Browsed by
Month: November 2008

ചിന്താവിഷ്ടയായ സീത ഭാഗം‌ 01

ചിന്താവിഷ്ടയായ സീത ഭാഗം‌ 01

1 സുതര്‍ മാമുനിയോടയോദ്ധ്യയില്‍ഗതരായോരളവന്നൊരന്തിയില്‍അതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയില്‍. 2അരിയോരണിപന്തലായ് സതി-ക്കൊരു പൂവാ‍ക വിതിര്‍ത്ത ശാഖകള്‍;ഹരിനീലതൃണങ്ങള്‍ കീഴിരു-ന്നരുളും പട്ടു വിരിപ്പുമായിതു. 3രവി പോയി മറഞ്ഞതും സ്വയംഭുവനം ചന്ദ്രികയാല്‍ നിറഞ്ഞതുംഅവനീശ്വരിയോര്‍ത്തതില്ല, പോന്ന-വിടെത്താന്‍ തനിയേയിരിപ്പതും. 4പുളകങ്ങള്‍ കയത്തിലാമ്പലാല്‍തെളിയിക്കും തമസാസമീരനില്‍ഇളകും വനരാജി, വെണ്ണിലാ-വൊളിയാല്‍ വെള്ളിയില്‍ വാര്‍ത്തപോലെയായ്. 5വനമുല്ലയില്‍ നിന്നു വായുവിന്‍ –ഗതിയില്‍ പാറിവരുന്ന പൂക്കള്‍ പോല്‍ഘനവേണി വഹിച്ചു കൂന്തലില്‍പതിയും തൈജസകീടപംക്തിയെ 6പരിശോഭകലര്‍ന്നിതപ്പൊഴാ-പ്പുരിവാര്‍കുന്തളരാജി രാത്രിയില്‍തരുവാടിയിലൂടെ കണ്ടിടു-ന്നൊരു താരാപഥഭാഗമെന്ന പോല്‍. 7ഉടല്‍മൂടിയിരുന്നു ദേവി, ത-ന്നുടയാടത്തളിരൊന്നുകൊണ്ടു താന്‍വിടപങ്ങളൊടൊത്ത കൈകള്‍തന്‍തുടമേല്‍‌വെച്ചുമിരുന്നു സുന്ദരി. 8ഒരു നോട്ടവുമെന്നി നിന്നിതേവിരിയാതല്പമടഞ്ഞ കണ്ണുകള്‍,പരുഷാളകപംക്തി കാറ്റിലാ-ഞ്ഞുരസുമ്പോഴുമിളക്കമെന്നിയേ. 9അലസാംഗി നിവര്‍ന്നിരുന്നു, മെ-യ്യലയാതാനതമേനിയെങ്കിലും;അയവാര്‍ന്നിടയില്‍ ശ്വാസിച്ചു ഹാ!നിയമം വിട്ടൊരു തെന്നല്‍ മാതിരി. 10നിലയെന്നിയെ ദേവിയാള്‍ക്കക-ത്തലതല്ലുന്നൊരു ചിന്തയാം കടല്‍പലഭാവമണച്ചു മെല്ലെ നിര്‍-മ്മലമാം ചാരുകവിള്‍ത്തടങ്ങളില്‍. 11ഉഴലും മനതാരടുക്കുവാന്‍വഴികാണാതെ വിചാരഭാഷയില്‍അഴലാര്‍ന്നരുള്‍ചെയ്തിതന്തരാ-മൊഴിയോരോന്നു മഹാമനസ്വിനി. 12“ഒരു നിശ്ചയമില്ലയൊന്നിനുംവരുമോരൊ ദശ വന്നപോലെ പോംവിരയുന്നു…

Read More Read More

മാമ്പഴം

മാമ്പഴം

അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെഅമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർനാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേഅമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽഅമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീമാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺപൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേപൈതലിൻ ഭാവം മാറി വദനാംബുജം വാടീകൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻമാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽവാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾതുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേമാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെപൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകിവാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്ക്രീഡാരസ ലീലനായവൻ വാഴ്‌കെഅയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നുപൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നുപൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നുവാസന്തമഹോത്സവമാണവർക്കെന്നാൽഅവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലംപൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾതന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്തമണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ്…

Read More Read More

മോഹം

മോഹം

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്നതിരുമുറ്റത്തെത്തുവാന്‍ മോഹം തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാന്‍ മോഹംമരമോന്നുലുതുവാന്‍ മോഹം അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ചെന്നെടുത്ത്‌ അതിലൊന്ന് തിന്നുവാന്‍ മോഹംസുഖമെഴും കയ്പ്പും പുളിപ്പും മധുരവുംനുകരുവാനിപ്പോഴും മോഹം തൊടിയിലെ കിണര്‍വെള്ളം കോരികുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹംഎന്ത് മധുരമെന്നോതുവാന്‍ മോഹം ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്വെറുതെയിരിക്കുവാന്‍ മോഹം വെറുതെയിരിന്നൊരു കുയിലിന്റെപാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെശ്രുതി പിന്തുടരുവാന്‍ മോഹംഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്അരുതേ എന്നോതുവാന്‍ മോഹം വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴുംവെറുതെ മോഹിക്കുവാന്‍ മോഹം

പറയുവാനാവാത്തൊരായിരം കഥനങ്ങള്‍

പറയുവാനാവാത്തൊരായിരം കഥനങ്ങള്‍

പറയുവാനാവാത്തൊരായിരം കഥനങ്ങള്‍ഹൃദയത്തില്‍ മുട്ടിവിളിച്ചിടുമ്പോള്‍ഇനിയെനിക്കിവിടിരുന്നൊറ്റയ്‌ക്കു പാടുവാന്‍കഴിയുമോ രാക്കിളിക്കൂട്ടുകാരീ…ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ടഅടപൊട്ടിവിരിയുമോ പാട്ടുകാരീ…ഇനിയെന്റെ ഓര്‍മ്മകളില്‍ നിറമുള്ള പാട്ടുകള്‍മണിവീണ പാടുമോ കൂട്ടുകാരീ…നഷ്ടമോഹങ്ങള്‍‌ക്കുമേലടയിരിക്കുന്ന പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ…