Browsed by
Month: July 2012

Malayalam Wikipedia Logo

Malayalam Wikipedia Logo

മലയാളം വിക്കിപീഡിയ ലോഗോ( Malayalam Wikipedia Logo) സേർച്ച് ചെയ്യുന്നവർക്ക് പതിവായി കിട്ടിക്കൊണ്ടിരിക്കുന്നത് മലയാളം വിക്കിപീഡിയയുടെ പഴയ ലോഗോ ആണെന്നു കാണാൻ കഴിഞ്ഞു. മലയാളം വിക്കിപീഡിയയെ കുറിച്ച് ലേഖനങ്ങൾ എഴുതുന്നവർ ഉപയോഗിക്കുന്നതും വാർത്തകൾ കൊടുക്കുന്ന മിക്ക പത്രങ്ങളിൽ വരുന്ന ലോഗോകളും ഇപ്പോഴും പഴയതു തന്നെയാണ്. എന്നാൽ വിക്കിപീഡിയ കോമൺസിൽ മലയാളം വിക്കിപീഡിയയുടെ വിവിധ ഉപയോഗങ്ങൾക്കായുള്ള ലോഗോകൾ ലഭ്യമാണ്. അവയുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നതു കാണുക:മലയാളം വിക്കിപീഡിയ ലോഗോ – വിവിധ ആവശ്യങ്ങൾക്കായുള്ളത് വെബിലെ ആവശ്യങ്ങൾക്ക്: https://commons.wikimedia.org/wiki/File:Wikipedia-logo-v2-ml_web.png പ്രിന്റ് ആവശ്യങ്ങൾക്ക്: https://commons.wikimedia.org/wiki/File:Wikipedia-logo-v2-ml_print.png വലിയ പോസ്റ്ററുകൾക്കായി: https://commons.wikimedia.org/wiki/File:Wikipedia-logo-v2-ml_poster.png 25000 പ്രൗഢലേഖനങ്ങളുടെ കരുത്തുമായി മലയാളം വിക്കിപീഡിയ വൈജ്ഞാനികകേരളത്തിന്റെ മുഖമുദ്രയാവുകയാണ്. മലയാള ഭാഷയെ സ്നേഹിക്കുന്ന നിരവധി പേര്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ പ്രതിഫലേഛയില്ലാതെ നടത്തിയ പ്രയത്നം ആണ് മലയാളം…

Read More Read More

ആരോട് തീർക്കും ഈ ആത്മരോഷം!!

ആരോട് തീർക്കും ഈ ആത്മരോഷം!!

എത്രയൊക്കെ പുരോഗമിച്ചിട്ടും ഐടി ഇത്രയൊക്കെ വളർച്ചനേടിയിട്ടും നമ്മുടെ നാട്ടിലെ അടിസ്ഥാന നികുതി പിരിവൊന്നും ഇനിയും കമ്പ്യൂട്ടറൈസ്‌ഡ് ആയിട്ടില്ല! ടെക്നോപാർക്കുകളും സ്മാർട് സിറ്റികളും ജില്ലതോറും കെട്ടാനുള്ള പുറപ്പാടിലാണ് മാറിവരുന്ന ഗവണ്മെന്റുകളുടെ ഉത്സാഹം. അത്യാവശ്യമായി കമ്പ്യൂട്ടറൈസ്ഡ് ചെയ്യേണ്ട നിരവധി മേഖലകൾ ഗവണ്മെന്റിന്റേതായിട്ടുണ്ട്. കറന്റ് ചാർജ് അടയ്ക്കാനുള്ള സംവിധാനം, വിവിധ നികുതികൾ അടയ്ക്കാനുള്ള സംവിധാനം എന്നിങ്ങനെ എണ്ണിയാൽ തീരില്ല. ഒരു ഇരുപതു സെന്റ് സ്ഥലമുണ്ട് അങ്ങ് നാട്ടിൽ. വീട്ടിപ്പോയപ്പോൾ അമ്മ “നികുതിയടച്ച കടലാസ്” – റെസിപ്റ്റ്- എടുത്തു തന്നിട്ടു പറഞ്ഞു പോയി നികുതി അടച്ചു വാ എന്ന്! ബാംഗ്ലൂരിൽ നിന്നും നാട്ടിൽ രണ്ടുദിവസത്തേക്കു മാത്രമായി എത്തുമ്പോളാണ് അമ്മ ഇത്തരം കൊനിഷ്‌ട് സംഗതിയുമായി വരിക. പിന്നെ പോകാൻ വേറെ ആരുമില്ലല്ലോ എന്ന ബോധം അലട്ടുമ്പോൾ വേഷം കെട്ടി ഓരോ…

