Browsed by
Month: October 2008

കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍

കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍

കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ മലര്‍നിലാവിന്‍ പൈതലെ മൊഴിയിലുതിരും മണിച്ചിലമ്പിന്‍ കൊഞ്ചലേ മനപ്പന്തലില്‍ മഞ്ചലില്‍ മൌനമായ് നീ മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നൂഅറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞുഉയിര്‍പൈങ്കിളി എന്നുമീ യാത്രയില്‍ നിന്‍ നിഴല്‍പ്പാട് ഞാനല്ലയോ കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍ മിഴിച്ചിരാതിന്‍ കുമ്പിളില്‍ പറന്നു വീഴുമെന്‍ നനുത്ത സ്‌നേഹത്തിന്‍ തുമ്പികള്‍തുടിക്കുന്ന നിന്‍ ജന്മമാം ചില്ലുപാത്രം തുളുമ്പുന്നതെന്‍ പ്രാണനാം തൂമരന്ദംചിരിച്ചിപ്പി നിന്നില്‍ കണ്ണീര്‍ക്കണം ഞാന്‍ഉഷസന്ധ്യ തന്‍ നാളമെ നിന്റെ മുന്നില്‍ വഴിപ്പൂവു ഞാനോമനേ കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീകളിപ്പാട്ടമായ് കണ്‍‌മണി നിന്റെ…

Read More Read More

അഗസ്ത്യഹൃദയം

അഗസ്ത്യഹൃദയം

രാമ രഘുരാമ നാമിനിയും നടക്കാംരാവിന്നു മുമ്പേ കനല്ക്കാടു താണ്ടാംനോവിന്റെ ശൂല മുന മുകളില്‍‌ കരേറാംനാരായ ബിന്ധുവിലഗസ്ത്യനെ കാണാം ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടുചെടിയുടെ തുടിക്കുന്ന കരളരിഞ്ഞുംചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞുംമലകയറുമീ നമ്മളൊരുവേളയൊരുകാത-മൊരുകാതമേയുള്ളു മുകളിലെത്താൻ. ഇപ്പൊള്‍‌ നാമെത്തിയീ വനപര്‍‌ണ്ണശാലയുടെകൊടുമുടിയിലിവിടാരുമില്ലേവനപര്‍‌ണ്ണശാലയില്ലല്ലോ വനം കാത്തമുനിയാമഗസ്ത്യനില്ലല്ലോമന്ത്രം മണക്കുന്ന കാറ്റിന്റെ കൈകള്‍‌മരുന്നുരക്കുന്നതില്ലല്ലോപശ്ശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരുപാച്ചോറ്റി കാണ്മതീലല്ലോ ഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂഇപ്പാപ ശില നീ അമർത്തി ചവിട്ടൂജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടുംഈ വഴിയിൽ നീ എന്നിലൂടെ കരേറൂഗിരിമകുടമാണ്ടാലഗസ്ത്യനെക്കണ്ടാൽപരലുപോലത്താരമിഴിയൊളിപുരണ്ടാൽകരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യംജ്വരമാണ്ടൊരുടലിന്നു ശാന്തിഴൈതന്യം ഒടുവിൽ നാമെത്തിയീ ജന്മശൈലത്തിന്റെകൊടുമുടിയിലിവിടാരുമില്ലേ…?വനപർണ്ണശാലയില്ലല്ലോ, മനംകാത്തമുനിയാമഗസ്ത്യനില്ലല്ലോമന്ത്രം മണക്കുന്ന കാറ്റിന്റെകൈകൾമരുന്നുരയ്ക്കുന്നതില്ലല്ലോപശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരുപാച്ചോറ്റികാണ്മതില്ലല്ലോരുദ്രാക്ഷമെണ്ണിയോരാ നാഗദന്തിതൻമുദ്രാദലങ്ങളില്ലല്ലോ…അഴലിൻ നിഴൽകുത്തു മർമ്മം ജയിച്ചോരുതഴുതാമപോലുമില്ലല്ലോ… ദാഹം തിളച്ചാവിനാഗമാകുന്നൊരാദിക്കിന്റെ വക്കു പുളയുന്നു.ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെചിരിപോലെ ചിതറിയ വെളിച്ചമമറുന്നുകന്മുനകൾ കൂർച്ചുണ്ടു…

