Browsed by
Month: July 2012

ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍

ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍

ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍ശകുന്തളേ നിന്നെ ഓര്‍മ്മ വരുംശാരദസന്ധ്യകള്‍ മരവുരി ഞൊറിയുമ്പോള്‍ശകുന്തളേ നിന്നെ ഓര്‍മ്മ വരുംശകുന്തളേ … ശകുന്തളേ … മാനത്തെ വനജ്യോത്സ്‌ന നനയ്‌ക്കുവാന്‍ പൗര്‍ണ്ണമിമണ്‍കുടം കൊണ്ടുനടക്കുമ്പോള്‍നീലക്കാര്‍മുകില്‍ കരിവണ്ടു മുരളുമ്പോള്‍ നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരുംശകുന്തളേ … ശകുന്തളേ… താമരയിലയില്‍ അരയന്നപ്പെണ്‍കൊടികാമലേഖനമെഴുതുമ്പോള്‍നീലക്കാടുകള്‍ മലര്‍മെത്ത വിരിക്കുമ്പോള്‍നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരുംനിന്നെക്കുറിച്ചെനിക്കോര്‍മ്മ വരുംശകുന്തളേ… ശകുന്തളേ…

കല്യാണത്തലേന്ന്…!

കല്യാണത്തലേന്ന്…!

എന്റെ കല്യാണം. പറഞ്ഞു വരുമ്പോള്‍ അത് ഒരു ഒന്നൊന്നര കല്യാണമായിരുന്നു. ജൂലായ് ഒന്നിനു  ഫിക്സ് ചെയ്ത കല്യാണത്തിനു ബാംഗ്ലൂരില്‍ ജോലി ചെയ്യുകയായിരുന്ന ഞാന്‍ ജൂണ്‍ ഏഴാം തീയ്യതി തന്നെ ലീവ് എടുത്തു പോകാന്‍ തീരുമാനിച്ചു. കല്യാണത്തിനു വേണ്ടി തയ്യാറെടുക്കുവാനൊന്നുമായിരുന്നില്ല, പകരം പലവട്ടം മാറ്റിവെച്ച എന്റെ എം.ബി.എ എക്സാം ജൂണ്‍ ഇരുപതിനു ഫിക്സ് ചെയ്തിരിക്കുകയായിരുന്നു! അതിനായി പഠിക്കേണ്ടതുണ്ട്. ജൂണ്‍ ഇരുപതിനു തുടങ്ങി കല്യാണത്തലേന്ന് മുപ്പതാം തീയതി കഴിന്ന രീതിയിലായിരുന്നു എക്സാം ടൈം ടേബിള്‍. വീട്ടിലേക്കു പോകുന്ന ദിവസം ഉച്ചയ്ക്കുതന്നെ ഓഫീസില്‍ നിന്നും ഇറങ്ങി. വിവാഹ സമ്മാനമായി, കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ ഒരു ടെഡ്ഡി ബിയറിനെ പിന്നെ സാലറിയും മുന്‍‌കൂറായി കിട്ടി. അതും വാങ്ങിച്ച് ഹോസ്റ്റലില്‍ പോയി റെഡിയായി രാജേഷേട്ടന്റെ കൂടെ മജസ്റ്റിക്കിലേക്ക്. ലോങ്ങ് ലീവായത്…

