Browsed by
Month: September 2014

ഒരു വയസ്സിന്റെ കൗതുകം

ഒരു വയസ്സിന്റെ കൗതുകം

ആമി ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് ഒരു പ്രധാനപ്പെട്ട സ്റ്റേജിലൂടെ ആണെന്നു തോന്നുന്നു. വാക്കുകൾ മനസ്സിലുണ്ടായിട്ടും അത് കൃത്യമായി പ്രകടിപ്പിക്കാനാവത്തതിന്റെ സങ്കടം പലപ്പോഴും കരച്ചിലായി വരുന്നു; അവൾ ഉദ്ദേശിച്ച കാര്യം നമ്മൾ മനസ്സിലാക്കിയെന്നറിയുമ്പോൾ ഒരു കുഞ്ഞു പൂപ്പുഞ്ചിരി ചുണ്ടിൽ വിരിയും!

മഴ നൂലുകൾക്കിടയിലൂടെ മാടായിപ്പാറയിലേക്ക്!

മഴ നൂലുകൾക്കിടയിലൂടെ മാടായിപ്പാറയിലേക്ക്!

മനോഹരമാണു മാടായിപ്പാറ. മഴക്കാലത്ത് അതിന്റെ സൗന്ദര്യത്തിന് ചാരുത ഏറെയാണു താനും. 45° ചെരിവിലായി മഴനൂലുകൾ പെയ്തിറങ്ങുന്നത് മനസ്സിലേക്കാണ്. സൗഹൃദത്തിന്റെ ചിരപരിചിത മുഖങ്ങൾക്കൊപ്പം പ്രകൃതിയ ആരാധിക്കുന്ന; അതിന്റെ ആത്മാവിനെ സ്വന്തം ആത്മാവിനോട് ചേർത്തു പിടിച്ച പ്രകൃതിസ്നേഹികൾ കൂടിയായപ്പോൾ അവിസ്മരണീയമാവുകയായിരുന്നു ആ രണ്ടു ദിവസങ്ങൾ!