Read More Read More

ബാഗ്ദാദ് (മുരുകന്‍‌ കാട്ടാക്കട)

ബാഗ്ദാദ് (മുരുകന്‍‌ കാട്ടാക്കട)

കവിത കേൾക്കുക മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍ (2) ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ് (2) കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികള്‍ (2) കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം (2) ഇതു ബാഗ്ദാദാണമ്മ..(2) തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട് പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട് അമ്മക്കാലു തെരഞ്ഞു തകര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴി സൂര്യനെവെല്ലും കാന്തിയെഴും തേജസ്വാര്‍ന്നൊരു ബാല്യമുഖം കീറിവരഞ്ഞു ജയിക്കുകയാണൊരു പാരുഷ്യത്തിന്‍ ക്രൌര്യമുഖം ഇതു ബാഗ്ദാദാണമ്മ.. (2) ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍ വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാര്‍ദ്രം (2)…

Read More Read More

പൂതപ്പാട്ട്‌

പൂതപ്പാട്ട്‌

വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു ഉറക്കം തൂങ്ങിക്കൊണ്ട്‌ ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലോ. ഉറങ്ങണ്ട; പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളു: കവിത കേൾക്കുക: കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍ ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍ അയ്യയ്യാ, വരവമ്പിളിപ്പൂങ്കല മെയ്യിലണിഞ്ഞ കരിമ്പൂതം. കാതില്‍പ്പിച്ചളത്തോട, കഴുത്തില്‍ ‘ക്കലപലെ’ പാടും പണ്ടങ്ങള്‍ അരുകിനലുക്കണിച്ചായക്കിരീടം തലയിലണിഞ്ഞ കരിമ്പൂതം. ചെപ്പിണച്ചെമ്മണിക്കുത്തുമുലകളില്‍ ച്ചേലിലിഴയും പൂമാല്യം പുറവടിവപ്പടി മൂടിക്കിടക്കും ചെമ്പന്‍ വാര്‍കുഴല്‍ മുട്ടോളം ചോപ്പുകള്‍ മീതേ ചാര്‍ത്തിയരമണി കെട്ടിയ വെള്ളപ്പാവാട അയ്യയ്യാ, വരവഞ്ചിതനൃത്തം ചെയ്യും നല്ല മണിപ്പൂതം. എവിടെനിന്നാണിപ്പൂതം വരുന്നത്‌, നിങ്ങള്‍ക്കറിയാമോ? പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ പ്പാറക്കെട്ടിന്നടിയില്‍ കിളിവാതിലില്‍ക്കുടിത്തുറുകണ്ണുംപായിച്ചു പകലൊക്കെപ്പാര്‍ക്കുന്നു പൂതം. പൈക്കളെ മേയ്ക്കുന്ന ചെക്കന്മാരുച്ചയ്ക്കു പച്ചിലപ്പൂന്തണല്‍ പൂകും ഒറ്റയ്ക്കു മേയുന്ന പയ്യിന്‍മുലകളെ ത്തെറ്റെന്നിപ്പൂതം കുടിക്കും. മണമേറുമന്തിയില്‍ബ്ബന്ധുഗൃഹം പൂകാ നുഴറിക്കുതിയ്ക്കുമാള്‍ക്കാരെ അകലേയ്ക്കകലേക്കു വഴിതെറ്റിച്ചിപ്പൂതം അവരോടും താംബൂലം വാങ്ങും. പൊട്ടി തിരിച്ചാലില്ലേ,…

Read More Read More