Browsed by
Month: October 2012

തമിഴ് നാടിന്റെ ഹൃദയം തൊട്ടറിഞ്ഞ്…

തമിഴ് നാടിന്റെ ഹൃദയം തൊട്ടറിഞ്ഞ്…

തമിഴന്റെ അദ്ധ്വാനശീലവും കൃഷിയോടുള്ള അവന്റെ അഭിവാഞ്ഛയും കണ്ടറിഞ്ഞ ഒരു യാത്രയായിരുന്നു ഇക്കഴിഞ്ഞ സേലം യാത്ര. നാട്ടിൽ പണിക്കായി തെണ്ടിത്തിരിഞ്ഞു വരുന്ന വൃത്തിഹീനരായ തമിഴരെ കണ്ടുശീലിച്ച കണ്ണുകൾക്ക് ഇവരെ സ്വീകരിക്കാൻ ആദ്യമൊരല്പം മടിയായിരുന്നു. പക്ഷേ, സങ്കല്പങ്ങളെ കാറ്റിൽ പറത്തി അവരുടെ സ്നേഹവും വാത്സല്യവും ഏറെ അനുഭവിച്ചുകൊണ്ടായിരുന്നു ഞങ്ങളുടെ മടക്കം. വിവാഹശേഷം ഇതുവരെ പോയ യാത്രകളിൽ മഞ്ജു ഏറെ സന്തോഷിച്ച ഒരു യാത്രയായിരുന്നു ഇത്. ഓരോ യാത്രകഴിഞ്ഞെത്തുമ്പോഴും ഉണ്ടാവുന്ന മടുപ്പോ ക്ഷീണമോ ഈ യാത്രാശേഷം ഉണ്ടായില്ല; മാത്രമല്ല നിറഞ്ഞ റിഫ്രഷ്മെന്റായിരുന്നു അതു ബാക്കിവെച്ചത്. യാത്രാ വിശേഷങ്ങളിലേക്കു പോകാം. പാച്ചൽ ഗ്രാമം തമിഴ്നാട്ടിലെ സേലം – നാമക്കൽ ജില്ലകളിലെ കൃഷിയിടങ്ങൾ വല്ലാതെ കൊതിപ്പിക്കുന്നവയാണ്. ആവശ്യത്തിനു വെള്ളം കിട്ടാതെ കഷ്ടപ്പെടുന്ന അവരുടെ വയലേലകൾ കണ്ടാൽ നമ്മൾ നോക്കി നിന്നുപോകും!…

Read More Read More

പൊന്നു വിളയിക്കുന്നവർ!

പൊന്നു വിളയിക്കുന്നവർ!

തമിഴ്നാട്ടിലെ സേലം – നാമക്കൽ ജില്ലകളിലെ കൃഷിയിടങ്ങൾ വല്ലാതെ കൊതിപ്പിക്കുന്നവയാണ്. ആവശ്യത്തിനു വെള്ളം കിട്ടാതെ കഷ്ടപ്പെടുന്ന അവരുടെ വയലേലകൾ കണ്ടാൽ നോക്കി നിന്നുപോകും. കണ്ണെത്താത്ത ആഴത്തിലുള്ള കിണറുകൾ ഇടയ്ക്കൊക്കെ ഉണ്ടെങ്കിലും മഴയെ ആശ്രയിച്ചാണ് അവയിലെ വെള്ളത്തിന്റെ നിലനിൽപ്പും. മണ്ണു പൊന്നാക്കി മാറ്റുന്ന ആ കർഷകർക്ക് കുടിക്കാൻ വരെ വെള്ളം വല്ലപ്പോഴും വന്നെത്തുന്ന കാവേരി ജലം തന്നെ. സർക്കാർ വക വണ്ടികളിൽ രാവിലെ പത്തുമണിയോടടുത്ത് ഗ്രാമകവലയിലേക്ക് ഒരു ലോറി വെള്ളം എത്തും. അതവിടെ ഉള്ള വലിയ ഒരു സംഭരണിയിലേക്ക് നിറച്ചുവെച്ച് വണ്ടി അടുത്ത ഗ്രാമം ലക്ഷ്യമാക്കി പോകും. നാട്ടുകാർ സംഭരണിയിലെ വെള്ളം കുടങ്ങളിലും കന്നാസുകളിലും നിറച്ച് വീട്ടിലെത്തിക്കും. കുളിക്കാനും അലക്കാനുമൊക്കെ ബോറടിച്ചുകിട്ടുന്ന വെള്ളത്തിന്റെ സപ്ലേയും ഉണ്ട്. അതിന് ഉപ്പുരസമാണ്. ഇത്രയും ജലക്ഷാമം ഉള്ള ആ…