Read More Read More

അവസാനത്തെ പ്രണയകവിത

അവസാനത്തെ പ്രണയകവിത

ഇനിയുമെഴുതുവാനൊന്നുമേ ബാക്കിയില്ലി-തിനെയെഴുതി ഞാന്‍ നന്നേ മടുത്തുപോയ്പ്രണയമെന്നോരു വിരസ പ്രമേയത്തില്‍കവിതയേറെയും ശുഷ്കമായ്,നഷ്ടമായ്. എഴുതിവയ്ക്കാം പ്രണയിച്ച പെണ്ണിന്റെഹരിത വര്‍ണ്ണം തുടിക്കും ഞരമ്പിനെ,അതിനു മുകളിലെ കണ്‍കളെ, എന്റെ കൈ-വിരലുകള്‍ തൊട്ട പൊള്ളും കവിളിനെ. ഇരുളുകീറി മുറിച്ചുവരുന്നോരുമരണവണ്ടി പോലെന്റെ കാമങ്ങളും,തെരുവുപെണ്ണിന്‍ വിയര്‍പ്പു ഗന്ധം പോലെരതിമടുപ്പിച്ച നിന്‍ ചുംബനങ്ങളുംഎഴുതിവയ്ക്കാം മറന്നുപോകാതെ ഞാന്‍,പ്രണയമേ, വയ്യ നിന്നെക്കുറിക്കുവാന്‍. അതു വെറും കുറേ ഭ്രാന്തുകള്‍, ഓര്‍മ്മകള്‍,നിലവിളികള്‍, കടുത്ത നൈരാശ്യങ്ങള്‍.ഒരു മനോരോഗ ലക്ഷണം, വേദന-നിറയുവാന്‍ കുത്തിവയ്കുന്നൊരൗഷധം. വഴിമറന്നോരു കുട്ടിയെപ്പോലെ ഞാന്‍എഴുതുവാനൊന്നുമില്ലാതെ നില്കവേമഴനനഞ്ഞു കടന്നുപോകുന്നെന്റെപ്രണയജീവിതശവഘോഷയാത്രകള്‍. പകുതിവച്ചു മുറിഞ്ഞ ഭോഗത്തിന്റെഅതിനിരാശപോല്‍ നീറുന്ന നാളുകള്‍;പലകുറി കണങ്കാലില്‍ തറക്കുന്നമരണ ഗന്ധം വമിക്കുന്ന മുള്ളുകള്‍. തിരികെ യാത്രയായ്, ഈ കൊടുങ്കാറ്റിന്റെഗതിതിരിക്കുന്ന ഭിത്തികള്‍ തീര്‍ത്തിടും,ഇനിമതിയില്ലയീവഴി, നിര്‍ത്തി ഞാന്‍,ഒടുവിലത്തെ പ്രണയകവിതയും. പക്ഷേ,എഴുതിടാതിരിക്കുന്നു ഞാനെങ്കിലും,പ്രണയമൊറ്റക്കെഴുതി നിറക്കുന്നു;മുറിവിലെല്ലാം കടുത്ത ദുഃഖത്തിന്റെലിപികളില്‍ പേന കുത്തിനോവിക്കുന്നു കവി: ചിന്താഭാരം

എന്നിലെ നിനക്ക്!

എന്നിലെ നിനക്ക്!

എരിയും പകലുകള്‍, തുടുത്ത സായാഹ്നങ്ങള്‍,ഉറക്കം ചുംബിക്കാത്ത രാത്രികള്‍, പുലരികള്‍,നിനക്കായ് നല്കാം പെണ്ണേ ഇവയൊക്കെയും പിന്നെ,തിരിച്ചു ചോദിക്കാതെ എന്റെയീ സ്നേഹങ്ങളും. കരിന്തേള്‍ കുത്തും പോലെ വേദനിക്കുമ്പോള്‍ പോലുംപ്രണയം നിറയുന്നൊരെന്റെയീ ഹൃദയവും,വിയര്‍പ്പും, ചൂടും, എന്റെ രക്തവും, സ്ഖലിതവും,നിനക്കായ് തന്നേക്കാം ഞാന്‍ എന്നിലെ എന്നെപ്പോലും!

പറയാൻ മറന്നത്

പറയാൻ മറന്നത്

പറയുവാനാകാത്തൊരായിരം കഥനങ്ങള്‍ ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍ ഇനിയെനിക്കിവിടിരുന്നൊറ്റക്കു പാടുവാന്‍ കഴിയുമോ രാക്കിളി കൂട്ടുകാരീ ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ടഅടപൊട്ടി വിരിയുമോ പാട്ടുകാരീഇനിയെന്റെ ഓര്‍മകളില്‍ നിറമുള്ള പാട്ടുകള്‍മണിവീണ മൂളുമോ കൂട്ടുകാരീ നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്നപക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരി ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണരാഗം ചേര്‍ത്തുപട്ടു നെയ്യുന്നു നീ പാട്ടുകാരീനഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്നപക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ നിറമുള്ള ജീവിത സ്പന്ദനങ്ങള്‍തല ചായ്ച്ചുറങ്ങാന്‍ ഒരുക്കമായിഹിമബിന്ദു ഇലയില്‍നിന്നൂര്‍ന്നുവീഴും പോലെസുഭഗം ക്ഷണികം ഇതു ജീവിതം വീണ്ടുമൊരു സന്ധ്യ മായുന്നുവിഷാദാദ്ര രാഗമായ് കടലു തേങ്ങിടുന്നുആരോ വിരല്‍തുമ്പു കൊണ്ടെന്റെ തീരത്തുമായാത്ത ചിത്രം വരച്ചിടുന്നുതിരയെത്ര വന്നുപോയെങ്കിലും തീരത്തുവരയൊന്നു മാഞ്ഞതെയില്ലിത്രനാല്‍ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ പറയാന്‍ മറന്നോരു വാക്കു പോല്‍ ജീവിതം പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു ഒപ്പം നടക്കുവാന്‍ ആകാശ വീഥിയില്‍ദുഖചന്ദ്രക്കല ബാക്കിയായിഇനിയെനിക്കിവിടിരുന്നൊറ്റക്കുറങ്ങുവാന്‍മൌനരാഗം തരൂ കൂട്ടുകാരീ വിടവുള്ള ജനലിലൂടാദ്രമായ്…

