Browsed by
Month: April 2015

വായനയുടെ ലോകം!

വായനയുടെ ലോകം!

വായനയുടെ ലോകം! വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഒരുകൂട്ടം ആൾക്കാർ #BookBucketChallenge എന്ന പേരിൽ ഫെയ്സ്ബുക്കിലും ഗൂഗിൾ പ്ലസ്സിലുമായി ഷെയർ ചെയ്ത പുസ്തകങ്ങളുടെ ലിസ്റ്റാണിത്. വായനയെ ഗൗരവമായി കാണുന്നവർക്കും, അതുപോലെ വായിച്ചു തുടങ്ങുന്നവർക്കും ഇത് തീർച്ചയായും ഉപകരിക്കുമെന്നു കരുതുന്നു. എഴുത്ത് നന്നാവാൻ, അതിനു ശക്തിയും ഓജസ്സും ലഭിക്കാൻ ശുദ്ധമായ വായന കൂടിയേ തീരൂ. നല്ലപുസ്തകങ്ങൾ തെരഞ്ഞെടുക്കുക എന്നത് പ്രയാസകരമാണ്. ഇവിടെ, ഈ ലിസ്റ്റ് നല്ല പുസ്തകങ്ങളെ നമുക്കു കണ്ടെത്താനുപകരിക്കും എന്നു കരുതുന്നു. അതാത് ടൈം-ലൈനിൽ നിന്നും ഇവ താഴ്ന്നു പോയാൽ പൊക്കിയെടുക്കുക പ്രയാസകരമാവും- അതിനാൽ ഇവിടെ ക്രോഡീകരിക്കുന്നു. Bobby Bal: ചുക്കും ഗെക്കും – അർക്കാദി ഗൈദാർ അമ്മ – മാക്സിം ഗോർകി രണ്ടാമൂഴം – എം ടി സൂര്യവംശം – മേതിൽ വാടകയ്ക്ക്…

Read More Read More

അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ

അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ

ചിത്രം മാതൃഭൂമിയിൽ നിന്നും ഭാഷാപഠനത്തിൽ ശ്രവണപരീക്ഷണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഭാഷ കുട്ടികൾ കേട്ടാണു പഠിക്കുന്നത്. വിവിധ ഭാഷകൾ കേൾക്കാനുള്ള അവസരമാണു കുഞ്ഞുങ്ങൾക്ക് വേണ്ടത്. ഗൃഹാന്തരീക്ഷത്തെ ചുറ്റിപ്പറ്റി സംസാരിക്കുക, കഥകൾ പറയുക പാട്ടുപാടി കേൾപ്പിക്കുക തുടങ്ങി ഒട്ടനവധികാര്യങ്ങൾ കുട്ടികളുടെ ശ്രവണശേഷിയെ മൂർച്ചകൂട്ടുവാൻ സഹായിക്കും. രസഹരമായ കവിതകളാവുമ്പോൾ പരിസരം മറന്നവർ ഇരുന്നു പോകുന്നതു കണ്ടിട്ടുണ്ട്. ശ്രവണപരീക്ഷണത്തിനു കഥാകവിതകളാണു കൂടുതൽ നല്ലതെന്നു തോന്നിയിട്ടുണ്ട്. കവിതയെ അടിസ്ഥാനമാക്കി ചെറു ചോദ്യങ്ങൾ ചോദിച്ചാൽ കവിത കേട്ട് അതെത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട് എന്നു നമുക്ക് അറിയാൻ സാധിക്കും, മാത്രമല്ല കുട്ടികൾക്ക് കവിതയോട് താല്പര്യം കൂടുകയും ചെയ്യും. കവിതയിലെ ശബ്ദം, താളം, പ്രാസം ഒക്കെ അവരറിയാതെ തന്നെ മനസ്സിൽ പതിയുന്നു. പിന്നീട് ആ കവിതയുടെ മ്യൂസിക് കേൾക്കുമ്പോൾ തന്നെ അവരതു ചൊല്ലുന്നതു കാണാം!! ആമി…

Read More Read More