Read More Read More

പാവപ്പെട്ടവന്റെ നിലവിളികൾ വിറ്റ് കാശാക്കുന്നവർ

പാവപ്പെട്ടവന്റെ നിലവിളികൾ വിറ്റ് കാശാക്കുന്നവർ

കെംഫോർട്ട് ശിവന്റെമ്പലം ബാംഗ്ലൂർ! പാവപ്പെട്ടവന്റെ നിലവിളികൾ വിറ്റ് കാശാക്കുന്നവർ!! ഇന്നലെ വൈകുന്നേരം കെംഫോർട്ടിൽ പോയി വന്നു… ഒരിക്കൽ പോയതായിരുന്നു. 5 വർഷം മുമ്പ്! അന്നവിടം ഇത്രമാത്രം വ്യാപാരവത്കരിച്ചിരുന്നില്ല. പകരം അമ്പലനടയിൽ നിന്നും ടോട്ടൽ മാളിലേക്ക് ഡയറക്റ്റ് ഒരു വഴി മാത്രമായിരുന്നു; അതിലൂടെ മാത്രമേ പുറത്തേക്കിറങ്ങാൻ വഴി ഉണ്ടായിരുന്നുള്ളു. ഇന്നാ വഴിയോ, അവിടേക്ക്  കയറേണ്ട പടികളോ ഒന്നും ഇല്ല. പകരം.മ്പലത്തിനകത്തേക്കും പുറത്തേക്കും ഉള്ള വഴികളിൽ നിറച്ചും ചാരിറ്റി എന്ന പേരിൽ ഭണ്ഡാരങ്ങളും പണം പിരിക്കാൻ ആൾക്കാരേയും വെച്ചിരിക്കുന്നു. അകത്തേക്ക് കയറാൻ 30 രൂപ… അതുകഴിഞ്ഞ് ഉള്ളിൽ കുറച്ച് ഫോട്ടോസ് വെച്ചിരിക്കുന്നത് കാണാൻ 20 രൂപ, ഓരോ മുക്കിലും മൂലയിലും (ഏകദേശം 25 ഓളം പേർ) കൈ ഇല്ലാത്ത കുഞ്ഞിന്റേയും കാലില്ലാത്ത കുഞ്ഞിന്റേയും ചിത്രങ്ങളും മറ്റും…

Read More Read More

സഹകരണ വെബ് ഹോസ്റ്റിങ്!

സഹകരണ വെബ് ഹോസ്റ്റിങ്!

