Browsed by
Month: September 2017

Nikon D3400 Camera

Nikon D3400 Camera

നിക്കോൺ D3400 ഒരു 24.2 മെഗാപിക്സൽ ഡിഎക്സ് ഫോർമാറ്റാണ് ക്യാമറയാണ്. 2016 ഓഗസ്റ്റ് 17 നാണ് നിക്കോൺ എഫ്-മൗണ്ട് തരത്തിൽ പെട്ട ഈ ക്യാമറ ഔദ്യോഗികമായി പുറത്തിറക്കിയത്. ചിത്രം പകർത്തൽ രംഗത്തേക്കു വരുന്ന തുടക്കക്കാർക്കും അനുഭവപരിചയമുള്ള ഡി. എസ്. എൽ. ആർ. ഉപയോക്താക്കൾക്കും ഒരു നല്ല തുടക്കത്തിനുള്ള ക്യാമറയായിട്ടാണിത് വിപണിയിൽ ഇറങ്ങിയത്. ഇതു പുറത്തുവന്നത് ആദ് പതിപ്പ് ആയിരുന്ന നിക്കോൺ D3300 എന്ന ക്യാമറയുടെ പുതുക്കൽ പതിപ്പായിട്ടാണ്. നിക്കോൺ D3400 ക്യാമറ കറുപ്പു നിറത്തിലും ചുവന്ന നിറത്തിലും ലഭ്യമാണ്. നിക്കോൺ ക്യാമറയുടെ രൂപം അതുപോലെ ക്യാമറ ലെൻസ് കിറ്റ് കോമ്പിനേഷനുകൾ എന്നിവ ഓരോ രാജ്യങ്ങലിലേക്കും വെവ്വേറെ ലഭ്യമാണ്. മിക്ക രാജ്യങ്ങളിലും D3400 ഒരു AF-P 18-55mm കിറ്റ് ലെൻസിലൂടെയും ലഭ്യമാകും, അതിൽ വിർസൺ…

Read More Read More

മഴ

മഴ

കവിത കേൾക്കുക: എന്തോ… മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി… ഏറെ സ്വകാര്യമായി… സന്ധ്യ തൊട്ടേ വന്നു നില്‍കുകയാണവള്‍ എന്‍റെ ജനാല തന്‍ അരികില്‍… ഇളം കുങ്കുമ കാറ്റിന്റെ ചിറകില്‍… എന്തോ… മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി… ഏറെ സ്വകാര്യമായി… പണ്ട്‌ തൊട്ടേ എന്നോട് ഇഷ്ടമാണ് എന്നാവാം, പാട്ടില്‍ പ്രിയമെന്നുമാവാം എന്നോ പഠിച്ചു മറന്ന രാഗങ്ങളെ പിന്നെയും ഓര്‍മിക്കയാവാം… ആര്‍ദ്ര മൗനവും വാചാലമാവാം… മുകില്‍ മുല്ല പൂക്കുന്ന മാനത്തെ കുടിലിന്റെ തളിര്‍ വാതില്‍ ചാരി വരുമ്പോള്‍ മറ്റാരും കണ്ടില്ലെന്നാവാം, എനിക്കവള്‍ ഇഷ്ടം തരാന്‍ വന്നതാവാം പ്രിയപെട്ടവള്‍ എന്‍ ജീവനാകാം… എന്തോ… മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി… ഏറെ സ്വകാര്യമായി…. ഞാന്‍ തന്നെ മോഹിച്ചു വാഴുന്നോരീ മണ്ണില്‍ താനേ ലയിക്കുവാനാകാം എന്‍ മാറില്‍ കൈ ചേര്‍ത്തു,…

Read More Read More

കൃഷ്ണാ നീയെന്നെ അറിയില്ല

കൃഷ്ണാ നീയെന്നെ അറിയില്ല

കവിത കേൾക്കുക: ഇവിടെയമ്പാടിതന്‍ ഒരു കോണിലരിയ മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം കൃഷ്ണാ നീയെന്നെയറിയില്ല ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം കൃഷ്ണാ നീയെന്നെയറിയില്ല ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന കാൽത്തളകള്‍ കള ശിജ്ഞിതം പെയ്കെ അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍ അനുരാഗമഞ്ചനം ചാര്‍ത്തി ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍ ഒരു നാളുമെത്തിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല ചപലകാളിന്ദി തന്‍ കുളിരലകളില്‍ പാതി മുഴുകി നാണിച്ചു മിഴി കൂമ്പി വിറ പൂണ്ട കൈ നീട്ടി നിന്നോട് ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍ നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍ അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു പാല്‍ ഒഴുകി മറിയുന്നതോര്‍ക്കാതെ വിടുവേല തീര്‍ക്കാതെ ഉടുചേല കിഴിവതും മുടിയഴിവതും കണ്ടിടാതെ…

