Browsed by
Month: October 2011

സിന്‍ക്യു | SinQ

സിന്‍ക്യു | SinQ

ഒരു ഓപ്പറേറ്റിങ് സിസ്റ്റമൊക്കെ വികസിപ്പിച്ചെടുക്കുക എന്നത് ചെറിയ പണിയൊന്നുമല്ല. ആയിരക്കണക്കിന് വിദഗ്‌ദരായ ഡവലപ്പർമാരുടെ വർഷങ്ങളോളം ഉള്ള ശ്രമഫലമാണ് ഇന്നുകാണുന്ന പല ഓപ്പറേറ്റിങ് സിസ്റ്റവും. ഇതാ, ഇവിടെ നാലു വിദ്യാർത്ഥികൾ സിന്‍ക്യു എന്ന പേരിൽ ഒരു ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുന്നു!! ഫ്രീവെയറായി കിട്ടുന്ന ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വിവിധ വേർഷനുകളിൽ ഏതോ കസ്റ്റമൈസ് ചെയ്തെടുത്തതാവണം ഇതെന്നു വിശ്വസിക്കുന്നു; അവർ അതിനെ കുറിച്ച് പറയാൻ തയ്യാറായിട്ടില്ല. എന്തായാലും, ഈ വിദ്യാർത്ഥികളുടെ ഉദ്യമത്തിനെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നു. കാളപെറ്റു എന്നു കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന മനോരമക്കാരനെ അല്പം വിമർശിക്കാതെയും വയ്യ. വാർത്തകൾ കിട്ടിയ മുറയ്ക്ക് പ്രസിദ്ധീകരിക്കാതെ, അതിനെ കുറിച്ച് നന്നായി അന്വേഷിച്ചുതന്നെ വേണമായിരുന്നു ഇങ്ങനെയൊരു വാർത്ത കൊടുക്കാൻ! സത്യത്തിൽ എന്താണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം എന്നവർ അന്വേഷിക്കണമായിരുന്നു… അല്ലെങ്കിൽ,…

Read More Read More

ജിമെയിൽ ഫിൽട്ടർ – ഒരു മുൻകരുതൽ കൂടി!

ജിമെയിൽ ഫിൽട്ടർ – ഒരു മുൻകരുതൽ കൂടി!

നമ്മുടെ പ്രധാന മെയിൽ ഐഡി വെച്ച് മറ്റു പല സൈറ്റുകളിലും രജിസ്റ്റർ ചെയ്യേണ്ടി വരാറുണ്ടല്ലോ… പലപ്പോഴും അത്തരം രജിസ്‌ട്രേഷൻസ് പണി തരാറുമുണ്ട്, ഉദാഹരനത്തിന് ജോബ്‌ സൈറ്റുകൾ, ഗൈമിങ് സൈറ്റുകൾ, പുറത്തു പറയാൻ കൊള്ളാത്ത ചില സൈറ്റുകൾ തുടങ്ങിയവ… അതുപോലെ ആവശ്യമുള്ള ചില സൈറ്റുകളിലും നമുക്കിതുപോലെ രജിസ്റ്റർ ചെയ്യേണ്ടി വരും, ഉദാഹരണത്തിന് ടിക്കറ്റ് റിസർവേഷൻ (ട്രൈൻ, ബസ്സ്, സിനിമാ ), ബാങ്ക്, ഫെയ്സ്‌ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്‌വർക്കുകൾ  മുതലായവ… ഇങ്ങനെ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പലപ്പോഴും അത്തരം സൈറ്റുകളിൽ നിന്നും നോൺസ്റ്റോപ്പായി പരസ്യങ്ങൾ മെയിലായി കിട്ടിക്കൊണ്ടിരിക്കും. നമ്മുടെ മെയിൽ ബോക്സ് ഒരു ദിവസം തുടന്നു നോക്കിയില്ലെങ്കിൽ അവ നിറഞ്ഞുകവിഞ്ഞിരിക്ക്ഉന്നതു കാണാം. ജീമെയിലിൽ ഇത്തരം മെയിലുകളെ ഫിൽട്ടർ ചെയ്തു മാറ്റി നിർത്താനോ ഡിലീറ്റ് ചെയ്യാനോ ഒക്കെ…

