Browsed by
Month: March 2010

സ്‌നാനം

സ്‌നാനം

ഷവര്‍ തുറക്കുമ്പോൾ ഷവറിനു താഴെ പിറന്നരൂപത്തിൽ നനഞ്ഞൊലിക്കുമ്പോൾ. തലേന്നു രാത്രിയിൽ കുടിച്ച മദ്യത്തിന്‍ വിഷഭാരം വിങ്ങും ശിരസ്സില്‍ ശീതള ജലത്തിന്‍ കാരുണ്യം നനഞ്ഞിറങ്ങുമ്പോൾ. ഷവറിനു താഴെ പിറന്ന രൂപത്തിൽ ജലത്തിലാദ്യമായ്‌ കുരുത്ത ജീവന്റെ തുടര്‍ച്ചയായി ഞാന്‍ പിറന്ന രൂപത്തിൽ. ഇതേ ജലം തനോ ഗഗനം ഭേദിച്ചു ശിവന്റെ മൂര്‍ദ്ധാവിൽ പതിച്ച ഗംഗയും? ഇതേ ജലം തനോ വിശുദ്ധ യോഹന്നാന്‍ ഒരിക്കല്‍ യേശുവിൽ തളിച്ച തീര്‍ത്ഥവും? ഇതേ ജലം തനോ നബി തിരുമേനി മരുഭൂമില്‍ പെയ്ത വചനധാരയും? ഷവര്‍ തുറക്കുമ്പോൾ ജലത്തിന്‍ ഖഡ്‌ഗമെന്‍ തല പിളര്‍ക്കുമ്പോൾ ഷവര്‍ തുറക്കുമ്പോൾ മനുഷ്യ രക്തമോ തിളച്ച കണ്ണീരോ കുതിച്ചു ചാടുമ്പോൾ മരിക്കണേ, വേഗം മരിക്കണേയെന്നു മനുഷ്യരൊക്കെയും വിളിച്ചു കേഴുമ്പോൾ എനിക്കു തോന്നുന്നു മരിച്ചാലും നമ്മൾ മരിക്കാറില്ലെന്ന്‌. ജലം…

Read More Read More

പിറക്കാത്ത മകന്‍‌

പിറക്കാത്ത മകന്‍‌

ലോകാവസാനം വരേക്കും പിറക്കാതെപോകട്ടേ, നീയെന്‍ മകനേ, നരകങ്ങൾവാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-നാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും. പെറ്റുവീഴാനിടമെങ്ങു നിനക്കന്യർവെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയിൽപാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെവേദനയുണ്ടു വളരുന്നതെങ്ങനെ?രോഗദാരിദ്ര്യ ജരാനരാപീഡകൾബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ? അറ്റുതെറിച്ച പെരുവിരൽ, പ്രജ്ഞ തന്‍ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകൾചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാൽപിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകൾരക്തക്കളങ്ങളില്‍ കങ്കാളകേളിക്കുകൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.നിത്യേന കുറ്റമായ്‌ മാറുന്ന ജീവിതതൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.അക്ഷരമാല പഠിച്ചു മനുഷ്യന്റെകഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകിൽവ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയിൽകാത്തുകിടക്കാം മരണകാലത്തെ നീ.മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയുംകൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകൾ. മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാംനിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാൽ, വെറുംഹസ്തഭോഗങ്ങളിൽ, പെണ്ണിന്റെ കണ്ണു നീ-രിറ്റുവീഴുന്ന വിഫലസംഗങ്ങളിൽസൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും. ലോകാവസാനം വരേക്കും പിറക്കാതെപോക മകനേ, പറയപ്പെടാത്തൊരുവാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌. ബാലചന്ദ്രൻ…

Read More Read More

ബാഗ്ദാദ് (മുരുകന്‍‌ കാട്ടാക്കട)

ബാഗ്ദാദ് (മുരുകന്‍‌ കാട്ടാക്കട)

കവിത കേൾക്കുക മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങൾ(2) ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്(2) കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികൾ(2) കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം(2) ഇതു ബാഗ്ദാദാണമ്മ..(2) തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട് പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട് അമ്മക്കാലു തെരഞ്ഞു തകര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴി സൂര്യനെവെല്ലും കാന്തിയെഴും തേജസ്വാര്‍ന്നൊരു ബാല്യമുഖം കീറിവരഞ്ഞു ജയിക്കുകയാണൊരു പാരുഷ്യത്തിന്‍ ക്രൌര്യമുഖം ഇതു ബാഗ്ദാദാണമ്മ..(2) ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍ വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാര്‍ദ്രം (2) സ്വപ്നത്തില്‍ അവനൊത്തിരിയകലെ കൊച്ചുപശുക്കെന്നൊപ്പമലഞ്ഞു പൊയ്കയിലാമ്പലിറുത്തൊരു കയ്യില്‍…

Read More Read More