Read More Read More

മണിനാദം – ഇടപ്പള്ളി

മണിനാദം – ഇടപ്പള്ളി

മണിമുഴക്കം! മരണദിനത്തിന്റെ മണിമുഴക്കം മധുരം! വരുന്നു ഞാന്‍! അനുനയിക്കുവാനെത്തുമെന്‍കൂട്ടരോ-ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി: മറവിതന്നില്‍ മറഞ്ഞു മനസ്സാലെന്‍-മരണഭേരിയടിക്കും സഖാക്കളേ! സഹതപിക്കാത്ത ലോകമേ!-യെന്തിലുംസഹകരിക്കുന്ന ശാരദാകാശമേ! കവനലീലയിലെന്നുറ്റ തോഴരാംകനകതൂലികേ! കാനനപ്രാന്തമേ! മധുരമല്ലാത്തൊരെന്‍ മൗനഗാനത്തില്‍മദതരളമാം മാമരക്കൂട്ടമേ! പിരികയാണിതാ, ഞാനൊരധഃകൃതന്‍കരയുവാനായ്പ്പിറന്നൊരു കാമുകന്‍! മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെപ്രണയമറ്റതാമീ മണ്‍പ്രദീപകം! അഴകൊഴുകുന്ന ജീവിതപ്പൂക്കളം,വഴിയരികിലെ വിശ്രമത്താവളം, കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്നകഴുമരം! -ഹാ, ഭ്രമിച്ചു ഞാന്‍ തെല്ലിട! അഴലിലാനന്ദലേശമിട്ടെപ്പൊഴുംമെഴുകി മോടി കലര്‍ത്തുമീ മേടയില്‍ കഴലൊരല്‍പമുയര്‍ത്തിയൂന്നീടുകില്‍വഴുതിവീഴാതിരിക്കില്ലൊരിക്കലും. മലമുകളിലിഴഞ്ഞിഴഞ്ഞേറിടുംമഴമുകിലെന്നപോലെ ഞാനിത്രനാള്‍ സുഖദസുന്ദര സ്വപ്നശതങ്ങള്‍ തന്‍-സുലളിതാനന്ദഗാനനിമഗ്‌നനായ് പ്രതിനിമിഷം നിറഞ്ഞുതുളുമ്പിടുംപ്രണയമാധ്വീലഹരിയില്‍ ലീനനായ് സ്വജനവേഷം ചമഞ്ഞവരേകിടുംസുമമനോഹരസുസ്മിതാകൃഷ്ടനായ് അടിയുറയ്ക്കാതെ മേല്‍പോട്ടുയര്‍ന്നുപോ-യലകടലിന്റെയാഴമളക്കുവാന്‍! മിഴി തുറന്നൊന്നു നോക്കവേ, കാരിരു-മ്പഴികള്‍ തട്ടിത്തഴമ്പിച്ചതാണു ഞാന്‍! തടവെഴാപ്രേമദാരിദ്ര്യബാധയാല്‍തടവുകാരനായ്ത്തീര്‍ന്നവനാണു ഞാന്‍! കുടിലു കൊട്ടാരമാകാനുയരുന്നു;കടലിരമ്പുന്നു കൈത്തോട്ടിലെത്തുവാന്‍; പ്രണയമൊന്നിച്ചിണക്കാനൊരുങ്ങിയാ-ലണിമുറിക്കാനിരുളുമണഞ്ഞിടും! മണിമുഴക്കം! മരണദിനത്തിന്റെമണിമുഴക്കം മധുരം!- വരുന്നു ഞാന്‍! ചിരികള്‍തോറുമെന്‍പട്ടടത്തീപ്പൊരിചിതറിടുന്നോരരങ്ങത്തു നിന്നിനി, വിടതരൂ, മതി പോകട്ടെ ഞാനുമെന്‍-നടനവിദ്യയും മൂകസംഗീതവും! വിവിധ രീതിയിലൊറ്റ നിമിഷത്തില്‍വിഷമമാണെനിക്കാടുവാന്‍, പാടുവാന്‍;…

Read More Read More