Browsed by
Month: August 2012

ഇരുളിന്‍ മഹാനിദ്രയില്‍

ഇരുളിന്‍ മഹാനിദ്രയില്‍

കവിത കേൾക്കുക: ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു എന്റെ ചിറകിനാകാശവും നീ തന്നു നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു… ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ… ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ… ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു നിന്നിലഭയം തിരഞ്ഞുപോകുന്നു… അടരുവാന്‍ വയ്യാ… അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും… ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം…. നിന്നിലടിയുന്നതേ നിത്യസത്യം…!! Lyricist: വി മധുസൂദനൻ നായർ Music: മോഹൻ സിത്താര Singer: വി മധുസൂദനൻ…

Read More Read More

കുടവയറൻ ഓണത്തപ്പൻ!

കുടവയറൻ ഓണത്തപ്പൻ!

ഓണത്തപ്പാ – കുടവയറാ!ഓണത്തപ്പാ – കുടവയറാ!!എന്നാ പോലും – തിരുവോണം? നാളേയ്ക്കാണേ – തിരുവോണം.നാക്കിലയിട്ടു വിളമ്പേണം ഓണത്തപ്പാ – കുടവയറാതിരുവോണക്കറിയെന്തെല്ലാം? ചേനത്തണ്ടും ചെറുപയറുംകാടും പടലവുമെരിശ്ശേരികാച്ചിയ മോര്, നാരങ്ങാക്കറി,പച്ചടി, കിച്ചടിയച്ചാറും! ഓണത്തപ്പാ – കുടവയറാഎന്നാ പോലും തിരുവോണം?

ഓണപ്പാട്ട്

ഓണപ്പാട്ട്

ഇതാ ആ നല്ല പാട്ട്!! നമുക്കൊക്കെ ഒന്നിച്ചിരുന്ന് ഒന്നുകൂടെ ഇതു പാടാം!അനല്പമായ ഗൃഹാതുരതയോടെ!! മാവേലി നാടുവാണീടും കാലംമാനുഷരെല്ലാരുമൊന്നുപോലെ.ആമോദത്തോടെ വസിക്കുംകാലംആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും ആധികള്‍ വ്യാധികളെങ്ങുമില്ലബാലമരണങ്ങള്‍ കേള്‍പ്പാനില്ല. പത്തായിരമാണ്ടിരിപ്പുമുണ്ട്പത്തായമെല്ലാം നിറവതുണ്ട്.എല്ലാകൃഷികളുമൊന്നുപോലെനെല്ലിനു നൂറു വിളവതുണ്ട്. ദുഷ്ടരെ കണ്‍കൊണ്ട് കാണ്മാനില്ല,നല്ലവരല്ലാതെയില്ലപാരിൽ. ഭൂലോകമൊക്കെയുമൊന്നുപോലെആലയമൊക്കെയുമൊന്നുപോലെ. നല്ല കനകം കൊണ്ടെല്ലാവരുംനല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്,നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരുംനീതിയോടെങ്ങും വസിച്ചകാലം. കള്ളവുമില്ല’ചതിയുമില്ലഎള്ളോളമില്ലാ പൊളിവചനം. വെള്ളിക്കോലാദികള്‍നാഴികളുംഎല്ലാം കണക്കിനു തുല്യമായി. കള്ളപ്പറയും ചെറുനാഴിയുംകള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.നല്ല മഴ പെയ്യും വേണ്ടും നേരംനല്ലപോലെല്ലാ വിളവും ചേരും. മാവേലി നാടു വാണീടും കാലം,മാനുഷരെല്ലാരുമൊന്നുപോലെ. 

