Browsed by
Month: February 2012

ചില പ്രണയദിന ചിന്തകൾ!!

ചില പ്രണയദിന ചിന്തകൾ!!

വെള്ളമടിച്ചു കോണ്‍തിരിഞ്ഞു പാതിരാക്ക്‌ വീട്ടില്‍ വന്നു കേറുമ്പോള്‍ ചെരുപ്പൂരി കാല്‍ മടക്കി ചുമ്മാ തൊഴിക്കാനും, തുലാവര്‍ഷരാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്നേഹിക്കാനും എന്‍റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും, ഒടുവില്‍ ഒരു നാള്‍ വടിയായി തെക്കേ പറമ്പിലെ പുളിയന്‍ മാവിന്‍റെ വിറകിന്നടിയില്‍ എരിഞ്ഞു തീരുമ്പോള്‍ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ “കൂടി” വേണം… പറ്റുമെങ്കില്‍ കയറിക്കോ 🙂

നന്ദിഹിൽസ്

നന്ദിഹിൽസ്

കര്‍‌ണാടകയുടെ തലസ്ഥാനമായ ബാഗ്ലൂരിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്‌ നന്ദിഹില്‍സ്. ടിപ്പുസുൽത്താൻ തന്റെ വേനൽകാലവസതിയായി നന്ദിഹിൽസിലെ കൊട്ടാരം ഉപയോഗിച്ചിരുന്നുവത്രേ. അതിരാവിലെ എത്തുന്ന സഞ്ചാരികളെ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന നന്ദിഹിൽസ് ഏറെ ആകർഷിക്കുന്നു. ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും 52 കിലോമീറ്റർ അകലെ എന്‍ എച്ച് ഏഴിൽ (ബെല്ലാരി റോഡ്) നിന്നും അല്പം മാറി സമുദ്രനിരപ്പില്‍നിന്ന് 1479 അടി ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം അടുത്തുതന്നെ സ്ഥിതിചെയ്യുന്നു.  മലയടിവാരത്തിൽ നിന്നും മൂന്നുകിലോമീറ്ററോളം യാത്രചെയ്താൽ പ്രധാനപ്രവേശനകവാടത്തിൽ എത്തിച്ചേരാം. കാൽനടയായും ഇതു കയറാവുന്നതാണ്. ഗതാഗത സൗകര്യം ബാംഗ്ലൂരിലെ പ്രധാന ബസ്‌സ്റ്റേഷനായ മജസ്റ്റിക് കെമ്പഗൗഡ സ്റ്റാൻഡിൽ നിന്നും രാവിലെ ആറുമണിമുതൽ തന്നെ ഇടവിട്ട് ബസ്‌ സൗകര്യം ഉണ്ട്. കെ.എസ്.ആർ.ടി.സി. ബസ്സുകളാണ് യാത്രാസൗകര്യമൊരുക്കിയിരിക്കുന്നത്. നന്ദിഹിൽസിലെ പ്രധാനകവാടം വരെയും…

Read More Read More

വരൂ നമുക്കും വിക്കീമീഡിയയെ സ്നേഹിക്കാം!!

വരൂ നമുക്കും വിക്കീമീഡിയയെ സ്നേഹിക്കാം!!

വഴിയാത്രകളിൽ താങ്കൾക്ക് ഫോട്ടോ എടുക്കുന്ന സ്വഭാവം ഉണ്ടോ?അവയ്‌ക്ക് എന്തെങ്കിലും തരത്തിലുള്ള വൈജ്ഞാനികമൂല്യം ഉള്ളതായി തോന്നിയിട്ടുണ്ടോ?അവ സ്വതന്ത്യമായ ലൈസൻസിൽ ഷെയർചെയ്യുന്നതിൽ താങ്കൾക്ക് സന്തോഷമുണ്ടോ?എങ്കിൽ വരൂ… താങ്കൾ എടുത്ത ആ വിലമതിക്കാനാവാത്ത ചിത്രങ്ങൾ വിക്കിമീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യൂ… മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന ഒരു വിക്കിപദ്ധതിയാണു് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നത്. 2011 ൽ നടത്തിയ ഇതിന്റെ ഒന്നാം പതിപ്പ് വിജയകരമായി പൂർത്തിയായിരുന്നു.ഈ പദ്ധതി കുറച്ച് സ്ഥലത്തേക്ക് ഒതുങ്ങാതെ വിശാലമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ മലയാളം വിക്കിമീഡിയരേയും (മലയാളം വിക്കിയിൽ ഇപ്പോഴില്ലെങ്കിലും ഇതിന്റെ പ്രവർത്തനത്തിൽ താല്പര്യമുള്ള മറ്റുള്ളവരേയും), അവർ എവിടെ താമസിക്കുന്നവരായാലും, ഇതിന്റെ ഭാഗമാകത്തക്കവിധമാണു് ഈ പദ്ധതി വിഭാവനം…

Read More Read More

ഇതാണു കടം കടം എന്നു പറയുന്നത്!!!

ഇതാണു കടം കടം എന്നു പറയുന്നത്!!!