Read More Read More

പുഴയോരഴകുള്ള പെണ്ണ്

പുഴയോരഴകുള്ള പെണ്ണ്

പുഴയോരഴകുള്ള പെണ്ണ്ആലുവപ്പുഴയോരഴകുള്ള പെണ്ണ്കല്ലും മാലയും മാറിൽ ചാർത്തിയ ചെല്ലക്കൊലുസിട്ട പെണ്ണ് മഴ പെയ്താൽ തുള്ളുന്ന പെണ്ണ്മാനത്തൊരു മഴവില്ല് കണ്ടാൽഇളകും പെണ്ണ്പാടത്തെ നെല്ലിനും തീരത്തെ തൈകൾക്കുംപാലും കൊണ്ടോടുന്ന പെണ്ണ്അവളൊരു പാവം പാൽക്കാരി പെണ്ണ്പാൽക്കാരി പെണ്ണ് വെയിലത്ത് ചിരി തൂകും പെണ്ണ്ശിവരാത്രി വ്രതവുമായിനാമം ജപിക്കും പെണ്ണ്പെണ്ണിനെ കാണുവാൻ ഇന്നലെ വന്നവർചൊന്നു പോൽ ഭ്രാന്തത്തിപെണ്ണ്അവളൊരു പാവം ഭ്രാന്തത്തിപെണ്ണ് അതു കേട്ട് നെഞ്ച് പിടഞ്ഞ്കാലിലെ കൊലു‌സെല്ലാംഊരിയെറിഞ്ഞ്ആയിരം നൊമ്പരം മാറിലൊതുക്കികൊണ്ടാഴിയിലേക്കവൾ പാഞ്ഞുഅവളൊന്നും ആരോടും മിണ്ടാതെ പാഞ്ഞു മിണ്ടാതെ പാഞ്ഞു…

തീവണ്ടിസമയം എസ്.എം.എസ്സിലൂടെ അറിയാം

തീവണ്ടിസമയം എസ്.എം.എസ്സിലൂടെ അറിയാം

09415139139 എന്ന നമ്പരിലേക്ക് തീവണ്ടിയുടെ നമ്പര്‍ എസ്.എം.എസ്. അയച്ചാല്‍ തീവണ്ടി ഏതു സ്റ്റേഷനിലാണ്, കൃത്യസമയത്താണോ ഓടുന്നത്, തൊട്ടടുത്ത പ്രധാന സ്റ്റേഷനില്‍നിന്ന് എത്ര കിലോമീറ്റര്‍ അകലെയാണ് തുടങ്ങിയ വിവരങ്ങള്‍ അറിയാം. ആദ്യഘട്ടമായി ഉത്തരേന്ത്യയില്‍ സര്‍വീസ് നടത്തുന്ന 12 തീവണ്ടികളില്‍ ഈ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. ന്യൂഡല്‍ഹി-ഹൗറാ, ഹൗറാ-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്, സിയാല്‍ദാ-ന്യൂഡല്‍ഹി, ന്യൂഡല്‍ഹി-സിയാല്‍ദാ രാജധാനി എക്‌സ്പ്രസ്, ന്യൂഡല്‍ഹി-മുംബൈ സെന്‍ട്രല്‍, മുംബൈ സെന്‍ട്രല്‍-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്, മുംബൈ സെന്‍ട്രല്‍-നിസാമുദ്ദീന്‍, നിസാമുദ്ദീന്‍-മുംബൈ സെന്‍ട്രല്‍ രാജധാനി എക്‌സ്പ്രസ് , ന്യൂഡല്‍ഹി-ലക്‌നൗ, ലക്‌നൗ-ന്യൂഡല്‍ഹി ശതാബ്ദി എക്‌സ്പ്രസ് എന്നീ തീവണ്ടികളുടെ സമയവിവരമാണ് ഇപ്പോള്‍ എസ്.എം.എസ് വഴി അറിയാനാവുക. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍നടന്ന സാമ്പത്തികകാര്യ എഡിറ്റര്‍മാരുടെ യോഗത്തില്‍ റെയില്‍വേ മന്ത്രി ദിനേശ് ദ്വിവേദി ആര്‍.ടി.ഐ.എസ് സംവിധാനം ഉദ്ഘാടനം ചെയ്തു. മാതൃഭൂമി വാർത്ത…

ദീപാവലി ആശംസകൾ!!

