Browsed by
Month: May 2012

ലോകത്തിലെ ആദ്യത്തെ വിക്കിപീഡിയ നഗരം

ലോകത്തിലെ ആദ്യത്തെ വിക്കിപീഡിയ നഗരം

സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ പേരില്‍ ലോകത്തിലെ ആദ്യത്തെ വിക്കിപീഡിയ നഗരം വരുന്നൂ. ബ്രിട്ടനിലെ വെയ്ല്‍സ് നഗരത്തിലെ മൗണ്‍മൗത്താണ് ലോകത്തിലെ ആദ്യത്തെ വിക്കിപീഡിയ നഗരം. ശനിയാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്ന വിക്കിനഗരത്തില്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ആയിരത്തിലധികം ക്യു.ആര്‍ ((ക്യുആര്‍ പീഡിയ) കോഡുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് പ്രത്യേകത. ക്യു.ആര്‍ കോഡിന്റെ സഹായത്തോടെ 25 ഭാഷകളിലായി അഞ്ഞൂറോളം ലേഖനങ്ങളാണ് ഇവിടെ വിക്കിപീഡിയ അംഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. നഗരത്തില്‍ പതിപ്പിച്ചിട്ടുള്ള ക്യു.ആര്‍കോഡുകളുടെ സഹായത്തോടെ സന്ദര്‍ശകര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വഴി പ്രാദേശിക ഭാഷയില്‍ ഈ വിവരങ്ങളുടെ വിക്കിപീഡിയ പേജിലെത്താനും സാധിക്കും. നഗരത്തിലെ സ്‌കൂളുകള്‍, പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ ഷോപ്പുകള്‍ എന്നിവയാണ് ഈ ക്യു.ആര്‍ കോഡില്‍ അടങ്ങിയിട്ടുള്ളത്.ആറുമാസത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് മൗണ്‍മൗത്തിനെ വിക്കിപീഡിയ നഗരമായി മാറ്റിയെടുത്തത്.  നഗരം മുഴുവന്‍ വൈ ഫൈ…

Read More Read More

പിണറായി അമേരിക്കൻ ചാരൻ!!

പിണറായി അമേരിക്കൻ ചാരൻ!!

കൊലപാതകരാഷ്ട്രീയത്തെ വളരെ തീഷ്ണമായിതന്നെ നമ്മുടെ രാഷ്‌ട്രീയക്കാർ ആഘോഷിച്ചു വരുന്നുണ്ട്. ഈയൊരു കാര്യത്തിൽ ഇരയായവരും വേട്ടക്കാരും ഒരുപോലെ അത് കൊണ്ടാടുന്നു. രഷ്ട്രീയക്കരുടെ അനാവശ്യ ഇടപെടൽ കാരണം നിയമവ്യവസ്ഥ തന്നെ നോക്കുകുത്തിയാവുന്ന അവസ്ഥ പലതവണ നമ്മൾ കണ്ടുകഴിഞ്ഞു.  കൊലപാതകികളെ സംരക്ഷിക്കാൻ അധികാരം കൈയാളുന്ന ശക്തമായ രാഷ്ട്രീയനേതൃത്വമുണ്ടാവുമ്പോൾ കൊലയാളികൾ രാജകീയസുഖത്തോടെ ജീവിതം ആസ്വദിക്കുന്നു. അവർക്ക് വിരുന്നുകൊടുത്തും അവർ നടത്തുന്ന വിരുന്നുകളിൽ പങ്കെടുത്തും അവരെ സുഖിപ്പിച്ചും രാഷ്ട്രീയ നപുംസകങ്ങൾ അധികാരസ്ഥാനങ്ങളിലിരുന്ന് അജയ്യരെന്നു കരുതി കാലം കഴിക്കുന്നു. സഖാവ് ടിപിയുടെ അറുകൊലയോടെ ഇതിനൊരു അവസാനം ഉണ്ടാകണം! ഇല്ലെങ്കിൽ ഉണ്ടാക്കണം! സഖാവ് ടിപിയുടെ കൊലപാതകത്തിന്റെ നടത്തിപ്പിൽ സിപിഎം നേതാക്കൾക്കുള്ള പങ്ക് വ്യക്തമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ അതിൽ നിന്നും ഒഴിഞ്ഞുമാറി കണ്ണടച്ചിരുട്ടാക്കാനാ ഉള്ള സിപിഎം നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണ്. റാലി നടത്തിയും…