Read More Read More

മാതൃകയാവുന്ന മലയാളം വിക്കിപീഡീയ

മാതൃകയാവുന്ന മലയാളം വിക്കിപീഡീയ

മലയാളം വിക്കിപീഡിയയും മലയാളം വിക്കിസമൂഹവും മറ്റ് ഇന്ത്യൻ ഭാഷാ വിക്കിസമൂഹങ്ങൾക്ക് മാതൃകയായി തീർന്ന ചില മേഖലകൾ: ഓരോ ലേഖനങ്ങളിലും ഏറ്റവും അധികം മെച്ചപ്പെടുത്തലുകൾ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഭാഷാ വിക്കിപീഡിയ പുതിയ എഴുത്തുകാർക്കുവേണ്ടി വിക്കിപഠനശിബിരം, വിക്കിസംഗമങ്ങൾ എന്നിവ തുടർച്ചയായി നടത്തുന്ന ഇന്ത്യൻ വിക്കിസമൂഹം സൗജന്യമായി വിക്കിപീഡിയ സി.ഡി, വിക്കിഗ്രന്ഥശാല സി. ഡി തുടങ്ങിയവ നിർമ്മിച്ച് വിതരണം ചെയ്ത ഏക ഇന്ത്യൻ വിക്കി സമൂഹം ഭാഷാതലത്തിൽ സ്വതന്ത്രവും സമ്പൂർണ്ണവുമായി ഒരു വിക്കി കോൺഫറൻസ് നടത്തി വിജയിപ്പിച്ച ഏക ഇന്ത്യൻ വിക്കി സമൂഹം സംസ്ഥാന വിദ്യാഭ്യാസവകുപ്പ്, സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്, കേരളത്തിലെ വിവിധ സാംസ്കാരിക,സാമൂഹിക സംഘടനകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ വിശ്വാസവും സഹകരണവും ആർജ്ജിച്ച് ഉല്പാദനപരവും പരസ്പരപ്രായോജികവുമായി പ്രവർത്തിച്ച സന്നദ്ധസംഘം വിക്കിമീഡിയ ഫൗണ്ടേഷന്റെ ഏറ്റവും അധികം ഉപസംഘടനകളിലും ടീമുകളിലും…

Read More Read More

ഇരുപത്തയ്യായിരത്തിന്റെ നിറവിൽ!!

ഇരുപത്തയ്യായിരത്തിന്റെ നിറവിൽ!!

മലയാളം വിക്കിപീഡിയ 25,000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു മലയാളത്തിലെ സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ25,000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു. 2012 ജൂലൈ 23-നാണ് മലയാളം വിക്കിപീഡിയ 25000 ലേഖനങ്ങൾ പൂർത്തീകരിച്ചത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉയർന്ന സാങ്കേതികപദവികൾ വഹിക്കുന്നവർ മുതൽ കേരളത്തിലെ കൊച്ചുഗ്രാമങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾ വരെയുള്ള അറിവു് ആർജ്ജിക്കാനും പങ്കുവെക്കാനും തൽപ്പരരായ, അതോടൊപ്പം, മലയാളഭാഷയെ ആത്മാർത്ഥമായും സ്നേഹിക്കുന്ന നിരവധി പേർ കഴിഞ്ഞ പത്തോളം വർഷങ്ങൾ പ്രതിഫലേച്ഛയില്ലാതെ നടത്തിയ പ്രയത്നം ആണു് മലയാളം വിക്കിപീഡിയയെ ഈ നേട്ടത്തിനു അർഹമാക്കിയത്. സാധാരണ വലിപ്പത്തിൽ അച്ചടിച്ചു പുസ്തകമാക്കുകയാണെങ്കിൽ അര ലക്ഷം താളുകളെങ്കിലും വേണ്ടിവരുന്ന ഈ വിജ്ഞാനസാഗരം പരിപൂർണ്ണമായും സൗജന്യമായി ഇന്റർനെറ്റിൽ ആർക്കും ലഭ്യമാണു്. 2002 ഡിസംബർ 21-ന് സജീവമാകാൻ തുടങ്ങിയ മലയാളം വിക്കിപീഡിയ…