‘ഒരു മനുഷ്യന്റെ മരണം ഒരു ദുരന്തകഥയാണ്, ഒരു ലക്ഷം പേരുടേത് വെറും സ്ഥിതിവിവരക്കണക്കും’ എന്നുപറയാറുണ്ടല്ലോ. സത്യമാണ്. മിക്കപ്പോഴും വലിയ പ്രശ്‌നങ്ങള്‍ സാധാരണക്കാരുടെ ഭാവനയ്ക്കുമതീതമാണ്. ഒരു ലക്ഷം രൂപയുടെ കാര്‍ഷിക വായ്പ തിരിച്ചടക്കാനാവാതെ കുടുംബം മുഴുവന്‍ ‘ആത്മഹത്യ’ ചെയ്യുന്നവരുള്ള നാട്ടില്‍ ഭൂരിപക്ഷം മനുഷ്യര്‍ക്കും ഏതാനും ലക്ഷം രൂപയ്ക്കപ്പുറമുള്ള പണത്തെ പറ്റി സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. നമ്മുടെ നാട്ടില്‍ മാത്രമല്ല ലോകത്തെങ്ങും ഇതുതന്നെയാണ് സ്ഥിതി. ദേശീയ സമ്പദ്‌വ്യവസ്ഥയെ പറ്റിയുള്ള വാര്‍ത്തകളില്‍ വരുന്ന ആയിരം കോടിയും ലക്ഷം കോടിയുമെല്ലാം അവര്‍ക്ക് വെറും സ്ഥിതിവിവരക്കണക്ക് മാത്രമാണ്. അത്തരക്കാരെ സഹായിക്കാന്‍, വിരസമായ സ്ഥിതിവിവരക്കണക്കുകളെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളുള്ള ഇന്‍ഫോഗ്രാഫിക്‌സ് ആക്കി മാറ്റുകയാണ് ഡിമോണ്‍.ഓക്രസി ചെയ്യുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കേട്ടാല്‍ മനസ്സിലാകാത്ത കണക്കുകള്‍ കണ്ടാല്‍ കണ്ണുതള്ളുന്ന രൂപങ്ങളാക്കിയത് കാണാന്‍ ഇവിടെ ക്ലിക്ക്…

Read More Read More

വിക്കിപീഡിയ – വിക്കിപഠനശിബിരം ബാംഗ്ലൂർ

വിക്കിപീഡിയ – വിക്കിപഠനശിബിരം ബാംഗ്ലൂർ

മലയാളം വിക്കി സംരംഭങ്ങളിൽ താല്പര്യമുള്ള ബാംഗ്ലൂരിലെ മലയാളികൾക്കായി 2012 ഫെബ്രുവരി 11-നു് ഉച്ചതിരിഞ്ഞ് 2 മണി മുതൽ 5 മണിവരെ വിക്കിപഠനശിബിരം നടക്കുന്നു. സൗജന്യ ഓൺ‌ലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പിൽ നിലവിൽ 22,000ൽ പരം  ലേഖനങ്ങളുണ്ട്. മലയാളം വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകൾ, വിക്കിപാഠശാല ഇവയൊക്കെ  മലയാള ഭാഷയെ സം‌ബന്ധിച്ച് പ്രാധാന്യമുള്ളതും വരുംതലമുറയ്ക്ക് വിജ്ഞാനം പകരുന്ന സ്രോതസ്സായി മാറികൊണ്ടിരിക്കുന്നതുമായ മലയാളം വിക്കി പദ്ധതികളാണ്. വിക്കിപീഡിയ കൂടുതൽ മലയാളികളിലേക്ക് എത്തിക്കുന്നതിനായി മലയാളം വിക്കിപീഡിയ പഠനശിബിരങ്ങൾ സംഘടിപ്പിച്ചു വരികയാണ്. ബാംഗ്ലൂരിലെ  നാലാമത്തെ   പഠനശിബിരം  2012 ഫെബ്രുവരി 11-നു് നടത്തുന്നു. മലയാളം വിക്കിസംരംഭങ്ങളുടെ പ്രവർത്തനത്തിൽ താല്പര്യമുള്ള ആര്‍ക്കും ഈ പരിപാടിയിൽ പങ്കെടുക്കാം.വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങൾ തുടങ്ങിയവയെ പരിചയപ്പെടുത്തൽ, വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം…

Read More Read More

എന്തിനു വേറൊരു സൂര്യോദയം!!

എന്തിനു വേറൊരു സൂര്യോദയം!!

എന്തിനു വേറൊരു സൂര്യോദയംനീയെൻ പൊന്നുഷ സന്ധ്യയല്ലേഎന്തിനു വേറൊരു മധു വസന്തം ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽവെറുതേ എന്തിനു വേറൊരു മധു വസന്തം നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻനിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായ് ജീവിതംനീയെന്റെയാനന്ദ നീലാംബരിനീയെന്നുമണയാത്ത ദീപാഞ്ജലിഇനിയും ചിലമ്പണിയൂ… ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസംപൂ കൊണ്ടു മൂടുന്നു വൃന്ദാവനംസിന്ദൂരമണിയുന്നു രാഗാംബരംപാടൂ സ്വര യമുനേ…