Read More Read More

ഹെഡ്മാസ്റ്ററും ശിഷ്യനും

ഹെഡ്മാസ്റ്ററും ശിഷ്യനും

കവിത കേൾക്കുക: വാതില്ക്കലാരോ കിണ്ണം താഴെവച്ച് അതാരെന്നു ചോദിച്ചു വാ നീ ചോറ് പിന്നെയാം അലമേലു… വാതില്ക്കലാരോ കിണ്ണം താഴെവച്ച് അതാരെന്നു ചോദിച്ചു വാ നീ, ചോറ് പിന്നെയാം അലമേലു… ആരിതു സാക്ഷാല്‍ കല്ലൂക്കാരനോ കൊള്ളാം നീകണ്ടോരുവാന്‍ വയ്യാത്തപോല്‍ വെളുത്തു തടിച്ചല്ലോ കോളേജും കഴിഞ്ഞു നീ ലണ്ടനില്‍ പഠിക്കാന്‍ പോന്നാള്‍ ഏറെത്തിടുക്കത്തില്‍ വന്നു കണ്ടതാണെന്നെ സന്തോഷം!! പഠിച്ചുനീ എഞ്ചിനീയറായ് അല്ലേ എന്തോവാം പെന്‍ഷന്‍ പറ്റിഞാനേവം കിടപ്പിലായ്‌ പണ്ടെപ്പോല്‍ നില്‍ക്കെണ്ടാ നീ ഇരിക്കൂ വയ്യാ വാതംകൊണ്ടേറ്റം തളര്‍ന്നു ഞാന്‍ ഇപ്പോള്‍ നീ കാണുംവിധം… എന്മകള്‍ അലമെലുവാണ് ചോര്‍കുഴച്ചെന്നെ അമ്മപോലൂട്ടുന്നത് ശൈശവം രണ്ടാമതും ഉണ്ടിവള്‍ ആണ്മക്കളോ ബോംബെയില്‍ മദ്രാസിലും പണ്ടും ഈ പട്ടന്മാര്‍ക്ക് പരദേശമേ ദേശം… മെല്ലെ നീയൂട്ടൂ മെല്ലെ മകളെ ഇടക്ക് ഞാന്‍ ചൊല്ലട്ടെ…

Read More Read More

നന്ദി, തിരുവോണമേ നന്ദി

നന്ദി, തിരുവോണമേ നന്ദി

കവിത കേൾക്കുക: നന്ദി, തിരുവോണമേ നന്ദി, നീ വന്നുവല്ലേ? അടിമണ്ണിടിഞ്ഞു കടയിളകി- ച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍ ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ? നന്ദി, തിരുവോണമേ നന്ദി. ആട്ടം കഴിഞ്ഞു കളിയരങ്ങത്തു തനിച്ചു വെറുക്കനെ- പ്പടുതിരി കത്തിക്കരിഞ്ഞുമണത്ത കളിവിളക്കിന്‍ ചിരി ഇപ്പൊളോര്‍ക്കുന്നുവോ? ഇനിയൊരു കളിക്കിതു കൊളുത്തേണ്ട- യെന്നോര്‍ത്തിരിക്കെ, നീ വന്നുവല്ലേ? നന്ദി, തിരുവോണമേ നന്ദി. കുന്നിന്‍ കണിക്കൊന്ന പൂത്ത കൊടുംചൂടില്‍ പാല്ക്കുടം കൊണ്ടുപോം പക്ഷിയുടെ തേങ്ങല്‍ അന്തിമങ്ങൂഴത്തിലലിയവേ, അരുവിതന്‍ കണ്ഠം കരിഞ്ഞുണങ്ങിക്കീറി ദൂരതീരങ്ങള്‍ വെറും മോഹമെ- ന്നിടറുന്ന മൂവന്തിമൂര്‍ച്ഛിക്കവേ, ഇലകള്‍ കൊഴിഞ്ഞു കുനുചില്ലകളുണങ്ങി തൊലിവീണ്ടു തടികാഞ്ഞു വേരുകള്‍ തുരുമ്പിച്ചു കത്തുന്ന വിണ്ണിനെച്ചൂണ്ടി- ജ്ജരഠന്‍ കടമ്പ്, തന്‍പൂക്കാല- നോവുകളിറുത്തെറി, ഞ്ഞെത്തുമൊരു വേണു തേങ്ങുന്ന കാറ്റിന്റെ കൈകളില്‍ ചാഞ്ഞുറങ്ങാന്‍ കാത്തു കാതോര്‍ത്തുനിന്നതോര്‍ക്കുന്നുവോ? പോയ തിരുവോണഘനമൗനമോര്‍ക്കുന്നുവോ? ചെറിയൊരു വെളിച്ചം പിടഞ്ഞുകെട്ടാല്‍,…