Read More Read More

ഗണേശസ്തുതി!

ഗണേശസ്തുതി!

ഗണനായകായ ഗണദൈവതായ ഗണാധ്യക്ഷായ ധീമഹിഗുണശരീരായ ഗുണമന്ദിതായ ഗുണേശാനായ ധീമഹിഗുണാതിതായ ഗുണാധീശായ ഗുണപ്രവിഷ്ടായ ധീമഹി ഏകദന്തായ വക്രതുണ്ടായ ഗൌരീതനയായ ധീമഹിഗജേശാനായ ബാലചന്ദ്രായ ശ്രീഗണേശായ ധീമഹി{ഏകദന്തായ വക്രതുണ്ടായ ഗൌരീതനയായ ധീമഹിഗജേശാനായ ബാലചന്ദ്രായ ശ്രീഗണേശായ ധീമഹി}-കോറസ് ഗാനചതുരായ ഗാനപ്രാണായ ഗാനാന്തരാത്മനേഗാനോത്സുഖായ ഗാനമത്തായ ഗാനോത്സുഖമനസേ ഗുരുപുജീതായ ഗുരുദൈവതായ ഗുരുകുലസ്ഥായീനേഗുരുവിക്രമായ ഗുഹ്യപ്രവരായ ഗുരവേ ഗുണഗുരവേ ഗുരുദൈത്യ കലക്ഷേത്രേ ഗുരുധര്‍‌മ്മസദാരാഖ്യായഗുരുപുത്ര പരീത്രാത്രേ ഗുരു പാഖംഡ ഖംഡകായ ഗീതസാരായ ഗീതതത്ത്വായ ഗീതഗോത്രായ ധീമഹിഗുഢഗുല്ഫായ ഗംധമത്തായ ഗോജയപ്രദായ ധീമഹിഗുണാതീതായ ഗുണാധീശായ ഗുണപ്രവിഷ്ടായ ധീമഹി ഏകദന്തായ വക്രതുണ്ടായ ഗൌരീതനയായ ധീമഹിഗജേശാനായ ബാലചന്ദ്രായ ശ്രീഗണേശായ ധീമഹി{ഏകദന്തായ വക്രതുണ്ടായ ഗൌരീതനയായ ധീമഹിഗജേശാനായ ബാലചന്ദ്രായ ശ്രീഗണേശായ ധീമഹി}-കോറസ് ഗര്‍‌വരാജായ ഗന്യ ഗര്വഗാന ശ്രവണ പ്രണയീമേഗാഢാനുരാഗായ ഗ്രംഥായ ഗീതായ ഗ്രംഥാര്ഥ തത്പരീമേ ഗുണയേ… ഗുണവതേ…ഗണപതയേ… ഗ്രന്ഥ ഗീതായ ഗ്രന്ഥഗേയായ ഗ്രന്ഥന്തരാത്മനേഗീതലീനായ ഗീതാശ്രയായ…

Read More Read More

ഗംഗേ! മഹാമംഗളേ!!

ഗംഗേ! മഹാമംഗളേ!!

