മലയാളനാട്ടിലൂടെ
ഒരു കവിത. കവി ആരെന്നോ, കവിതയുടെ പേരെന്തെന്നോ അറിയില്ല. മലയാളനാട്ടിന്റെ ചരിത്രത്തിലേക്കുള്ള നല്ലൊരു തിരിഞ്ഞു നോട്ടമാവുന്നു ഈ കവിത. പത്തിരിയും പിന്നെ പേറുമായി പട്ടാണി പെണ്ണുങ്ങൾ പാർത്ത കാലം കടല കൊറിച്ചും കിടപ്പറ പങ്കിട്ടും നസ്രാണിപിള്ളേരു വാണ കാലം പാട്ടം കൊടുത്തും പണം കൊടുത്തും ചിലർ പാട്ടിലാക്കാൻ പുറപ്പെട്ട കാലം നായരിറങ്ങുമ്പോൾ നമ്പൂരി ചൂട്ടുമായ് അച്ചിക്കു സംബന്ധം ചെയ്ത കാലം കാത്തിരിപ്പ് മടുത്തു അന്തർജനം ചെറുമനെ കൂട്ടു വിളിച്ചകാലം പാടെ മറന്നുനാം നാടിന്റെ മക്കളെ പാടെ തുരത്തി ആ കാടുകേറ്റി വേടനും അരയനും പണ്ടാരവും ഉള്ളു വലിഞ്ഞു തൻ പേടകത്തിൽ നാട്ടു മുതലോനെ കാടുകേറ്റി വെട്ടിപിടിച്ചു ഈ പുണ്യഭൂമി ആദിവാസി എന്നാ നാമമോതി ആദ്യത്തെ വാസിയെ കാടുകേറ്റി പിന്നെ പറങ്കികൾ പിന്നാലെ വന്നവർ…