Read More Read More

അദ്ധ്യാപകദിനം

അദ്ധ്യാപകദിനം

പരിചയപ്പെടാനിടയായ ഗുരുഭൂതർക്കു പ്രണാമം… ഒത്തിരിപ്പേരുണ്ട്… എഴുതാൻ പഠിപ്പിച്ചവർ; പറയാൻ പഠിപ്പിച്ചവർ; ചിന്തിക്കാൻ പഠിപ്പിച്ചർ; പഠിക്കാൻ പഠിപ്പിച്ചവർ; ചിരിക്കാൻ പഠിപ്പിച്ചവർ… പ്രണയിക്കാൻ, ജീവിക്കാൻ, പ്രകൃതിയിലേക്ക് നോക്കാൻ പഠിപ്പിച്ചവർ… ഒട്ടേറെപ്പേർ… അതുപോലെ തന്നെ മഹത്തരമാണ് ഗൂഗിൾ എന്ന സേർച്ച് എഞ്ചിൻ, വിക്കിപീഡിയ എന്ന അറിവിന്റെ പുസ്തകം, കൂട്ടായ്മകൾ, കൂടിച്ചേരലുകൾ… എല്ലാവരേയും ഓർക്കുന്നു – പ്രണമിക്കുന്നു – നിങ്ങളില്ലെങ്കിൽ എന്നിലെ ഞാനില്ലെന്ന തിരിച്ചറിവ് എന്നുമുണ്ട്.. അഭിവാദ്യങ്ങൾ…!! 😻😻 🙏 🌷🌷 അല്പം വിവരണം അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അദ്ധ്യാപകദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് “ലോക അദ്ധ്യാപകദിനമായി” യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികളിൽ അവരുടെ രാജ്യങ്ങളിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു. 1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ…

Read More Read More

ആദ്യാക്ഷരങ്ങളിൽ വിരിയുന്ന ആൾരൂപങ്ങൾ

ആദ്യാക്ഷരങ്ങളിൽ വിരിയുന്ന ആൾരൂപങ്ങൾ

ആദ്യാക്ഷരങ്ങളിൽ വിരിയുന്ന ആൾരൂപങ്ങൾ ആമിയെ സ്കൂളിൽ നിന്നും സ്വന്തം പേരുതന്നെ നോട്ബുക്കിൽ എഴുതിപ്പഠിപ്പിക്കാൻ തുടങ്ങിയെന്നു തോന്നുന്നു…. ഇന്നലെ രാത്രിയിൽ അവൾ പേരിന്റെ സ്പെലിങ് എങ്ങനെയാണെന്നു ചോദികുകയുണ്ടായി. ഇംഗ്ലീഷ് അക്ഷരമാലകൾ ഒരു വർഷം മുമ്പേതന്നെ പ്ലേയിങ് സ്കൂളിൽ നിന്നും പഠിച്ചിരുന്നെങ്കിലും, ഈ അക്ഷരമാല ഉപയോഗിച്ച് പേരുകൾ എഴുതാനാവും എന്നൊന്നും അവൾ അറിയില്ലായിരുന്നു. കുഞ്ഞായതിനാൽ ഞാനതു പഠിപ്പിക്കുവാൻ മെനക്കെട്ടുമില്ല. പക്ഷേ, ഇന്നലെ അവൾ അവളുടെ പേരിന്റെ സ്പെലിങ് ആദ്യമായി പറഞ്ഞപ്പോൾ തോന്നി സ്കൂളീൽ നിന്നും ഈ കലാപരിപാടി തുടങ്ങിയിട്ടുണ്ട് എന്ന്… തുടർന്ന് അവൾ എന്നോടും പേരിന്റെ സ്പെലിങ് ചോദിക്കുകയുണ്ടായി… അങ്ങനെ ആദ്യമായി അവളുടെ കുഞ്ഞറിവുകൾ വെച്ച് സ്വന്തമായി എഴുതിയ അവളുടെ പേരും, കേട്ടെഴുതിയ ഞങ്ങളുടെ പേരുകളും… #ആത്മികായനം തുടരുന്നു.. അവളുടെ കുഞ്ഞറിവുകൾക്ക് ചെറിയ തോതിൽ വികസനം…

Read More Read More