Browsed by
Month: October 2009

പഴശ്ശിരാജയും ഫാന്‍‌സും

പഴശ്ശിരാജയും ഫാന്‍‌സും

സിനിമാനിരൂപണം നടത്തി പരിചയമൊന്നുമില്ലാത്ത ആളാണു ഞാന്‍‍. സിനിമയെ കീറി മുറിച്ചുകൊണ്ടുള്ള വലിയ വലിയ നിരൂപണങ്ങള്‍‍ വായിച്ച് പലപ്പോഴും “ഹോ! അത്രയ്‍ക്കു വേണ്ടായിരുന്നു..” എന്നു പറഞ്ഞിട്ടുള്ളൊരു വ്യക്തിയുമാണ്. എങ്കിലും പറയാതെ വയ്യ. പഴശ്ശിരാജ എന്നെ വല്ലാതെ നിരാശപ്പെടുത്തി. സിനിമാരംഗത്തെ മുടിചൂടാമന്നന്‍‍മാര്‍‍ ഒന്നിച്ചുനിന്നെന്നു കരുതി അത്ഭുതങ്ങള്‍‍‍ കാണാമെന്നു കരുതിയ ഞാനൊരു മണ്ടന്‍‍! അഭിനയത്തികവില്‍‍‍ അഗ്രഗണ്യരായ ഒരുപാടു നടന്‍‍മാര്‍‍‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ മുഖം കാണിച്ചുപോകുന്നുണ്ട് പഴശ്ശിരാജ എന്ന ചിത്രത്തില്‍‍‍. തിലകനും നെടുമുടിവേണുവും ക്യാപ്‍റ്റന്‍‍‍ രാജുവും ലാലു അലക്‌സും ഒക്കെ ഇതില്‍‍‍പെടും. മമ്മൂട്ടിയുടെ ആവശ്യം തന്നെയില്ലാത്ത ഒരു ചിത്രമായിരുന്നു പഴശ്ശിരാജ. വെറുതേ നടക്കാനും മറ്റുമായി ഒരു രാജാവ്! മമ്മൂട്ടിയുടെ കഥാപാത്രം പ്രത്യേകിച്ചെന്തെങ്കിലും ചെയ്തതായി തോന്നുന്നില്ല. നന്നായി അഭിനയിക്കാനുള്ള നല്ലൊരു മുഹൂര്‍‍‍ത്തം പോലും മഹാനടനായ മമ്മൂട്ടിക്കൊത്തുവന്നില്ല. അഭിനയമെന്നു പറയാനാവില്ല; പ്രകടനം…

Read More Read More

പൂതപ്പാട്ട്‌

പൂതപ്പാട്ട്‌

കവിത കേൾക്കുക: വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു ഉറക്കം തൂങ്ങിക്കൊണ്ട്‌ ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലോ. ഉറങ്ങണ്ട; പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളു: കേട്ടിട്ടില്ലേ തുടികൊട്ടും കലർ ന്നോട്ടുചിലമ്പിന്‍ കലമ്പലുകൾ അയ്യയ്യാ, വരവമ്പിളിപ്പൂങ്കല മെയ്യിലണിഞ്ഞ കരിമ്പൂതം. കാതില്‍പ്പിച്ചളത്തോട, കഴുത്തിൽ ‘ക്കലപലെ’ പാടും പണ്ടങ്ങൾ അരുകിനലുക്കണിച്ചായക്കിരീടം തലയിലണിഞ്ഞ കരിമ്പൂതം. ചെപ്പിണച്ചെമ്മണിക്കുത്തുമുലകളിൽ ച്ചേലിലിഴയും പൂമാല്യം പുറവടിവപ്പടി മൂടിക്കിടക്കും ചെമ്പന്‍ വാര്‍കുഴല്‍ മുട്ടോളം ചോപ്പുകള്‍ മീതേ ചാര്‍ത്തിയരമണി കെട്ടിയ വെള്ളപ്പാവാട അയ്യയ്യാ, വരവഞ്ചിതനൃത്തം ചെയ്യും നല്ല മണിപ്പൂതം. എവിടെനിന്നാണിപ്പൂതം വരുന്നത്‌, നിങ്ങള്‍ക്കറിയാമോ? പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ പ്പാറക്കെട്ടിന്നടിയിൽ കിളിവാതിലില്‍ക്കുടിത്തുറുകണ്ണുംപായിച്ചു പകലൊക്കെപ്പാര്‍ക്കുന്നു പൂതം. പൈക്കളെ മേയ്ക്കുന്ന ചെക്കന്മാരുച്ചയ്ക്കു പച്ചിലപ്പൂന്തണല്‍ പൂകും ഒറ്റയ്ക്കു മേയുന്ന പയ്യിന്‍മുലകളെ ത്തെറ്റെന്നിപ്പൂതം കുടിക്കും. മണമേറുമന്തിയില്‍ബ്ബന്ധുഗൃഹം പൂകാ നുഴറിക്കുതിയ്ക്കുമാള്‍ക്കാരെ അകലേയ്ക്കകലേക്കു വഴിതെറ്റിച്ചിപ്പൂതം അവരോടും താംബൂലം വാങ്ങും. പൊട്ടി തിരിച്ചാലില്ലേ,…

Read More Read More