ഇവിടെ മിക്കവർക്കും സ്വന്തം പേരിൽ ഡൊമൈൻ നെയിം ഉണ്ടാവും എന്നു കരുതുന്നു? പക്ഷേ, ഹോസ്റ്റിങ് സ്പേയ്‌സിന്റെ കാര്യത്തിലാണു പലര്‍ക്കും പ്രശ്നം. കാരണം ഇതല്പം ചെലവേറിയ കാര്യമാണ്‌ എന്നതുതന്നെ. അതിനായി അണ്‍ലിമിറ്റഡ് ഹോസ്റ്റിങ് സ്പേയ്സ് എടുത്തിട്ടുള്ള കൂട്ടുകാരെയോ മറ്റ് കമ്പനികളെയോ സമീപിക്കാറാണു പതിവ്. നമുക്ക് സഹകരണാടിസ്ഥാനത്തിൽ കുറച്ച് സ്ഥലം ഓൺലൈനിൽ വാങ്ങിച്ചാലോ? ആരെങ്കിലും തയ്യാറുണ്ടോ? മിക്ക ഹോസ്റ്റിങ് പ്രൊവൈഡേര്‍സും മള്‍ട്ടിഹോസ്റ്റിങ് എന്ന പരിപാടി സപ്പോര്‍ട്ട് ചെയ്തുവരുന്നുണ്ട്. പത്തുപേര്‍ ചേര്‍ന്ന് മൂന്നുവര്‍ഷത്തേക്ക് ഒരു ഹോസ്റ്റിങ് സ്പേയ്‌സ് വാങ്ങിച്ച് അവരവരുടെ വെബ്സൈറ്റ് അവിടെ ഹോസ്റ്റ് ചെയ്ത് ഷെയര്‍ ചെയ്തെടുക്കാവുന്നതാണ്‌. ഒരുവര്‍ഷത്തേക്ക് 6000 മുതല്‍  8000 വരെ മുടക്കുന്നതിനു പകരം പത്തുപേര്‍ ചേര്‍ന്നാല്‍ ഒരു 1൦0 രൂപയുടെ അടുത്തു നില്‍ക്കും. മാത്രമല്ല ഈ നൂറുരൂപയ്ക്ക് നമുക്ക് ഒന്നിലധികം സൈറ്റുകള്‍…

Read More Read More

പർട്ടിക്കാർക്കു പഠിക്കാൻ വീണ്ടും!

പർട്ടിക്കാർക്കു പഠിക്കാൻ വീണ്ടും!

കേരളത്തിലെ പാർട്ടിക്കാർ പ്രത്യേകിച്ച് ഇടതുപക്ഷം കണ്ടുപഠിക്കേണ്ട ഹർത്താൽ!! ഇത് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനായിരുന്നില്ല; ഒരു ജനതയുടെ നിലനിൽപ്പിന്റെ പ്രശ്നമായിരുന്നു! അവരുടെ വരും തലമുറയുടെ അരോഗ്യത്തിന്റെ പ്രശ്നമായിരുന്നു… വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാന്‍ ധാരണയായി. ഇതോടെ വിളപ്പില്‍ശാല പഞ്ചായത്തില്‍ രണ്ട് ദിവസമായി നടന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. അതേസമയം സര്‍ക്കാര്‍ നടപടി പൂരോഗമിക്കുന്നതിന് അനുസരിച്ച് മാത്രമാവും നിരാഹാര സമരത്തില്‍ നിന്ന് സംയുക്ത സമരസമിതി പിന്‍മാറുക. ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ക്കൊടുവിലാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് പൂട്ടാന്‍ തീരുമാനിച്ചത്.മാതൃഭൂമി വാർത്തയിലേക്ക്…

വനിത – വനിതകളുടെ വഴികാട്ടി!!

വനിത – വനിതകളുടെ വഴികാട്ടി!!