സദ്ഗതി

സദ്ഗതി

കവിത കേൾക്കുക: ഒടുവില്‍ അമംഗള ദര്‍ശനയായ്‌ ബധിരയായന്ധയായ്‌ മൂകയായി നിരുപമ പിംഗള കേശിനിയായ്‌ മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും… ഒടുവില്‍ അമംഗള ദര്‍ശനയായ്‌ ബധിരയായന്ധയായ്‌ മൂകയായി നിരുപമ പിംഗല കേശിനിയായ്‌ മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും… പരിതാപമില്ലാതവളോടൊപ്പം പരലോക യാത്രക്കിറങ്ങും മുന്‍പേ വഴിവായനയ്ക്കൊന്നു കൊണ്ട് പോകാന്‍ സ്മരണ തന്‍ ഗ്രന്ഥാലയത്തിലെങ്ങും ധൃതിയിലെന്നോമനേ… നിന്‍ ഹൃദയം പരതി പരതി തളര്‍ന്നു പോകെ… ഒരു നാളും നോക്കാതെ മാറ്റിവെച്ച പ്രണയത്തിന്‍ പുസ്തകം നീ തുറക്കും… അതിലന്നു നീയെന്റെ പേരു കാണും അതിലെന്റെ ജീവന്റെ നേരു കാണും… അതിലന്നു നീയെന്റെ പേരു കാണും അതിലെന്റെ ജീവന്റെ നേരു കാണും… പരകോടിയെത്തിയെന്‍ യക്ഷ ജന്മം പരമാണു ഭേദിക്കുമാ നിമിഷം, ഉദിതാന്തര ബാഷ്പ പൗര്‍ണമിയില്‍ പരിദീപ്തമാകും നിന്‍ അന്ത രംഗം……

Read More Read More

Chandrashekar Azad | ചന്ദ്രശേഖർ ആസാദ്

Chandrashekar Azad | ചന്ദ്രശേഖർ ആസാദ്

1906 ജൂലൈ 23 ന് മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ് ര ഗ്രാമത്തിൽ പണ്ഡിറ്റ് സീതാറാം തിവാരിയുടെയും ജഗ്റാണി ദേവിയുടെയും മകനായി ചന്ദ്രശേഖർ ജനിച്ചു. പതിനാലാം വയസ്സിൽ വാരാണസിയിലെ ഒരു സംസ്കൃത പാഠശാലയിൽ ചേർന്നു. ആ ചെറിയ പ്രായത്തിൽ തന്നെ ഒരു പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റിലാവുകയും കോടതിയിലെത്തുകയും ചെയ്തു. ആ കോടതിമുറിയിൽ അദ്ദേഹം കാട്ടിയ ധൈര്യം ജഡ്ജിയെപ്പോലും അതിശയിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹത്തിന് ‘ആസാദ്’ എന്ന പേര് ലഭിച്ചത്. അങ്ങനെ ചന്ദ്രശേഖർ തിവാരി, ചന്ദ്രശേഖർ ആസാദ് എന്നറിയപ്പെടാൻ തുടങ്ങി. അക്കാലത്ത് യുവാക്കൾക്കിടയിൽ വിപ്ലവ ചിന്തകൾക്ക് സ്വാധീനം ലഭിച്ചുവരുന്ന സമയമായിരുന്നു. ചന്ദ്രശേഖറും വിപ്ലവത്തിലേക്ക് ആകർഷിക്കപ്പെട്ടു. വിപ്ലവകാരികൾ ആയുധം വാങ്ങുക മുതലായ ആവശ്യങ്ങൾക്ക് സർക്കാർ മുതൽ കൊള്ളയടിക്കുക എന്ന നയം സ്വീകരിച്ചു. 1925 ഓഗസ്റ്റ് ഒൻപതിന്…

Read More Read More

മലയാളവ്യാകരണവും ഉപയോഗവും – Malayalam grammar and usage

മലയാളവ്യാകരണവും ഉപയോഗവും – Malayalam grammar and usage

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ നടത്തിയ എൽ.ഡി. ക്ലാർക്ക് പരീക്ഷയിൽ മലയാള വ്യാകരണം – ഉപയോഗങ്ങൾ എന്ന വിഭാഗത്തിൽ ചോദിച്ച 30 ചോദ്യങ്ങൾ ഒബ്‌ജക്റ്റീവ് മാതൃകയിൽ കൊടുത്തിരിക്കുന്നു.

മലയാളം സ്മാരകങ്ങളെ സ്നേഹിക്കുന്നു!

മലയാളം സ്മാരകങ്ങളെ സ്നേഹിക്കുന്നു!

