Browsed by
Month: September 2011

കല്യാണ സംശയങ്ങൾ…

കല്യാണ സംശയങ്ങൾ…

അരുൺ നെടുമങ്ങാടിന്റെ ബസ്സിലേക്ക്… ബസിന്റെ പ്രയോജനങ്ങളേ.. ഒരു പെണ്ണ് കെട്ടാൻ താല്പര്യമുണ്ട്. കെട്ടി പരിചയമുള്ളവർ ചില സംശയങ്ങൾ തീർത്ത് തരുമല്ലോ… 1. എങ്ങനെയുള്ള പെണ്ണാണ് നല്ലത്? 2. നല്ല സ്വഭാവമാണോ എന്ന് എങ്ങനെ തിരിച്ചറിയും. 3. സ്ത്രീധനം വാങ്ങാമോ? 4. ജോലിയുള്ള പെണ്ണിനെ നോക്കണോ? ജോലി കിട്ടാനുള്ള വിദ്യാഭ്യാസമുള്ള പെണ്ണിനെ കെട്ടണോ? അതോ വിദ്യാഭ്യാസമില്ലാത്ത ആളേ നോക്കണോ? 5 വിവാഹ ആലോചനയ്ക്ക് പത്രപരസ്യമാണോ നല്ലത്? ബ്രോക്കറാണോ അതോ ബ്യൂറോയാണോ ഏതാണ് മെച്ചം? 6. കല്യാണം കഴിക്കാതിരിക്കുന്നതും കഴിച്ചു കഴിഞ്ഞുമുള്ള ജീവിതത്തിലെ വ്യത്യാസങ്ങൾ എന്ത്? 7. പെണ്ണ് കാണാൻ പോകുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ ഏതൊക്കെ( പണ്ട് മനോരമ പറഞ്ഞതിൽ കൂടുതൽ എന്തെങ്കിലും…) 8. എന്താണ് കല്യാണം? അതിന്റെ മെച്ചം…. ( ഉവ്വ ബാക്കി ചോദ്യം…

Read More Read More

ഇതു സിനിമയിലെ ബെഞ്ച്മാർക്കിങ്…

ഇതു സിനിമയിലെ ബെഞ്ച്മാർക്കിങ്…

ഷാജികുമാറിന്റെ ബസ്സിലേക്ക്… ചില മലയാള ചിത്രങ്ങളും അവയുടെ മുന്‍ ആധാരങ്ങളും… 1 ചന്ദ്രലേഖ (1997)- You were sleeping(1995) 2 ബൂയിംഗ് ബൂയിംഗ് (1985)- Boeing Boeing(1965) 3 വെട്ടം (2004)- French Kiss(1995) 4 താളവട്ടം (1986)-One flew over the cockoo’s nest(1975) 5 കാക്കക്കുയില്‍ (2001)- A fish called wanda(1988) 6 വെള്ളാനകളുടെ നാട് (1988)- Yours; Mine and Ours(1968) 7 ഉദയനാണ് താരം(2005)-Bowfinger(1999) 8 ബിഗ്‌ ബി (2007) Four Brothers (2005) 9 ഗോലുമാല്‍ (2009) Nine Queens (2000) 10 ഹെലോ മൈ ഡിയര്‍ റോങ്ങ്‌ നമ്പര്‍ (1986)-North by northwest(1959) 11 മാളൂട്ടി (1992)-Everybody’s baby: The rescue of…

Read More Read More

എച്ചികൾ കൊച്ചിയിൽ അഥവാ ഇതു താൻഡാ പൊലീസ്!!

എച്ചികൾ കൊച്ചിയിൽ അഥവാ ഇതു താൻഡാ പൊലീസ്!!

ഫെയ്‌സ് ബുക്കിൽ നിന്നും ചൂണ്ടിയ ഒരു കഥ; മുമ്പേ കേട്ടതാണ് എന്നാലും… മത്തായിയും പത്രോസും കൂടി കൊച്ചി കാണാന്‍ പോയി, കാഴ്ചകള്‍ കണ്ടു നടന്നപ്പോല്‍ മത്തായിക്ക് ഒരു പൂതി, ടാജില്‍ കയറി ഒന്ന് ഭക്ഷണം കഴിക്കണം….മത്തായിയുടെ കയില്‍ ആകെ നൂറു രൂപയും…പത്രോസ് പറഞ്ഞു ” ഇഷ്ടാ പുലിവാലാകും, ഞാനില്ല” മത്തായി രണ്ടും കല്‍പ്പിച്ചു കയറി… ആവശ്യമുള്ളതൊക്കെ ഓര്‍ഡര്‍ ചെയ്തു…വിഷണ്ണനായി പത്രോസ് വെളിയില്‍ കാത്തു നിന്നു…. അയാള്‍ക്കറിയാമായിരുന്നു വരാന്‍ പോകുന്ന ഭവിഷ്യത്തുകള്‍.സമയം കുറേ കഴിഞ്ഞു; പൊലീസ് ജീപ്പുകൾ അകത്തേക്കും പുറഹ്തേക്കും പായുന്നു..പത്രോസ് വിഷണ്ണനായി കാത്തിരുന്നു…പത്രോസിനെ അത്ഭുത പെടുതിക്കൊണ്ട് അതാ വരുന്നു ഒരുഎമ്പോക്കവുംവിട്ടു മത്തായി…..പത്രോസ് ചോദിച്ചു..”മത്തായി ഇതെങ്ങിനെ സാധിച്ചു”…?മത്തായി, “വെരി സിംപിള്‍, ഞാന്‍ ആവശ്യമുള്ളതെല്ലാം ഓര്‍ഡര്‍ ചെയ്തു, അവര്‍ തന്നു, ബില്ല് വന്നപ്പോള്‍ ആയിരത്തി ഇരുന്നൂറു…

Read More Read More

വോഡാഫോൺ പണി തന്നു!!

വോഡാഫോൺ പണി തന്നു!!

ഇന്നു രാവിലെ മുതൽ വിക്കിപീഡിയനായ വിജയേട്ടനെ(വിജയകുമാർ ബ്ലാത്തൂർ) വിളിക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയിരുന്നില്ല. ഞാൻ കരുതി മൂപ്പർ വല്ല ഹിമാലയത്തിലോ അഗസ്ത്യാർകൂടത്തിലോ മറ്റോ ആയിരിക്കും അതാണു കിട്ടാത്തതെന്ന്. എനിക്കുള്ള കോൾസൊക്കെ കൃത്യമായി വരുന്നുണ്ടായിരുന്നു. രാവിലെ ഒന്നു വീട്ടിലേക്ക് വിളിച്ചപ്പോൾ കിട്ടിയതുമാണ്. സ്നാക്‌സിനു വരുന്നില്ലെന്നു പറഞ്ഞ് വൈകുന്നേരം എന്നും കൂടെവരുന്ന കുട്ടിക്ക് മെസേജയക്കാനും പറ്റി.. അതായത് ഇൻകമിങ്സിനും മെസേജിങ്സിനും കുഴപ്പില്ലായിരുന്നു; ഞാൻ ഫോണിനെ സംശയിച്ചതില്ല എന്നു ചുരുക്കം… വൈകുന്നേരം തന്നെ വീട്ടിലേക്ക് വീണ്ടും വിളിച്ചപ്പോൾ കോൾ പോകാത്ത കാര്യം സീരിയസായി തന്നെ നോട്ട് ചെയ്തു. പിന്നെ പല ഫോണിലേക്ക് വിളിച്ചുനോക്കി 🙁 ഇൻകമിങ്സ്‌ ഉണ്ട് മെസേജിങ്സ് ഉണ്ട്.. എനിക്കു വിളിക്കാൻ പറ്റുന്നില്ല എന്നു മാത്രം… പോസ്റ്റ്‌പെയ്‌ഡായതിനാൽ ബില്ലൊക്കെ കൃത്യമയി തന്നെ അടച്ചുവരുന്നുണ്ട്… മിനിയാന്നാണ് ഈ മാസത്തെ…

Read More Read More

ദ റിയൽ സുരേഷ് ഗോപി!!

ദ റിയൽ സുരേഷ് ഗോപി!!

