകയാണിന്നു ഞാൻ അക്കരയ്ക്ക്…” അമ്മ: “തൂക്കണാം കുരുവീടെ കഥ കേൾക്കുവാൻ മോളേ ഞാനിന്നു പോരുന്നു നിന്റെയൊപ്പം… ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന ഒറ്റക്കഥയും കഥകളല്ല!! ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന ഒറ്റക്കഥയും കഥകളല്ല!! ഒറ്റക്കു പോയി കഥകൾ നീ കേൾക്കേണ്ട ഒക്കത്തു കേറി മറിഞ്ഞിടേണ്ട അപ്പൂപ്പനും മോളും നല്ലവരെങ്കിലും…

Read More Read More