Read More Read More

കണ്ണൂർ വിശേഷങ്ങൾ…

കണ്ണൂർ വിശേഷങ്ങൾ…

എം എ പരീക്ഷയുടെ കാലം… 2001 ലെയോ 2002 ലെയോ ഒരു ഏപ്രിൽ മാസം… കൂത്തുപറമ്പിനടുത്തുള്ള വേങ്ങാട് എന്ന സ്ഥലത്ത്, അവിടെ ടെക്‌സ്റ്റൈൽസ് നടത്തുന്ന രാജേട്ടന്റെ ഒരു വീട്ടിൽ താമസിക്കുന്ന സമയം. നടി കാവ്യാമധവന്റെ ഒരു റിലേറ്റീവാണു രാജേട്ടന്റെ ഭാര്യ.  പരീക്ഷ എഴുതാനായി മാത്രം എത്തിയതായിരുന്നു ഞങ്ങൾ അവിടെ… ഒരു ഹോട്ടലിൽ നിന്നായിരുന്നു എന്നും ഫുഡിങ്. വേങ്ങാട് ഒരു വലിയ പാർട്ടീഗ്രാമമാണ്; സുന്ദരമായ ഗ്രാമം. എന്റെ കൂടെ 8,10 കൂട്ടുകാരും ഉണ്ട്… രാജേട്ടനെ അറിയാവുന്നതുകൊണ്ട് പുള്ളി മൂപ്പന്റെ ഒരു വീട് തന്നെ ഞങ്ങൾക്ക് വിട്ടുതരികയായിരുന്നു. ഞങ്ങൾ ആ ഗ്രാമവുമായി പെട്ടന്നിണങ്ങി ചേർന്നു. ചിലരോടൊക്കെ നല്ല കമ്പനിയായി. വിഷുവിനു ഒരുദിവസം മുമ്പ് അവിടെ എവിടെയോ ഒരു കൊലപാതകം നടന്നു… കണ്ണൂരിൽ കൊലപാതകം പുത്തരിയല്ലല്ലോ!! ഒരു…

Read More Read More

Marriage Invitation Card

Marriage Invitation Card

A Beautiful Journey Continued… Together with our parents we invite you with great pleasure to our wedding reception On Sunday, 1st July , 2012 10:30 AM – 11:45 AM at Bellur Sri Shiva Temple Attenganam, Kasaragod Dist. Kerala, 671531. Please join us and share our joy as we celebrate a new life together. Manjusha & Rajesh K   ഈ വിവാഹ ക്ഷണക്കത്തിന്റെ പ്രിന്റബിൾ വേർഷൻ ആവശ്യമുള്ളവർക്ക് അയച്ചുതരുന്നതാണ്. നിങ്ങൾക്കിത് കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാം. പ്രിന്റെടുക്കാനുള്ള ഫയലിന് സൈസ് അല്പം കൂടുതലായതിനാൽ ലോഡായി വരാൻ താമസിക്കും. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം…

Read More Read More

പുതിയ കുപ്പിയിലെ ആ പഴയ കഥ!!

പുതിയ കുപ്പിയിലെ ആ പഴയ കഥ!!

സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരനുമായ ഒരു സോഫ്‌റ്റ്‌വെയർ എഞ്ചിനിയർ തന്റെ മാനേജരുമായി പൂനയിൽ നിന്നും ട്രൈനിൽ തിരിച്ചുവരികയായിരുന്നു. തൊട്ടടുത്ത സീറ്റിൽ ആരും നോക്കിനിന്നു പോവുന്ന അതി സുന്ദരിയായ ഒരു പെൺകുട്ടി അവളുടെ വല്യമ്മയോടൊപ്പം ഇരിപ്പുണ്ടായിരുന്നു…——————- ——————- ——————-കഥാപാത്രങ്ങൾ നാല്1) സോഫ്‌റ്റ് വെയർ എഞ്ചിനീയർ2) അയാളുടെ മാനേജർ3) പെൺകുട്ടി4) അവളുടെ വല്യമ്മച്ചി——————- ——————- ——————- കഥ തുടരുന്നു:അല്പസമയതന്തിനു ശേഷം ചെറുപ്പക്കാരന്റേയും പെൺകുട്ടിയുടേയും കണ്ണുകൾ പരസ്പരം ഇടഞ്ഞു, അവ തമ്മിൽ കോർത്തുവലിച്ചു… അതിന്റെ സുഖവും ആലസ്യവും അവർ അറിഞ്ഞു തുടങ്ങി… ട്രൈൻ നീങ്ങുകയാണ്, അല്പസമയത്തിനു ശേഷം വണ്ടി ഒരു ടണലിൽ കയറി. ട്രൈനിലാകെ കട്ടപിടിച്ച ഇരുട്ടു നിറഞ്ഞു. പൊടുന്നനെ സകലരേയും പുളകിതരാക്കിക്കൊണ്ട് ഒരു ചുംബനത്തിന്റെ ശീൽകാര ശബ്‌ദം അവിടെ മുഴങ്ങി… തൊട്ടുപുറകേ മുഖമടച്ച് ഒരടി കിട്ടിയതിന്റെ ശബ്‌ദവും!!…

Read More Read More

ഗൂഗിളിൽ അർത്ഥം തെരയാൻ!!

ഗൂഗിളിൽ അർത്ഥം തെരയാൻ!!

എന്തിനുമേതിനും നമ്മൾ ആശ്രയിക്കുന്ന സേർച്ച് എഞ്ചിനാണല്ലോ ഗൂഗിൾ സേർച്ച് എഞ്ചിൻ. ഗൂഗിളിൽ സേർച്ച് ചെയ്യുമ്പോൾ കാര്യമാത്രപ്രസക്തമായ വിവരങ്ങൾ തന്നെ കിട്ടാൻ വേണ്ടി ഗൂഗിൾ ചില സൂത്രങ്ങളൊക്കെ പറഞ്ഞുതരുന്നുണ്ട്. അതിലൊന്നാണിത്. രു വാക്കിന്റെ അർത്ഥം അറിയാനായി ഒരുവൻ ഗൂഗിചെയ്യുന്നത് ഇന്നു യാദൃശ്ചികമായി കണാനിടയായി!! babysitting എന്ന വാക്കിന്റെ അർത്ഥമറിയാനായിരുന്നു ഈ പരാക്രമമത്രയും… കുറച്ചുസമയം നോക്കിനിന്ന ഞാൻ അവനീ സൂത്രം പറഞ്ഞുകൊടുക്കുകയുണ്ടായി. നെറ്റിൽ കളിക്കുന്ന പലർക്കും ഇതറിയും; എന്നാലും അറിയാത്തവരും കാണും എന്ന ധാരണയിലാണിതിവിടെ ഷെയർ ചെയ്യുന്നത്. ബേബിസിറ്റിങിന്റെ അർത്ഥമറിയാൻ ആ സുഹൃത്ത് ആദ്യം babysitting എന്നു മാത്രം ഗൂഗിൾ ചെയ്തു നോക്കിപിന്നെ babysitting , meaning എന്നു നോക്കി, അതുകഴിഞ്ഞ് meaning of babysitting എന്നു നോക്കി…അപ്പോഴൊക്കെ കിട്ടിക്കൊണ്ടിരുന്നത് വിക്കീപീഡിയ, ഡിക്ഷണറീസ് പോലുള്ള മറ്റുപല…

Read More Read More