Browsed by
Month: March 2015

എന്നും എപ്പോഴും

എന്നും എപ്പോഴും

എന്നും എപ്പോഴും എന്ന മോഹൻലാൽ-മഞ്ജുവാര്യർ സിനിമ കണ്ടു. ആദ്യപകുതി ഭൂരിഭാഗവും ലുല്ലുമാളിന്റെ പരസ്യത്തിനും ഇടയ്ക്ക് കൊചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ജയ് വിളിക്കാനും പോയി! പഴയ കാല ലാൽ സിനിമകളിൽ നിന്നും കടംകൊണ്ട ഡയലോഗുകൾ അതേപടി അനുകരിച്ച് ബാലിശമായി തമാശിക്കാൻ ശ്രമിച്ചു ഈ സിനിമ! ഗ്രിഗറിയുമൊത്തുള്ള ചെറു നർമ്മങ്ങൾ ഒക്കെ രസകരമായിരുന്നു – അക്കരകാഴ്ചകൾ എന്ന ടെലിവിഷൻ സീരിയലിൽ കണ്ട അതേ മാനറിസങ്ങൾ തന്നെ. “ഭഗവത്ഗീതയിലപ്പം മൊത്തം വയലൻസാണല്ലേ അണ്ണാ” എന്നൊക്കെയുള്ള ചോദ്യം ആ സന്ദർഭത്തിൽ നല്ല ചിരിക്കു വക നൽകിയിരുന്നു. കൂടെ മറ്റൊരു പയ്യൻസും (മാസ്റ്റര്‍ മിനോണ്‍) നന്നായി ചിരിപ്പിച്ചു.  ലാലുമൊത്തുള്ള ഒരു കെമിസ്ട്രി ഏറെ രസകരമായിരുന്നു. മഞ്ജു വാര്യരുടെ കിടിലൻ ഡാൻസുണ്ട്… മോഹൻലാലിന് ഇഷ്ടമായില്ലെങ്കിലും എനിക്കിഷ്ടമായി. ലാലിന്റേയും മഞ്ജൂന്റേയും അഭിനയം കണ്ട് സത്യനന്തിക്കാട്…

Read More Read More