Browsed by
Month: October 2014

അക്ഷരങ്ങളുടെ കൂട്ടുകാരൻ!

അക്ഷരങ്ങളുടെ കൂട്ടുകാരൻ!

മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം ഏഷ്യാനെറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം ചെറുപ്പത്തിന്റെ ചടുലതയെ മലയാള ഭാഷാ സാങ്കേതിക മേഖലയിലേക്ക് തിരിച്ചുവിട്ട ചെറുപ്പക്കാരനായിരുന്നു രാഹുൽ വിജയ്. ഏഷ്യാനെറ്റ് ന്യൂസ് സോഷ്യൽ മീഡിയാ കോ-ഓർഡിനേറ്റർ എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു വയനാടു സ്വദേശിയായ രാഹുൽ. കൗമുദി പത്രവുമായി ബന്ധപ്പെട്ട് മലയാളം കമ്പ്യൂട്ടിങ്ങ് മേഖലയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ചുവടുവെയ്പ്പുകൾക്ക് രാഹുൽ നിമിത്തമായി തീർന്നിട്ടുണ്ട്. മലയാളഭാഷാ കമ്പ്യൂട്ടിങ്ങിൽ ഇനിയുമേറെ സംഭാവനകൾ ചെയ്യാൻ കഴിയുമായിരുന്ന യുവാവായിരുന്നു രാഹുൽ വിജയ്.  പക്ഷേ, ആ ലളിത ജീവിതത്തിനു മരണം അപ്രതീക്ഷിതമായി തിരശ്ശീല ഇടുകയായിരുന്നു. ഒക്ടോബർ 18, ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടടുത്ത് അവൻ ജീവിതത്തോട് വിട പറയാൻ തുനിയുമ്പോൾ വാട്സാപ്പിൽ അവന്റെ അടുത്ത മെസേജിനായി കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. അന്നു രാവിലെ 9:18 ന് അവസാന മെസേജും…

Read More Read More

ചരിത്രം മണലെടുത്ത തലക്കാട്

ചരിത്രം മണലെടുത്ത തലക്കാട്

പഞ്ചലിംഗദർശനത്തിനു പേരുകേട്ട നാടാണ് കർണാടകയിലെ തലക്കാട്. കാവേരി നദിയോടു ചേർന്ന് ഭൂതകാലത്തിലെന്നോ പ്രൗഡിയോടെ വരമരുളിയ ഒരു കൂട്ടം ദൈവങ്ങളുടെ നാട്. അജ്ഞാതമായ ഏതോ കാരണത്താൽ മണൽ വന്നു മൂടി മണ്ണിനടിയിലേക്ക് ആഴ്ന്നുപോയ നിരവധി അമ്പലങ്ങൾ!

നവാബ് രാജേന്ദ്രൻ

നവാബ് രാജേന്ദ്രൻ

ചിലർക്കെങ്കിലും ശല്യക്കാരനായിരുന്നു നവാബ് രാജേന്ദ്രൻ എന്ന പച്ച മനുഷ്യൻ! നീതി നിഷേധിക്കപ്പെടുന്നതിനെതിരെ നിയമപോരാട്ടങ്ങള്‍ നടത്തി ഒടുവിൽ ഒരു ഹോട്ടൽ മുറിയിൽ എല്ലാം ഉപേക്ഷിച്ചിട്ട് യാത്രയായ ദിവസത്തിനിന്ന് പതിനൊന്നു വർഷ പഴക്കം! രാഷ്ട്രീയ വരേണ്യതയെ അങ്ങേയറ്റം