ദീപാവലി ആശംസകൾ!!

കത്തുന്ന നാളം ആവുക…അത് കാണാന്‍ മറ്റുള്ളവര്‍ക്ക് നല്ല ഭംഗിയാണ്…എന്നാല്‍ സ്വയം എറിയുന്നതിന്റെ പുകയും വേദനയും…ആരാണ് ഓര്‍മിക്കുന്നത്‌…എങ്കിലും ഒരു വിളക്കായി എരിഞ്ഞു തീരാന്‍ ആണ് എനിക്കിഷ്ടം …എന്നും എപ്പോഴും വെളിച്ചമാവാന്‍… ഇരുട്ടിനെ വെല്ലുന്ന പ്രകാശമാവാന്‍…ദീപമേ നീ തുണ…എല്ലാവര്‍ക്കും ഹൃദ്യമായ ദീപാവലി ആശംസകൾ…

ഒരു ചരിത്രവിദ്യാർത്ഥിയുടെ ത്വര!!

ഒരു ചരിത്രവിദ്യാർത്ഥിയുടെ ത്വര!!

ഒരു യാത്രയായിരുന്നു; ഉജ്ജ്വലമായ ഭൂതകാലം കനംകെട്ടിക്കിടക്കുന്ന രാജപാതകളും കൊട്ടാര സമുച്ചയങ്ങളും ആനക്കൊട്ടിലുകളും അന്തപുരങ്ങളും കല്ലിന്മേൽ കല്ലുവെയ്ക്കാതെ തകർത്തെറിഞ്ഞ അന്താരാഷ്ട്രാ മാർക്കറ്റുകളും ലോകോത്തരങ്ങളായ ഇന്റർലോക്ക് സിസ്റ്റത്തിൽ പണിത പടുകൂറ്റൻ മതിൽകെട്ട്ഉകളും കണ്ട് കണ്ട്… നമുക്കിന്ന് സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധം ഉജ്ജ്വലമായ ഭൂതകാലത്തിന്റെ ഗിരി ശൃംഗങ്ങളില്‍ നിന്ന്‌ തുംഗഭദ്രയുടെ മടിത്തട്ടിലേക്കു നിലംപൊത്തിയ ഒരു മഹത്‌ സാമ്രാജ്യത്തിന്റെശേഷിപ്പുകളിലൂടെയുള്ള യാത്ര… ഭാരതത്തിന്റെ മധ്യകാലഘട്ടത്തിൽ ഡക്കാൻ കേന്ദ്രീകരിച്ച് സൗത്ത് ഇന്ത്യ മുഴുവൻ ഭരിച്ച കൃഷ്ണദേവരയാരുടെ രഥമുരുണ്ട വീഥികളും, തെന്നാലിരാമൻ കഥകൾ കേട്ട് പുളകം കൊണ്ട പുൽച്ചെടികളുടെ പിന്മുറക്കാർ നിശബ്ദം പറഞ്ഞുതരുന്ന കൊടിയ വേദനയുടെ കഥകൾ കേട്ടുകേട്ട് ഒരു യാത്ര… പതിനഞ്ചാം നൂറ്റാണ്ടിൽ തന്നെ സുൽത്താന്മാർ വന്ന് നാമവശേഷമാക്കിയ ഒരു ഉജ്ജ്വലസംസ്‌ക്കാരത്തിന്റെ ശവപ്പറമ്പായി തോന്നി ഹംപി എന്ന വിജയനഗരസാംരാജ്യത്തിന്റെ തലസ്ഥാന നഗരി….

