Browsed by
Month: August 2010

സൗഹൃദം

സൗഹൃദം

പെണ്ണിന്റെ സൗഹൃദം!ഒരു രാത്രിയില്‍ അവള്‍ വീട്ടിലേക്കു വന്നില്ല;അതിരാവിലെ എത്തിയ അവളോട് അവന്‍ ചോദിച്ചു “ഇന്നലെ നീഎവിടെ പോയി?““ഓ! ഞാനിന്നലെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ പോയിരുന്നു – അവിടെ ഉറങ്ങിപ്പോയി!”അവളുടെ ഏറ്റവും അടുത്ത പത്തു കൂട്ടുകാരെ വിളിച്ചവന്‍ അന്വേഷിച്ചു…ആര്‍ക്കും അതിനേക്കുറിച്ചറിയില്ലായിരുന്നു…! ആണിന്റെ സൗഹൃദം!ഒരു രാത്രിയില്‍ അവന്‍ വീട്ടിലേക്കു വന്നില്ല;അതിരാവിലെ എത്തിയ അവനോട് അവള്‍ ചോദിച്ചു “ഇന്നലെ രാത്രിയില്‍ എവിടെ പോയി?““ഓ! ഞാനിന്നലെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ പോയിരുന്നു – അവിടെ ഉറങ്ങിപ്പോയി!“അവന്റെ ഏറ്റവും അടുത്ത പത്തു കൂട്ടുകാരെ വിളിച്ചവള്‍ അന്വേഷിച്ചു…പത്തില്‍ എട്ടുപേരും പറഞ്ഞു ‘അവനിന്നലെ എന്റെ വീട്ടിലായിരുന്നു‘ എന്ന്! രണ്ടുപേര്‍ പറഞ്ഞത് ‘അവനിപ്പോഴും വീട്ടില്‍ തന്നെ ഉണ്ട് – എണീറ്റിട്ടില്ല‘ എന്നും!!

ജിമെയില്‍ html സിഗ്‌നേച്ചര്‍

ജിമെയില്‍ html സിഗ്‌നേച്ചര്‍

യാഹുമെയിലില്‍ html signature കൊടുക്കാനുള്ള സൗകര്യം മുമ്പുതന്നെ ഉണ്ട്. ഏതെങ്കിലും html editor-ല്‍ ഒരു കുഞ്ഞു സിഗ്‌നേച്ചറുണ്ടാക്കി കോപ്പി എടുത്ത് അവിടെ പേസ്റ്റ് ചെയ്താല്‍ മതിയാവും. എന്നാല്‍ ജിമെയില്‍ പോലുള്ള പല മെയില്‍ സര്‍‌വീസുകളിലും ആ ഒരു സൗകര്യം നിലവില്ലില്ല. html ഉപയോഗിച്ച് അത്യാവശ്യം കളികള്‍ കളിക്കുന്നവരെ നിരാശരാക്കുന്ന ഒരു കാര്യമാണത്. എന്നാല്‍ വൈസ്‌സ്റ്റാമ്പെന്ന ഒരു മോസില്ല ആഡ്‌ഓണ്‍ ഉപയോഗിച്ച് നമുക്കിത് ഭംഗിയായി ചെയ്യാവുന്നതാണ്‌. എന്റെ ജീമെയില്‍ കിട്ടിയ പലരും, അതിലെ സിഗ്നേച്ചര്‍ കണ്ടിട്ട് അതെങ്ങനെ ഉണ്ടാക്കിയെന്നു ചോദിക്കുകയുണ്ടായി. (ദാ ഇവിടെ ഉണ്ട് ആ സിഗ്നേച്ചര്‍!)അന്നേ തോന്നിയ ഒരാശയമായിരുന്നു, ജിമെയില്‍ സിഗ്നേച്ചറിനെ കുറിച്ചൊരു പോസ്റ്റ്. ഇതു കൊണ്ട് ജീമെയിലില്‍ മാത്രമല്ല, മറ്റു പല മെയില്‍സര്‍‌വീസുകളിലും നമുക്ക് സിഗ്നേച്ചര്‍ ഉണ്ടാക്കാവുന്നതാണ്. സിഗ്നേച്ചര്‍ മെയിലിനു കീഴെ…

