Browsed by
Month: March 2011

HTML5

HTML5

നെറ്റിലൂടെയുള്ള ആശയവിനിമയത്തിനു ചുക്കാന്‍ പിടിക്കുന്ന വളരെ ലളിതമായ ഒരു കമ്പ്യൂട്ടര്‍ ഭാഷയാണ് HTML. ഈ അടുത്ത് ഇറങ്ങിയ HTML5 ആണ് HTML -ന്റെ പരിഷ്കരിച്ച അവസ്സന പതിപ്പ്. ഒരുപാട് പുതിയ ടാഗുകളും എപിഐ കളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് വളരേ നൂതനമായൊരു ബ്രൗസിംങ് അനുഭവം പ്രദാനം ചെയ്യാന്‍ HTML5 നു കഴിയും എന്നു വേണം കരുതാന്‍. HTML 4.01, XHTML 1.0 , DOM Level 2 HTML ഇവയ്ക്കു ശേഷം ഇറങ്ങിയ അടുത്ത വെബ്‌സ്റ്റാന്‍‌ഡേര്‍ഡായിട്ടാണ്‌ HTML5 ഇറങ്ങിയിരിക്കുന്നത്. Flash, Silverlight, Java തുടങ്ങിയ RIA Technologies നെ കുറിച്ചുള്ള വേവലാതി ഇനി വേണ്ട. ഇവ സപ്പോര്‍‌ഡ് ചെയ്യാനുതകുന്ന ടാഗുകളും അതിനു വേണ്ട എപിഐ കളും HTML5 നോടൊപ്പം കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഔദ്യോഗികമായി ഇതു പുറത്തിറങ്ങിയെങ്കിലും HTML5…

Read More Read More

പാര്‍ട്ടിസെക്രട്ടറിക്കൊരു തുറന്ന കത്ത്!

പാര്‍ട്ടിസെക്രട്ടറിക്കൊരു തുറന്ന കത്ത്!

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.എസ്സിനെ തന്നെ വീണ്ടും മുഖ്യമന്ത്രി ആക്കാം എന്ന ഉറപ്പുതന്നാല്‍ മാത്രമേ ഇപ്രാവശ്യം കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ ഞാന്‍ തയ്യാറുള്ളൂ. അല്ലാതെ ഞങ്ങളുടെ പാര്‍ട്ടി കേഡര്‍ പാര്‍ട്ടിയാണ്, തീരുമാനിക്കേണ്ടത് ബ്രാഞ്ച് ഘടകങ്ങളാണ്, ജില്ലാക്കമ്മിറ്റികളാണ്, തേങ്ങാക്കൊലയാണ് എന്നൊക്കെ പറഞ്ഞ് വലിയ ജാഡ കളിച്ചാല്‍ പോളിം‌ങ് ബൂത്തില്‍ വെച്ച് നമുക്കു കാണാം. പാര്‍ട്ടി അങ്ങനെയൊക്കെ ആയിരുന്നു – ഒരുകാലത്ത്. ഉപ്പുപ്പായ്‌ക്ക് കുണ്ടിക്കു തഴമ്പുണ്ടെന്നു കരുതി ഇന്നും ആനപ്പുറത്തു തന്നെയാണു ഞങ്ങളെന്നു കരുതുന്ന മൗഢ്യം വിശ്വസിക്കാന്‍ അത്ര വലിയ രാഷ്ട്രീയ സദാചാരമൊന്നുമല്ലല്ലോ നിങ്ങളിപ്പോള്‍ പുലര്‍ത്തുന്നത്? കാലം മാറിയത് ബ്രാഞ്ചിലെ സഖാക്കളറിയുന്നില്ല. അവരിന്നും 1957 – ല്‍ തന്നെയാണ്. നിങ്ങള്‍ പറയുന്നത് അവരക്ഷരം പ്രതി വിഴുങ്ങും, കൊടിപിടിച്ച് നിങ്ങള്‍ക്കു സിന്താബാദ് വിളിക്കും. അവരിന്നും ആത്മാര്‍ത്ഥതയോടെ തന്നെ റിപ്പോര്‍ട്ടുകള്‍…

Read More Read More

സഹയാത്രിക

സഹയാത്രിക

ബസ്സില്‍അവള്‍ : ചേട്ടാ ഈ ബസ്സ് അഗര ജംങ്‌ഷനില്‍ പോകുമോ?ഞാന്‍ : ഇല്ലല്ലോ. അതിനു മുമ്പുള്ള ലഫ്റ്റിലൂടെ അകത്തോട്ടു പോകും.അവള്‍ : ചേട്ടനെവിടെയാ ഇറങ്ങേണ്ടത്?ഞാന്‍ : എച്ച് എസ് ആറില്‍ ഇറങ്ങണം, ബലന്തൂരാണു പോകേണ്ടത്.അവള്‍ : എനിക്കു മാര്‍ത്തഹള്ളിക്കു പോകാനാഞാന്‍ : എന്റെ കൂടെ ഇറങ്ങിക്കോളൂ….ബസ്സ്‌ സ്റ്റോപ്പില്‍അവള്‍ : ചേട്ടനെവിടെയാ വര്‍ക്ക് ചെയ്യുന്നത്.ഞാന്‍ : അവിടെ അടുത്തു തന്നെയാണ് . നീയോ?അവള്‍ : ഡവലപ്പ്മെന്റാണ്.ഞാന്‍ : 🙁 കമ്പനിയെക്കുറിച്ച് കേട്ടിട്ടില്ല. എന്താണു ഡൊമൈന്‍?അവള്‍ : പി എച്ച് പി, ഫ്ലക്‌സ്ഞാന്‍ : ഓക്കേ, നീ കാസര്‍‌ഗോഡു നിന്നാണോ കയറിയത്?അവള്‍ : അല്ല, കാഞ്ഞങ്ങാടു നിന്നു.. ഞാന്‍ ചേട്ടനെ കണ്ടിരുന്നു. അവിടുന്നല്ലേ കയറിയത്… എന്റെ വീട് അവിടെ അടുത്തു തന്നെയാണ് – നിത്യാനന്ദസ്വാമീ ടെമ്പിളിന്റെ…

Read More Read More