Read More Read More

സ്നേഹം :(

സ്നേഹം :(

ആഴ്‌ചയില്‍ ഏഴുദിവസവും അതി രാവിലെ പണിക്കു പോയി രാത്രി വളരെ വൈകിമാത്രം വീട്ടില്‍ തിരിച്ചെത്തുന്ന ഒരു പാവപ്പെട്ട പണിക്കാരനോട് ആറുവയസ്സുകാരിയായ മകള്‍: അച്ഛന്‌ ഒരു ദിവസം എത്ര രൂപ കൂലി കിട്ടും? നീയെന്തിനാണതൊക്കെ അറിയുന്നതെന്ന് ചോദിച്ച് ഒഴിഞ്ഞുമാറിയെങ്കിലും അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ തുക പറഞ്ഞു: “അമ്പതു രൂപ.” പിറ്റേന്ന് അവള്‍ തനിക്ക് അമ്പതു രൂപ വേണം എന്നു ശഠിച്ച് കരച്ചില്‍ തുടങ്ങി.നിനക്കീ പ്രായത്തില്‍ പണം ആവശ്യമില്ലെന്നു പറഞ്ഞയാള്‍ ആ ആവശ്യം നിരസിച്ചു; പക്ഷേ അവള്‍ വിട്ടില്ല. “കാശു കളയരുത് സൂക്ഷിച്ച് വെയ്ക്കണം” എന്നു പറഞ്ഞ് അയാള്‍ അവള്‍ക്ക് അമ്പതു രൂപ നല്‍കി.അതു കിട്ടിയതോടെ അവള്‍ക്ക് സന്തോഷമായി; അവള്‍ ആര്‍ത്തുല്ലസിച്ചു..അച്ഛനു സംഭവം മനസ്സിലായില്ല; അവള്‍ വിശദീകരിച്ചു:  എന്റെ കയ്യില്‍ ഇപ്പോള്‍ അച്ഛന്‌ഒരു ദിവസം…

Read More Read More

പാന്‍ഗ്രാം

പാന്‍ഗ്രാം

ഭാഷയുടെ അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഏറ്റവും ചെറിയ വാചകത്തെ പാന്‍ഗ്രാം എന്നു പറയുന്നു. മലയാളത്തിൽ അതിനെ എന്തു പറയാൻ പറ്റും? പൂർണവാചകമെന്നോ സമ്പൂർണവാക്യമെന്നോ ഒക്കെ വിളിക്കാമെങ്കിലും അതുകൊണ്ട് ഉദ്ദേശിക്കുന്ന അർത്ഥം കിട്ടുമോ എന്നറിയില്ല. കിഷോർ ശ്രമിച്ചിട്ടുണ്ടാക്കിയ മലയാളത്തിലെ ഒരു വാക്യമിതാണ്: “അജവും ആനയും ഐരാവതവും ഗരുഡനും കഠോര സ്വരം പൊഴിക്കെ ഹാരവും ഒഢ്യാണവും ഫാലത്തില്‍ മഞ്ഞളും ഈറന്‍ കേശത്തില്‍ ഔഷധ എണ്ണയുമായി ഋതുമതിയും അനഘയും ഭൂനാഥയുമായ ഉമ ദുഃഖഛവിയോടെ ഇടതു പാദം ഏന്തി ങ്യേയാദൃശം നിര്‍ഝരിയിലെ ചിറ്റലകളെ ഓമനിക്കുമ്പോള്‍ ബാ‍ലയുടെ കണ്‍കളില്‍ നീര്‍ ഊര്‍ന്നു വിങ്ങി.“ അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഒരിക്കലെങ്കിലും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന അർത്ഥവത്തായ വാചകങ്ങളെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ എല്ലാ അക്ഷരങ്ങളും എന്നർത്ഥം വരുന്ന പാൻഗ്രാമ എന്ന…

Read More Read More