ശ്രീ വേണുവിന്റെ ചോദ്യങ്ങൾക്കു മുമ്പിൽ മുട്ടുമടക്കുന്ന രാഷ്ട്രീയഭീഷ്മാചാര്യന്മാരെ റിപ്പോർട്ടർ ടിവി കഴിഞ്ഞ ദിവസങ്ങളിൽ കാണിച്ചിരുന്നു. ഉത്തരം മുട്ടിയ മുഖ്യമന്ത്രി അഭിമുഖം അവസാനിപ്പിച്ച് ഓടിപ്പോകുന്ന കാഴ്‌ചയ്‌ക്കും നമ്മൾ സാക്ഷികളായി. വാർത്താമാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ തൊണ്ട വിറച്ച് മുട്ടിടറി തിരിഞ്ഞോടുന്ന രാഷ്ട്രീയക്കാരായിപ്പോയല്ലോ നമുക്ക്!! ശക്തവും വ്യക്തവുമായ ഭാഷയിൽ വാർത്തകളെയും ആനുകാലിക സംഭവങ്ങളെയും മലയാളസമക്ഷം എത്തിക്കുന്നതിൽ മറ്റു ചാനലുകളെക്കാൽ റിപ്പോർട്ടർ ടിവി മിടുക്കുതെളിയിച്ചുകൊണ്ടിരിക്കുന്നു. ആരംഭശൂരത്വമായി ഒടുങ്ങാതെ, നല്ല രീതിയിൽ തന്നെയത് മുന്നേറട്ടെ എന്നാശംസിക്കുന്നു.

മുടിപ്പൂക്കൾ വാടിയാലെന്തോമനേ നിൻ…

മുടിപ്പൂക്കൾ വാടിയാലെന്തോമനേ നിൻ…

പ്രിഡിഗ്രി പഠിക്കുന്ന കാലത്ത് അന്നത്തെ കാമുകി എന്നെ ഉദ്ദേശിച്ച് ഒരു പാട്ടു പാടുന്നു എന്ന പബ്ലിസിറ്റിയോടെ കോളേജ് ഡേയ്‌ക്ക് സ്റ്റേജിൽ കേറിനിന്ന് പാടി നാണം കെടുത്തിയ പാട്ടാണിത്!!ഹോ  വല്ലാത്ത നൊസ്റ്റി!!ആ കുട്ടി എവിടെ ഉണ്ടോ എന്തോ!! ഹാപ്പി ബാച്ചിലേഴ്‌സിന്റെ ബസ്സിലേക്ക്… മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെചിരിപ്പൂക്കള്‍ വാടരുതെന്നോമനേ…മുഖമൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെമനം മാത്രം മാഴ്‌കരുതെന്നോമനേ… കങ്കണമുടഞ്ഞാലെന്തോമനേ നിന്റെകൊഞ്ചലിന്‍ വളകിലുക്കം പോരുമേകുണുങ്ങുന്ന കൊലുസ്സെന്തിന്നോമനേ നിന്റെപരിഭവക്കിണുക്കങ്ങള്‍ പോരുമേ… കനകത്തിന്‍ ഭാരമെന്തിന്നോമനേ എന്റെപ്രണയം നിന്‍ ആഭരണമല്ലയോനിലയ്‌ക്കാത്ത ധനമെന്തിന്നോമനേ നിന്റെമടിയിലെന്‍ കണ്മണികളില്ലയോ…

ബുക്ക്മാർക്ക് ചെയ്‌തുവെക്കേണ്ട മറ്റൊരു ടാലന്റ് ഷോ!!

ബുക്ക്മാർക്ക് ചെയ്‌തുവെക്കേണ്ട മറ്റൊരു ടാലന്റ് ഷോ!!