Read More Read More

ചേലിയക്കാരന്റെ പ്രേതം

ചേലിയക്കാരന്റെ പ്രേതം

ഭൂത, പ്രേത, പിശാചുകളെ എനിക്ക് എന്നും ഇഷ്ടമായിരുന്നു. ഇരുട്ടിന്റെ മറവിലും‍, വടവൃക്ഷങ്ങളായ കരിമ്പനകളിലും പാലമരത്തിലും എന്തിനേറെ, കുടുസ്സുമുറികളിലും‍, തട്ടിന്‍പുറങ്ങളിലും രക്തദാഹികളായ ഇവറ്റകള്‍ സസുഖം വാണിരുന്നുവത്രേ!. മനസ്സിന്റെ ഉള്ളറകളിലെവിടെയോ ഉറങ്ങിക്കിടന്നിരുന്ന എന്റെയീ കടും‌വര്‍‌ണ്ണകാമനകള്‍ എന്നും കൗതുകം ജനിപ്പിച്ചിരുന്നു. ബല്യകാലം ചെലവഴിച്ച കമ്യൂണിസ്‌റ്റ് പാര്‍ട്ടിഗ്രാമത്തിന്റെ ശക്തമായ സ്വാധീനത്തില്‍ ഇത്തരം വിശ്വാസങ്ങളിലെ യുക്തിരാഹിത്യവും അപകടവും തിരിച്ചറിയാന്‍ ചെറുപ്പത്തിലേ സാധിച്ചിരുന്നു. യുക്തിയുടെ ശക്തമായ തടവറയില്‍ ഗതികിട്ടാതെ ഈ ദുരാത്മാക്കള്‍ ശ്വാസം മുട്ടിവന്നു. പ്രേതങ്ങള്‍ വിഹരിക്കുന്ന കാവിലും ഇടവഴികളിലും ഇരുള്‍നിറഞ്ഞ വനമേഖലയിലും ശവക്കോട്ടയിലും സന്ധ്യാനേരങ്ങളില്‍ നടന്നു ഞാന്‍ പേടി മാറ്റി. അവരെന്നെ വിട്ട് എന്നെന്നേക്കുമായി വിടപറഞ്ഞൊഴിഞ്ഞു; കൂടെ ദൈവവിശ്വാസവും. ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളായിരുന്നു എനിക്ക് ദൈവവും ഈ പറഞ്ഞ ദുരാത്മാക്കളും. ഗുഡ്‌ബൈ പറഞ്ഞവരൊഴിഞ്ഞു പോയപ്പോള്‍ പിന്നീടുകണ്ട പല ആചാരങ്ങളും ഒരു…

Read More Read More

പശുവും ഭക്തിയും പിന്നെ മലയാളിയും

പശുവും ഭക്തിയും പിന്നെ മലയാളിയും

ഇങ്ങനേയും ഒരു ഭക്തിയോ! ഒരാഴ്‌ചയായി കമ്പനി മാറിയിട്ട്. ജക്കസാന്ദ്രയിലേക്ക് രണ്ടു ബസ്സുകയറേണ്ട ഗതികേടിലാണിപ്പോള്‍. സമീപപ്രദേശത്ത് ഒരു വീടിനായി പലരോടും പറഞ്ഞു. പലരേയും വിളിച്ചു. ഇന്നു രാവിലെ റൂം‌മേറ്റായ ഷൈന്‍‌ വര്‍ഗീസിന്റെ കൂടെ

ഒരുനാള്‍ വരും

ഒരുനാള്‍ വരും

ഞാനും കണ്ടു “ഒരുനാള്‍ വരും” എന്ന ശ്രീനിവാസന്‍ സിനിമ ശിവാജിനഗറില്‍ നിന്നും.നല്ലൊരു വിഷയമാണ്‌ കൈകാര്യം ചെയ്യുന്നത് എന്ന മേന്മയുണ്ട്. മോഹന്‍ലാലിന്റെ രസകരമായ അഭിനശൈലി ഹരം പകരും. ഒത്തിരി കണ്ടുമടുത്ത ശ്രീനിവാസന്‍ തന്നെയാണിതിലും. വളരേ ലളിതമായാണ്‌ കഥയുടെ പോക്ക്. മോഹന്‍‌ലാലിന്റെ നായികയായി (സിനിമയിലെ നായിക എന്നു പറയാനാവുമോ എന്നറിയില്ല) വന്ന സമീറാ റെഡ്ഡി(?) ഒരു ഗുണവുമില്ല. കടന്നല്‍ കുത്തിയ മുഖവുമായി അവള്‍ അതിലേയും ഇതിലേയും നടക്കുന്നുണ്ട്, അത്രമാത്രം. ഇടയ്‌ക്കിടയ്ക്ക് ശ്രീനിവാസന്‍ രക്ഷപ്പെടാന്‍ ഒരുക്കുന്ന ചെപ്പടിവിദ്യകളൊക്കെയും കല്ലുകടിയായി; ക്ലൈമാക്സും അങ്ങനെ തന്നെ. പിന്നെ ഒരിടത്തു തുടങ്ങിയ കഥ എവിടേയെങ്കിലും ഒന്നു തീര്‍ക്കണമല്ലോ! കഥഗതിയിലെ കല്ലുകടിയോ ക്ലൈമാക്‌സോ ഈ സിനിമയ്‌ക്കു നോക്കേണ്ടതില്ല എന്നാണ്‌ എന്റെ അഭിപ്രായം. കേരളത്തെ ആകമാനം കാര്‍ന്നു തിന്നുന്ന കൈക്കൂലിയുടെ ഭീകരത നന്നായി തുറന്നുകാട്ടുന്നതില്‍…

Read More Read More