ഗംഗേ! മഹാമംഗളേ… അമ്മേ! ജഗത്കാരിണീ…കനിവോടു കൈക്കൊള്ളണേ… എന്നാത്മമന്ത്രാരതി…നിന്നലിവിൽ മുങ്ങുമ്പോൾ ആത്മാവിലേതോപുനർജന്മസൂര്യോദയം… സൂര്യോദയം കൈലാസമന്ദാകിനീ…. കൈവല്യസന്ദായിനീ…ഇനിയൊന്നു കേൾക്കില്ലയോ…പ്രാണന്റെ വനരോദനം..അമരശിവമൗലിയിൽ കാലഹിമബിന്ദുവായ് പൊഴിയുന്ന സാഫല്യമേ…. സാഫല്യമേ…ഗംഗേ! മഹാമംഗളേ… അമ്മേ! ജഗത്കാരിണീ…. ശ്രീരുദ്രതീർഥാത്മികേ… നിന്നഴകളിൽ ചേർക്കുകെൻ പൈതൃകം…വാരാണസീപുണ്യമേ… കൈയേൽക്കുകീ ജന്മമാം മൺകുടം…നീ ദേവഭൂമിയുടെ സീമന്തരേഖ..മാതൃത്വമണിയുന്ന മാംഗല്യസൂത്രംനീ ദേവഭൂമിയുടെ സീമന്തരേഖ..മാതൃത്വമണിയുന്ന മാംഗല്യസൂത്രംഎങ്ങു നീ മറയുന്നു നീഹാരഗംഗേഎന്തു നീ തേടുന്നു വാത്സല്യ ഗംഗേ…എങ്ങു നീ മറയുന്നു നീഹാരഗംഗേഎന്തു നീ തേടുന്നു വാത്സല്യഗംഗേ…ഗംഗേ! മഹാമംഗളേ… അമ്മേ! ജഗത്കാരിണീ…. ഭാഗീരഥീതീരമേ… കേഴുന്ന രാധാമുഖം നിൻ മുഖംഒഴുകുന്ന കാരുണ്യമേ… ജീവന്റെ സീതായനം നിൻ മനംആദിത്യബിംബമിന്നഗ്നിസാക്ഷികാലാതിവർത്തിയാം കർമസാക്ഷിആദിത്യബിംബമിന്നഗ്നിസാക്ഷികാലാതിവർത്തിയാം കർമസാക്ഷിനീയെന്നുമമ്മേ മഹാസ്നേഹഗാത്രിനീ മാത്രമമ്മേ മഹോദാരധാത്രിനീയെന്നുമമ്മേ മഹാസ്നേഹഗാത്രിനീ മാത്രമമ്മേ മഹോദാരധാത്രി ഗംഗേ! മഹാമംഗളേ… അമ്മേ! ജഗത്കാരിണീ….കനിവോടു കൈക്കൊള്ളണേ… എന്നാത്മമന്ത്രാരതി…നിന്നലിവിൽ മുങ്ങുമ്പോൾ ആത്മാവിലേതോപുനർജന്മസൂര്യോദയം… സൂര്യോദയം കൈലാസമന്ദാകിനീ…. കൈവല്യസന്ദായിനീ…ഇനിയൊന്നു കേൾക്കില്ലയോ…പ്രാണന്റെ വനരോദനം..അമരശിവമൗലിയിൽ…

Read More Read More

ആരായിരുന്നു നമ്മൾ!

ആരായിരുന്നു നമ്മൾ!

തിരിഞ്ഞുനോട്ടം തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മലബാറിലെ ജനജീവിതം ഏതവസ്ഥയിലായിരുന്നു എന്ന് അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ . 100 വർഷങ്ങൾക്കു മുമ്പ് നമ്മൾ ആരായിരുന്നുവെന്നും ഇന്നു നമ്മൾ എത്രമാത്രം മുന്നോട്ട് പോയിരിക്കുന്നുവെന്നും ഈ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. വളരെ വിജ്ഞാനപ്രദവും കൗതുകകരവും ആണിവ, പഴയ കാലത്തെ തൊഴിൽ, സംസ്കാരം, ഭൂപ്രകൃതി, വേഷഭൂഷാദികൾ തുടങ്ങിയവയെല്ലാം ഇതിൽ ദൃശ്യമാണ്. ജാതിഭേദവും തൊഴിലും ജനജീവിതത്തിലുള്ള സ്വാധീനം ഈ ചിത്രങ്ങളിൽ വ്യക്തമായി കാണാം, കാലമെത്ര മാത്രം മാറിപ്പോയിരിക്കുന്നു എന്ന് വിളിച്ചുപറയുന്നുണ്ട് ഈ ദൃശ്യവിരുന്ന്. സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റി ഡിജിറ്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ മദ്രാസിലുണ്ടായിരുന്ന ക്ലെയിന്‍ ആന്റ് പേള്‍ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തതാണ്. ഫോട്ടോഗ്രാഫേഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ബാസല്‍ മിഷന്‍ ശേഖരിച്ച ചിത്രങ്ങളാണിവ. (കോപ്പിറൈറ്റ്: മിഷന്‍ 21/ബാസല്‍ മിഷന്‍ ). മാതൃഭൂമി…

