Browsed by
Month: January 2012

കമ്പ്യൂട്ടറിന്റെ സ്പീഡ്‌ കൂട്ടാനൊരു വഴി!!

കമ്പ്യൂട്ടറിന്റെ സ്പീഡ്‌ കൂട്ടാനൊരു വഴി!!

ഇനിയും പഴങ്കഥകൾ ആവർത്തിച്ചാൽ ചിലപ്പോൾ എല്ലാവർക്കും ബോറടിക്കും 🙁 അതുകൊണ്ട്, ഇപ്രാവശ്യം ഒരു കമ്പ്യൂട്ടർ ട്രിക്ക്‌സാവട്ടെ!!

കമ്പ്യൂട്ടറിന്റെ സ്പീഡ്‌ കൂട്ടാനൊരു വഴി!!

കമ്പ്യൂട്ടറിന്റെ സ്പീഡ്‌ കൂട്ടാനൊരു വഴി!!

പലപ്പോഴും നമ്മുടെ കമ്പ്യൂട്ടറിന്റെ പ്രവര്‍‌ത്തനം മന്ദഗതിയിലാവാനുള്ള ഒരു പ്രധാന കാരണം ടെംപററിഫയല്‍സിന്റെ ബാഹുല്യമാണ്. ഇവയെ നീക്കം ചെയ്താൽ കമ്പ്യൂട്ടർ നല്ല സ്പീഡിൽ തന്നെ നിങ്ങളോട് പ്രതികരിക്കുന്നതു കാണാവുന്നതാണ്. ടെംപററി ഫയൽസ് എന്നതുകൊണ്ട് ഞാനുദ്ദേശിച്ചത് വിൻഡോസിലെ സ്റ്റാർട് മെനുവിൽ കാണുന്ന RUN (വിൻഡോസ് 7 ഇൽ അത് സേർച്ചാണ്) എന്ന വിനോഡോയിൽ  %temp% എന്ന്  ടൈപ്പ് ചെയ്താൽ കിട്ടുന്ന വെറും ടെംപററി ഫയൽസ് മാത്രമല്ല. ടെമ്പററിൽ ഇന്റെർനെറ്റ് ഫയൽസ്, റീസന്റ് ഓപ്പൺ ഫയൽസ്, എന്നിങ്ങനെ അവിടെയും ഇവിടെയും ആയി വരുന്ന നിരവധി അനാവശ്യഫയലുകളെയാണ്. പലപ്പോഴായി ഇവയെ ഒക്കെ തെരഞ്ഞുകണ്ടുപിടിച്ചു മടുത്തപ്പോൾ ആണ്, പണ്ട് വിൻഡോസ് 98 ന്റെ കാലത്ത് മറ്റുള്ളവർക്ക് പണികൊടുക്കാൻ വേണ്ടി ബാച്ച് ഫയൽ ഉപയോഗിച്ച് ചെയ്തുകൂട്ടിയ ചില പൊടിക്കൈകൾ ഒക്കെ ഓർമ്മ…

Read More Read More

താൻ തീർത്ത വറചട്ടിയിൽ വീണു താനേ പുകഞ്ഞവൻ…

താൻ തീർത്ത വറചട്ടിയിൽ വീണു താനേ പുകഞ്ഞവൻ…

കനവായിരുന്നുവോ ഗാന്ധികഥയായിരുന്നുവോ ഗാന്ധിനാൾവഴിയിലിവനിന്നു നാമമില്ലനാട്ടുനടവഴിയിലീ ഉരുവമോർമ്മയില്ലഎന്നാലുമെൻ നിലവിളിക്കുള്ളിലെ കണ്ണീരിലൂറുന്നു ഗാന്ധി…

പ്രഭാഷണകലയുടെ ആചര്യനു അദരാഞ്ജലികൾ!!

പ്രഭാഷണകലയുടെ ആചര്യനു അദരാഞ്ജലികൾ!!

ശബ്ദമില്ലാത്തവനുവേണ്ടി ഞാന്‍ ഗര്‍ജിക്കാം, എന്റെ തൊണ്ടയിലെ മാംസപേശികളുടെ അവസാന ചലനവും നിലയ്ക്കുന്നതു വരെ… മലയാള സംസ്‌കൃതിയുടെ കാവലാളയി നമ്മെ നയിച്ച ആ പകരം വെയ്‌ക്കാനാവാത്ത ആർത്ഥഗാഭീര്യത്തിനു മലയാള മണ്ണിന്റെ കണ്ണീരിൽ കുതിർന്ന വിട!! അർത്ഥസംപുഷ്ടമായ ശബ്ദങ്ങളുടെ മഹാമാന്ത്രികനായ സുകുമാർ അഴിക്കോട് ഇന്നു രാവിലെ 6:33 നു മലയാളത്തോട് വിട പറഞ്ഞു.

