Browsed by
Month: June 2015

സൂര്യകാലടി മനയിലേക്ക്

സൂര്യകാലടി മനയിലേക്ക്

ഐതിഹ്യപ്പെരുമ ഏറിയ പുരാണപ്രസിദ്ധമായ മനയാണ് തേക്കിൽ തീർത്ത നാലുകെട്ടോടുകൂടിയ സൂര്യകാലടി മന. പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചതിനുശേഷം, അന്യദേശങ്ങളില്‍ നിന്ന് ബ്രാഹ്മണരെ കൊണ്ടുവന്ന് തന്ത്രം, മന്ത്രം, വൈദ്യം, വൈദികം തുടങ്ങിയ ചുമതലകള്‍ നല്‍കി ആചാരവ്യവസ്ഥകള്‍ ചെയ്ത് 64 ഗ്രാമങ്ങളിലായി താമസിപ്പിച്ചു പോന്നിരുന്നു. ഇളംകുളം കുഞ്ഞൻപിള്ള പറഞ്ഞപ്രകാരത്തിൽ ചേര-പാണ്ഡ്യയുദ്ധങ്ങൾ നടന്നിരുന്ന കാലത്ത് ആണുങ്ങളൊക്കെ യുദ്ധത്തിനായി പോവുമ്പോൾ ക്ഷേത്രങ്ങൾ അന്യാധീനപ്പെട്ടു പോവാതിരിക്കാനായി അന്യദേശത്തുനിന്നും ആളുകളെ വരുത്തി ക്ഷേത്രപരിപാലനം അവരെ ഏൽപ്പിക്കുകയായിരുന്നു. ആ ബ്രാഹ്മണരില്‍, മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ 6 കുടുംബങ്ങളില്‍ ഒന്നാണ് ‘കാലടിമന’. മലപ്പുറത്തെ പൊന്നാനി താലൂക്കിലായിരുന്നു ആദ്യകാലത്ത് കാലടിമന. പിന്നീടിവർ സകുടുംബം മീനച്ചിലാറ്റിന്റെ തീരത്തേക്ക് താമസം മാറ്റുകയായിരുന്നു. ഇപ്പോഴത്തെ മന പണികഴിപ്പിച്ചത് പിന്നീട് സ്വാതി തിരുനാള്‍ മഹാരാജാവാണ്. ഒരിക്കൽ കാലടി ഇല്ലത്തെ ഭട്ടതിരിയും…

Read More Read More