ഇതാ ബുക്ക്‌മാർക്ക് ചെയ്തുവെച്ച് ഇടയ്ക്കൊക്കെ കാണാൻ പറ്റിയ മറ്റൊരു കോമഡി ടാലന്റ് ഷോ!! എല്ലാവർക്കും നന്നായിട്ട് ഇഷ്ടപ്പെടും! കേരളോത്സവവേദിയിൽ മൂന്നുതവണ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഷൈജു കോഴിക്കോട് എന്ന കൊച്ചുകലാകരന്റെ മിമിക്രി. കരീ ഷ്മായുടെ ബസ്സിലേക്ക്…

മോസില്ല ഫയർഫോക്സ് | തീക്കുറുക്കൻ

മോസില്ല ഫയർഫോക്സ് | തീക്കുറുക്കൻ

മോസില്ല ഫയർഫോക്സിന്റെ പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്തു. ഒത്തിരി പുതിയ സവിശേഷതകൾ ഉണ്ടെന്നു പറയുന്നു. ഒന്നോടിച്ചുനോക്കിയപ്പോൾ പുതിയ ചില മാറ്റങ്ങൾ ഒക്കെ അനുഭവപ്പെട്ടിട്ടുണ്ട്. ബ്രൗസറിന്റെ സ്പീഡ് കൂടുമെന്ന് പറയുന്നു. അതുതന്നെ വലിയ അനുഗ്രഹം!! നിങ്ങൾക്കും പരീക്ഷിക്കാവുന്നതാണ്. ഡൗൺലോഡ് ചെയ്യാൻ താഴത്തെ ബട്ടൻ ക്ലിക് ചെയ്യുക.

ടിന്റുമോൻ വീണ്ടും

ടിന്റുമോൻ വീണ്ടും

നടൻ: എന്റെ തേജാ ഭായി ആൻഡ് ഫാമിലി എന്ന സിനിമ മോൻ കണ്ടോ?ടിന്റുമോൻ: ഇല്ലനടൻ: അതെന്താ?ടിന്റുമോൻ: തീയറ്ററിൽ ഒറ്റയ്‌ക്കിരിക്കാൻ പേടിയാ മാമാ!! പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു സുഹൃത്തിന്റെ എസ്.എം.എസ്

സ്വാർത്ഥതാല്പര്യങ്ങൾ എല്ലാവർക്കും ഉണ്ട്..

സ്വാർത്ഥതാല്പര്യങ്ങൾ എല്ലാവർക്കും ഉണ്ട്..

സ്വാർത്ഥതാല്പര്യങ്ങൾ എല്ലാവർക്കും ഉണ്ട്, അതിനു ഗാനഗന്ധർവ്വനെന്നോ ഏഷ്യാനെറ്റെന്നോ എന്നൊന്നും ഭേദമില്ല. പുതിയ വിവാദം ഗാനഗന്ധർവ്വൻ യേശുദാസ് സുഹൃത്തിന്റെ മകളുടെ വിജയത്തിനായ് സഭാമദ്ധ്യത്തിൽ നിന്നും കോമാളിവേഷം കെട്ടിയെന്നതാണ്. ലിങ്കിവിടെ കൊടുത്തിരിക്കുന്നു. അതുകൊണ്ട് നഷ്ടപ്പെടുന്നത് ആ വലിയമനുഷ്യന്റെ പേരുതന്നെയാണ്; പോരാത്തതിന് ഭാരതത്തിൽ ജനിച്ചുപോയതിനെ പുച്ഛിച്ചുകൊണ്ടുള്ള പരാമർശവും… കഷ്ടമായിപ്പോയി!! ഇന്ത്യക്കാരായി ജനിച്ചവരൊക്കെ മുൻ‌ ജന്മപാപികളാണെന്നാണോ ഗാനഗന്ധർവ്വൻ യേശുദാസ് മനസ്സിലാക്കി വെച്ചിരിക്കുന്നത്? അമേരിക്കയിൽ ജനിക്കുന്നത് പുണ്യമെന്നോ? അതുകൊണ്ടാണോ അദ്ദേഹം അമേരിക്കയിൽ സ്ഥിരതാമസമാക്കിയത്!! എന്താണ് യേശുദാസിന് അമേരിക്കയോടിത്ര വിധേയത്വം!! ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്താനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുകൊടുത്ത ഭാരതമേ ലജ്ജിക്കുക!! ഗാനഗന്ധർവന്റെ അഭിപ്രായത്തെ ശക്ത്മായി എതിർക്കുന്നു; അതിൽ പ്രതിഷേധിക്കുന്നു…