Stop SOPA…! Stop PIPA…!! Save InterNet!!!

Stop SOPA…! Stop PIPA…!! Save InterNet!!!

നിങ്ങൾക്കും ഈ ബില്ലിനെതിരെ പ്രതികരിക്കാം. ഇവിടെ ക്ലിക്ക് ചെയ്യുക… നമുക്കു പറയാനുള്ളത് പറയാന്‍ ഏറ്റവും പ്രചാരമുള്ള ഏകമാധ്യമമാണ്‌ ഇന്റര്‍‌നെറ്റ്. ആ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കടയ്‌ക്കല്‍ തന്നെ കത്തി വെയ്ക്കുന്ന കരി നിയമങ്ങള്‍ രണ്ടെണ്ണം പസാക്കാന്‍ 2011 October 26 നു ഇന്റെര്‍നെന്റിന്റെ സിഹഭാഗവും നിയന്ത്രിക്കുന്ന അമേരിക്കയില്‍ തുടക്കമിട്ടു. സ്റ്റോപ് ഓൺലൈൻ പൈറസി ആക്ട് (SOPA), പ്രൊട്ടക്ട് ഇന്റലക്‍ച്വൽ പ്രോപ്പർട്ടി ആക്ട് (PIPA) എന്നിവയാണത്. സമ്മര്‍ദ്ദതന്ത്രം കൊണ്ട് മറ്റ് രാജ്യങ്ങളെ വരച്ച വഴിയേ നടത്തിക്കാന്‍ യാതൊരു ഉളുപ്പുമില്ലാത്ത അമേരിക്ക ഉടനേതന്നെ ആ നിയങ്ങള്‍ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും എന്നു തന്നെ കരുതേണ്ടിയിരിക്കുന്നു. ഇന്നു ഫ്രീയായി നമുക്കുകിട്ടുന്ന വിക്കീപീഡിയ അടക്കമുള്ള എല്ലാ ഓപ്പണ്‍ സോര്‍സ്‌ വിവരകൈമാറ്റങ്ങള്‍ക്കും അതു വന്‍ ഭീഷണിയായിരിക്കും. ലക്ഷക്കണക്കിനാളുകള്‍ അവരുടെ അറിവും അദ്ധ്വാനവും സമയവും…

Read More Read More

ഓമനത്തിങ്കൾക്കിടാവോ

ഓമനത്തിങ്കൾക്കിടാവോ

ഓമനത്തിങ്കൾക്കിടാവോ – നല്ലകോമളത്താമരപ്പൂവോ? പൂവിൽ നിറഞ്ഞ മധുവോ – പരിപൂർണ്ണേന്ദു തന്റെ നിലാവോ? പുത്തൻ പവിഴക്കൊടിയോ – ചെറുതത്തകൾ കൊഞ്ചും മൊഴിയോ? ചാഞ്ചാടിയാടും മയിലോ – മൃദുപഞ്ചമം പാടും കുയിലോ? തുള്ളുമിളമാൻ കിടാവോ – ശോഭകൊള്ളുന്നൊരന്നക്കൊടിയോ? ഈശ്വരൻ തന്ന നിധിയോ – പര-മേശ്വരിയേന്തും കിളിയോ? പാരിജാതത്തിൻ തളിരോ – എന്റെഭാഗ്യദ്രുമത്തിൻ ഫലമോ? വാത്സല്യരത്നത്തെ വയ്പാൻ – മമവാച്ചൊരു കാഞ്ചനച്ചെപ്പോ? ദൃഷ്ടിയ്ക്കു വച്ചോരമൃതോ – കൂരി-രുട്ടത്തു വെച്ച വിളക്കോ? കീർത്തിലതയ്ക്കുള്ള വിത്തോ – എന്നുംകേടുവരാതുള്ള മുത്തോ? ആർത്തിതിമിരം കളവാൻ – ഉള്ളമാർത്താണ്ഡദേവപ്രഭയോ? സൂക്തിയിൽ കണ്ട പൊരുളോ – അതി-സൂക്ഷ്മമാം വീണാരവമോ? വമ്പിച്ച സന്തോഷവല്ലി – തന്റെകൊമ്പതിൽ പൂത്ത പൂവല്ലി? പിച്ചകത്തിൻ മലർച്ചെണ്ടോ – നാവി-ന്നിച്ഛ നൽകും നൽക്കൽക്കണ്ടോ? കസ്തൂരി തന്റെ മണമോ – നല്ലസത്തുക്കൾക്കുള്ള…

Read More Read More