വനിത – വനിതകളുടെ വഴികാട്ടിയെന്നു പരസ്യത്തിൽ പറയുന്നു! പക്ഷേ, ഇവർ കാണിച്ചുകൊടുക്കുന്ന വഴി എങ്ങോട്ട് എന്നത് ശ്രദ്ധേയമാണ്. ഇന്നലെ ആദ്യമായൊരു വനിത വാങ്ങിച്ചതിന്റെ ചൊരുക്ക് എത്രതന്നെയായാലും തീരുന്നില്ല. ഇന്നലെ ഓഫീസിൽ നിന്നും വീട്ടിലേക്കു പോകും വഴി മഞ്ജു വിളിച്ചിട്ട് ഒരു വനിത വാങ്ങിക്കുമോ എന്നു ചോദിച്ചു. ജോലി തപ്പി മടുത്ത മഞ്ജു വീട്ടിലിരുന്ന് ഒരുവിധം മുഷിഞ്ഞതുകൊണ്ടാവും എന്തെങ്കിലും വായിക്കാമല്ലോ എന്നു കരുതി വനിത വാങ്ങിക്കാൻ പറഞ്ഞത്. എവിടെയോ കെട്ടിപ്പൂട്ടിവെച്ച സഞ്ജയകൃതികൾ മുഴുവൻ ഉണ്ട് വീട്ടിൽ, പോയിട്ട് എടുത്തുകൊടുക്കാം എന്നൊക്കെ കരുതി നടക്കുമ്പോൾ വഴിവക്കിൽ തന്നെ നിറയെ മലയാളം വാരികകളും മറ്റും വിൽക്കുന്ന ഒരു സ്ത്രീയെ കണ്ടു. വനിതയും ഉണ്ട് അക്കൂട്ടത്തിൽ. ഏതായലും ഒന്നു വാങ്ങിക്കാൻ തന്നെ തീരുമാനിച്ചു. 20 രൂപ. വീട്ടിലെത്തി അതൊന്നു…

Read More Read More

മാലിന്യമുക്ത കേരളം

മാലിന്യമുക്ത കേരളം

നിന്റെ അഴുകിയ ഭക്ഷണം , നിന്റെ മക്കളുടെ വിസര്‍ജ്യം പേറുന്ന പൊതികെട്ടുകള്‍, നിന്റെ ഉച്ചിഷ്ട്ടങ്ങള്‍, നിന്റെ കഫം നിറച്ച കോളാമ്പികള്‍, നിന്റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍ , നിന്റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷ്ണങ്ങള്‍… ഇതെല്ലം വലിച്ചെറിയേണ്ടത് എന്റെ സന്തതികളുടെ മുകളിലല്ല, നിന്റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം, അതിനു കഴിയുന്നില്ലെങ്കില്‍ നീ തന്നെ തിന്നുതീര്‍ക്കണം പന്നിയെപ്പോലെ. സിവിക് ചന്ദ്രന്‍ ഈ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ മാലിന്യ മുക്തകേരളം യാഥാര്‍ത്ഥ്യമാക്കുമെന്ന് പഞ്ചായത്ത്, സാമൂഹികക്ഷേമ മന്ത്രി എം.കെ. മുനീര്‍ തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുന്ന വേളയിൽ പറഞ്ഞിരുന്നു. വിടുവായിത്തം പറയാൻ ഒരുത്തനേയും പഠിപ്പിക്കേണ്ടതില്ലല്ലോ. സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കാന്‍ ശ്രമിച്ച ‘മാലിന്യ മുക്ത കേരളം’ എന്ന സ്വപ്‌ന പദ്ധതി ഇന്നും സ്വപ്‌നമായി തന്നെ അവശേഷിക്കുകയാണ്….

Read More Read More

ഡിങ്കനാമാർച്ചന!

ഡിങ്കനാമാർച്ചന!

ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാംഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാംദുഷ്ടരേ ഹനിച്ച ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാംബാലമംഗളേ ഭവിച്ച ഡിങ്കദേവ പാഹിമാം (ഡിങ്ക…..) മൂഷികമുഖേന്ദ്ര ഡിങ്ക വാണരുളൂ സാദരേകാടിനിള്ളിലെന്നുമെന്നും ശക്തിതൻ കേദാരമായ്വാഴ്ത്തിടുന്ന സൂക്തപംക്തി കേട്ടുണര്‍ന്നു ഭംഗിയില്‍മങ്ങിടാതനുഗ്രഹം കൊടുക്കു ഡിങ്ക പാഹിമാം   (ഡിങ്ക…..) നീണ്ടമൂക്കുമുണ്ടക്കണ്ണും ലക്ഷണങ്ങളൊത്തു ചേ-ര്‍ന്നുത്തമന്‍ ജനിച്ചു പണ്ടു ബാലമംഗളേഭൂമിയില്‍ സഹോദര സമേതനായി വാഴവേവന്നു ചേർന്നു ഭൂമിയിൽ പണ്ടന്യഗ്രഹ ജീവികൾ (ഡിങ്ക…..) കൊണ്ടുപോയി ഡിങ്കനെ പരീക്ഷണ വിധേയനാക്കിഈ വിധം ഭുവനഭാരമൊക്കെയും കളഞ്ഞുടന്‍കാനനം വെടിഞ്ഞു ലോകസാക്ഷിയായൊരീശ്വരന്‍തിരിച്ചുവന്നതോ ഏറ്റം ശക്തരിൽ ശക്തനായി (ഡിങ്ക…..) ഡിങ്കനാമ മന്ത്രമോതി വാണിടുന്നു ജീവികൾലോകമാന്യനായ് ഭവിച്ചു ദിവ്യലോകമാർന്നിടുംഅത്ര ശുദ്ധസത്വപൂര്‍ണ്ണമായ് ഡിങ്കസൽക്കഥതോന്നണമിവര്‍ക്കുനിത്യം ഡിങ്ക ഡിങ്ക പാഹിമാം (ഡിങ്ക……) ഡിങ്കഭക്തിവന്നുദിച്ചു ജീവകൾക്കസ്സാധ്യമായ്ഒന്നുമില്ല സര്‍വ്വവും കരസ്ഥമെന്നു നിര്‍ണ്ണയംസൗഖ്യമൊക്കെയും ലഭിച്ചു മുക്തി കൈവരുന്നതി-ന്നേവരും…

Read More Read More

ഗൂഗിൾ സേർച്ച് ടിപ്സ്!

ഗൂഗിൾ സേർച്ച് ടിപ്സ്!

ഗൂഗിൾ ഭഗവതിയുടെ അനുഗ്രഹവർഷത്തിനായി കാത്തിരുന്നു ചെയ്യുന്ന ജോലിയിൽ അഭിവൃദ്ധികണ്ടെത്തുന്നവർക്ക് ഭഗവതിയുടെ ഉത്തമ ശ്രദ്ധ പതിയുന്നതിലേക്കാവശ്യമായ വഴിപാടുകൾ ഇവിടെ കൊടുത്തിരിക്കുന്നു.  ഗൂഗിൾ സേർച്ച് ടിപ്സ്.

ഇന്ന് വീടുമാറുന്നു…

ഇന്ന് വീടുമാറുന്നു…

ഇന്നു വീടുമാറുന്നു… 🙁വീണ്ടും ബൊമ്മനഹള്ളിയിലേക്ക്…അഞ്ചുവര്‍ഷത്തിനിടെ ഇത് ആറാം തവണ!! ഓരോ പ്രാവശ്യവും ഡിപ്പോസിറ്റ് തുക തിരിച്ചു ചോദിക്കുമ്പോള്‍ പണ്ട് പാക്കനാര്‍ക്ക് മുറം തിരിച്ചുകൊടുത്തപോലെയാണ്‌ വീട്ടുടമസ്ഥര്‍ തരുന്നത്! മാസാമാസം വാടകത്തുകയും കൂടുന്നു.  എന്നാണോ ഇവിടെ ഒരു റെന്റ് കണ്ട്രോള്‍ ഗവണ്മെന്റ് കൊണ്ടുവരുന്നത്!! ബില്‍ഡിങുകള്‍ മുക്കാലും റെഡ്ഢിമാരുടെ കൈയിലായതിനാല്‍ ബി.ജെ.പ്പി. സര്‍ക്കാരിന്റെ കാലത്തൊരു റെന്റ് കണ്ട്രോള്‍ ഉണ്ടാവുമെന്നും തോന്നുന്നില്ല; പണ്ട് ഇതിവിടെ ഉണ്ടായിരുന്നുവത്രേ! സാധാരണക്കാരന്‌ ഒരു നല്ല വീട്ടില്‍ താമസിച്ച് ജോലി ചെയ്യുക എന്നത് ബാംഗ്ലൂരില്‍ അപ്രാപ്യമായി വരുന്നു. ആരോട് പറയാന്‍!!