Browsed by
Month: April 2012

അവൽമിൽക്ക്

അവൽമിൽക്ക്

പാചകങ്ങൾ ഓരോന്നായി പഠിച്ചുവരുന്നു. പെണ്ണുകെട്ടാൻ പോകുന്നതിന്റെ മുന്നോടിയായ് പാചകം പഠിക്കുകയാണെന്നൊന്നും കരുതിയേക്കരുത്. എന്തായാലും കഴിഞ്ഞ മൂന്നാലു മാസങ്ങളായി ചില പാചക പരീക്ഷണങ്ങൾ ഒക്കെ നടത്തുകയുണ്ടായി. അതിൽ മുഖമടച്ച് ഒരു അടിയെന്ന പോലെ ഒരിക്കൽ ഒരു അനുഭവമുണ്ടായത് ചോളം ഇട്ടിട്ട് ചോറ് വെച്ചതാണ്. ഓഫീസിൽ നിന്നും ഇടയ്ക്കൊക്കെ കിട്ടാറുള്ള ഒരു ഭക്ഷണമായതുകൊണ്ട് പരിചയക്കേടില്ലായിരുന്നു. ചോളമിട്ട് ചോറും വെച്ചു. പക്ഷേ, രണ്ട് ദിവസം ചർദ്ദിയും തൂറ്റലുമായി വീട്ടിൽ തന്നെ ഇരിക്കേണ്ടിവന്നു. സാരമില്ല; ഇതതുപോലെയുള്ളതല്ല. ആർക്കും ധൈര്യപൂർവം ചെയ്യാവുന്നതാണ്; ഞാൻ ഗ്യാരണ്ടി!!! അവൽമിൽക്ക് കാസർഗോഡ് ജില്ലയിൽ പലഭാഗത്തും കാണാറുള്ള നല്ലൊരു ടേസ്റ്റി വിഭവമാണ്. കേരളത്തിൽ മറ്റെവിടേയും കണ്ടതായി ഓർക്കുന്നില്ല. വഴിയോരങ്ങളിൽ വഴിവാണിഭക്കാർ സൈഡായി കൊണ്ടുപോകുന്ന ഒരു കുഞ്ഞുപരിപാടിയാണിത്. വീടുകളിലൊന്നും സാധാരണ ഇതുണ്ടാക്കാറില്ല. വലിയ കൂൾബാറുകളിലും കിട്ടില്ല. ഇത്…

Read More Read More

ഭാര്യയും ഭർത്താവും

ഭാര്യയും ഭർത്താവും

ഭാര്യ      : ചേട്ടാ ഞാനെന്റെ മുടി ബോബ് കട്ട് ചെയ്യട്ടേ?ഭർത്താവ് : നിനക്ക് വേണമെങ്കിൽ അങ്ങനെ ചെയ്തോളൂ ഡാർലിങ്ഭാര്യ      : ഞാൻ നിങ്ങളോടാണ് അഭിപ്രായം ചോദിച്ചത്…ഭർത്താവ് : അല്ല, നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ ചെയ്തോളൂ…ഭാര്യ      :പക്ഷേ, എനിക്കതല്ല അറീയേണ്ടത് നിങ്ങളുടെ അഭിപ്രായമാണ്..ഭർത്താവ് : ശരി, അപ്പോ അങ്ങനെയാണെങ്കിൽ കട്ട് ചെയ്തോളൂ…ഭാര്യ      : അപ്പോൾ ചേട്ടൻ പറയുന്നത് കട്ട് ചെയ്താൽ ഞാൻ കൂടുതൽ സുന്ദരിയാവും എന്നാണോ?ഭർത്താവ് : അതേ..ഭാര്യ      :പക്ഷേ, ഞാൻ കരുതുന്നത് എനിക്ക് നീളമുള്ള മുടീതന്നെയാ ഭംഗിയെന്നാണ്…ഭർത്താവ് : ങാ.. അങ്ങനെയെങ്കിൽ മുറിക്കേണ്ട..ഭാര്യ      :അപ്പോൾ ചേട്ടൻ തന്നെയല്ലേ കട്ട് ചെയ്യാൻ പറഞ്ഞത്??ഭർത്താവ് : അത് നീ അഭിപ്രായം ചോദിച്ചതോണ്ടല്ലേ!!ഭാര്യ      : അപ്പോ ചേട്ടനു സ്വന്തമായി അഭിപ്രായം ഒന്നുമില്ലേ?ഭർത്താവ് : ഹോ!! പണ്ടാരം!! നീ…

Read More Read More