Read More Read More

Windows

Windows

Key Board Short Cuts CTRL+C (Copy) CTRL+X (Cut) … CTRL+V (Paste) CTRL+Z (Undo) DELETE (Delete) SHIFT+DELETE (Delete the selected item permanently without placing the item in the Recycle Bin) CTRL while dragging an item (Copy the selected item) CTRL+SHIFT while dragging an item (Create a shortcut to the selected item) F2 key (Rename the selected item) CTRL+RIGHT ARROW (Move the insertion point to the beginning of the next word) CTRL+LEFT ARROW (Move the insertion point to the beginning of the…

Read More Read More

ഒരു തുള്ളി രക്തം

ഒരു തുള്ളി രക്തം

കവിത കേൾക്കുക അന്ന് ഞാനൊരു കുട്ടിയാണ്, ചോരയുടെ നിറം കണ്ട് ഞാന്‍ ഞെട്ടിപ്പോയി, ജീവിതത്തിലെ ആദ്യത്തെ ഞെട്ടല്‍! ഉമ്മറവാതുക്കല്‍ നീന്തിയണഞ്ഞു ഞാന്‍, അമ്മയെ കാണാഞ്ഞൊരുന്നാള്‍… ഉമ്മറവാതുക്കല്‍ നീന്തിയണഞ്ഞു ഞാന്‍, അമ്മയെ കാണാഞ്ഞൊരുന്നാള്‍… ശോകവും കോപവും വാശിയും കൊണ്ടെന്റെ മൂകത മുന്നിവീര്‍പ്പിയ്ക്കേ ശോകവും കോപവും വാശിയും കൊണ്ടെന്റെ മൂകത മുന്നിവീര്‍പ്പിയ്ക്കേ അമ്മിഞ്ഞ പാല്‍പ്പത പറ്റാതെ ചുണ്ടുകള്‍ അമ്പേ വരണ്ടതു മൂലം

അയ്യപ്പസ്തുതി

അയ്യപ്പസ്തുതി

അഖിലഭുവനദീപം, ഭക്തചിന്താബ്‌ജ സൂനം സുരമുനിഗണസേവ്യം, തത്വമസ്യാദി ലക്ഷ്യം ഹരിഹരസുതമീശം, താരകബ്രഹ്മരൂപം ശബരിഗിരിനിവാസം, ഭാവയേ ഭൂതനാഥംശ്രീ ശങ്കരനന്ദനം ഹരിസുതം കൗമാരമാരാഗ്രജം ചാപം പുഷ്പശരാന്വിതം മദഗജാരൂഡം സുരക്താംബരം ഭൂതപ്രേതപിശാചവന്ദിത പദം ശ്‌മശ്രുസ്വയാലംകൃതം പാര്‍ശ്വേ പുഷ്‌കല പൂര്‍ണ്ണകാമിനിയുതം ശാസ്താരമീശം ഭജേ മഹാരണ്യ മന്‍ മാനസാന്തര്‍ നിവാസന്‍ അഹങ്കാരദുര്‍വാര ഹിംസ്രാന്‍ മൃഗാദിന്‍ നിഹന്തം കിരാതാവതാരം ചരന്തം പരം ജ്യോതിരൂപം ഭജേ ഭൂതനാഥം