സ്വാതന്ത്ര്യദിനത്തിൽ പുതിയെരു പദ്ധതിയുമായി മലയാളം വിക്കപീഡിയ!!മലയാളം സ്മാരകങ്ങളെ സ്നേഹിക്കുന്നു! ചരിത്ര പ്രാധാന്യമുള്ള കോട്ടകളേയും സ്മാരകങ്ങളേയും അതുപോലുള്ള മറ്റു സ്ഥലങ്ങളുടേയും വിവരങ്ങൾ ശേഖരിക്കാനായി മലയാളം വിക്കിപീഡിയ രൂപം നൽകിയ പുതിയൊരു പദ്ധതിയാണിത്. താഴെ പറഞ്ഞിരിക്കുന്നവയുടെ ചിത്രങ്ങൾ ശേഖരിച്ച് വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്യുകയും അവയ്ക്ക് അനുയോജ്യമായ ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ  തുടങ്ങുകയോ ഉള്ളവ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യാനുള്ളതാണ് ഈ പദ്ധതി. അപ്ലോഡ് ചെയ്യാനുദ്ദേശിക്കുന്ന ചിത്രങ്ങളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. നിങ്ങളുടെ കൈയിൽ  ഇതിൽ  ഏതിലെങ്കിലും പെട്ട ചിത്രങ്ങൾ ഉണ്ടെങ്കിൽ വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്യാൻ താല്പര്യപ്പെടുന്നു. കോട്ടകൾ പ്രതിമകൾ പഴയ ആശ്രമങ്ങൾ പഴയ കലാക്ഷേത്രങ്ങൾ പ്രധാന മണ്ഡപങ്ങൾ കൊട്ടാരങ്ങൾ ദേവാലയങ്ങൾ സ്മാരകമന്ദിരങ്ങൾ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത് കാര്യാലയങ്ങൾ അണക്കെട്ടുകൾ ചരിത്ര പ്രാധാന്യമുള്ള മറ്റു സംഗതികൾ പദ്ധതിയെ കുറിച്ചുള്ള…

Read More Read More

ഇതിന്റെ പേരാണോ ആശ്രദ്ധ!!

ഇതിന്റെ പേരാണോ ആശ്രദ്ധ!!

സ്ഥലനാമങ്ങളാണെങ്കിൽ പോലും അവ എഴുതുന്നതിൽ ഈ പത്രമാധ്യമങ്ങൾ എന്നാണൊരു ഏകത വരുത്തുക, ഇവിടെ മലയാള മനോരമയിലെ ഒരു വാർത്ത ശ്രദ്ധിക്കുക, കാസർഗോഡ് എന്ന വാക്ക് കാസർക്കോട്ട്, കാസർഗോഡ്, കാസർക്കോട് എന്നിങ്ങനെ മൂന്നു വ്യത്യസ്ത രീതിയിലാണ് ആ വാർത്തയിൽ വരുന്നത്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? കേവലമൊരു അശ്രദ്ധയ്ക്കപ്പുറം ഗൗരവപൂർവ്വം സമീപിക്കേണ്ട കാര്യം തന്നെയാണിത്… വാർത്താ ലിങ്ക്: http://goo.gl/H9JTv NB: കോട്ടയത്തെ കൊടയം, കൊട്ടയം, കോഡയം എന്നൊക്കെ എഴുതിയാൽ മനോരമയും പനച്ചിയുമൊക്കെ സമ്മതിക്കുമോ ആവോ!!

നീയുറങ്ങിക്കൊള്‍ക

നീയുറങ്ങിക്കൊള്‍ക

നീയുറങ്ങിക്കൊള്‍ക, ഞാനുണര്‍ന്നിരുന്നീടാംതീവ്രമീ പ്രണയത്തിന്‍ മധുരം സൂക്ഷിച്ചീടാം,ഗാഢനിദ്രയില്‍ നിന്നു നിൻ കണ്‍തുറക്കുമ്പോള്‍ലോലചുംബനങ്ങളാല്‍ നിന്നെ ഞാന്‍ പൊതിഞ്ഞിടാം